Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തർ വഴിയുള്ള ദുബായ് യാത്ര; ക്വാറന്റീൻ ഉൾപ്പെടെ ഒരാളുടെ ചെലവ് ഒന്നേകാൽ ലക്ഷം: പ്രതീക്ഷയോടെ പ്രവാസി മലയാളികൾ

ഖത്തർ വഴിയുള്ള ദുബായ് യാത്ര; ക്വാറന്റീൻ ഉൾപ്പെടെ ഒരാളുടെ ചെലവ് ഒന്നേകാൽ ലക്ഷം: പ്രതീക്ഷയോടെ പ്രവാസി മലയാളികൾ

സ്വന്തം ലേഖകൻ

ദുബായ്: ഖത്തർ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴിയൊരുങ്ങിയതോടെ പ്രതീക്ഷയിലാണ് ദുബായ് മലയാളികൾ. മാസങ്ങളായി ദുബായിലെത്താൻ കാത്തിരുന്നവർക്ക് പുത്തൻ പ്രതീക്ഷയാവുകയാണ് ഖത്തർ. ചെലവ് അൽപ്പം കൂടുതലാണെങ്കിലും ജോലി സ്ഥലത്തേക്കുള്ള വഴി തുറന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. ദുബായിലേക്കുള്ള 13 പേർ ഇന്നലെ രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെക്ക് പറന്നു.

ക്വാറന്റീൻ ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവാകും. എങ്കിൽ പോലും ജോലി സ്ഥലത്തേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസ തുരുത്തായിരിക്കുകയാണ് ഖത്തർ. ഇവിടെ ക്വാറന്റീനിനുള്ള ഹോട്ടൽ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ശേഷമാണു യാത്ര. 2 ഡോസ് വാക്‌സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി ലഭിക്കുക. മുൻപു നിർത്തലാക്കിയിരുന്ന ഓൺ അറൈവൽ വീസയും ഖത്തർ പുനഃസ്ഥാപിച്ചിട്ടുണ്ട്.

റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിർദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. രണ്ട് ഡോസ് വാക്‌സീനും ലഭിച്ച പ്രവാസികൾ കുറവായതിനാൽ 26നു ശേഷമാണു കൂടുതൽ ബുക്കിങ്ങുകൾ ഉള്ളത്.

ഇത്തിഹാദ് ഉൾപ്പടെയുള്ള വിമാനക്കമ്പനികൾ 31 വരെ സർവീസ് നിർത്തിയിരിക്കുന്നതിനാൽ യുഎഇയിലേക്ക് എത്തേണ്ടവർക്കു ഖത്തർ പ്രതീക്ഷ നൽകുകയാണ്. ഏപ്രിൽ 24 മുതൽ ഇന്ത്യക്കാർക്ക് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതൽ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അർമേനിയ, താഷ്‌ക്കന്റ് വഴി പോലും വൻതുക മുടക്കി ദുബായിൽ എത്തിയവരുണ്ട്.

അതേസമയം യാത്രാനിരോധനം നീക്കുന്നത് സംബന്ധിച്ച് യുഎഇ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞദിവസം ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചിരുന്നു. മാസാവസാനത്തോടെ വിലക്ക് നീങ്ങുമെന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP