Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രെക്സിറ്റ്-കോവിഡ് ഭയം മാറിയതോടെ ഓരോ ദിവസവും കരുത്തോടെ പൗണ്ട് മുൻപോട്ട്; ഒരു പൗണ്ട് കൊടുത്താൽ 102 രൂപ കിട്ടുന്ന കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ല; ബ്രിട്ടീഷ് പൗണ്ടിന്റെ വളർച്ചയിൽ മലയാളികൾക്ക് ഗുണം ഉണ്ടാവുമോ ?

ബ്രെക്സിറ്റ്-കോവിഡ് ഭയം മാറിയതോടെ ഓരോ ദിവസവും കരുത്തോടെ പൗണ്ട് മുൻപോട്ട്; ഒരു പൗണ്ട് കൊടുത്താൽ 102 രൂപ കിട്ടുന്ന കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ല; ബ്രിട്ടീഷ് പൗണ്ടിന്റെ വളർച്ചയിൽ മലയാളികൾക്ക് ഗുണം ഉണ്ടാവുമോ ?

സ്വന്തം ലേഖകൻ

ധൃതിയല്ല, കരുതലാണ് വേണ്ടതെന്ന ബോറിസ് ജോൺസന്റെ നയം ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. തികച്ചും പക്വമായ സമീപനങ്ങളിലൂടെ ബ്രെക്സിറ്റ്- കോവിഡ് പ്രതിസന്ധികളെ മറികടന്ന ബോറിസ് ജോൺസന് വളരെയേറെ ആശ്വാസം നൽകുന്ന ഒന്നാണ് പൗണ്ടിന്റെ മുന്നോട്ടുള്ള കുതിപ്പ്. ഒരു പൗണ്ടിന് 1.43 ഡോളർ വില എത്തിയപ്പോൾ, 102.20 ഇന്ത്യൻ രൂപയാണ് ഒരു പൗണ്ടിന്റെ വില. കോവിഡാനന്തര ലോകത്തിൽ അതിവേഗം ഉയർത്തെഴുന്നേൽക്കാൻ പോകുന്ന സമ്പദ്ഘടന ബ്രിട്ടന്റേതായിരിക്കും എന്നൊരു തോന്നൽ ശകതമായതോടെയാണ് പൗണ്ടിന്റെ മൂല്യം കുതിച്ചുയരുന്നത്.

വളരെ കരുതലോടെ, എന്നാൽ തീർത്തും യുക്തിസഹമായ പദ്ധതി ലോക്ക്ഡൗൺ നീക്കം ചെയ്യുവാനായി ബ്രിട്ടൻ പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല, മറ്റേതൊരു യൂറോപ്യൻ രാജ്യത്തെക്കാൾ ജനസംഖ്യാനുപാതികമായി കൂടുതൽ പേർക്ക് ബ്രിട്ടൻ വാക്സിൻ നൽകുകയും ചെയ്തിരിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പൗണ്ട് സ്റ്റെർലിംഗിന്റെ വില 1.43 ഡോളർ വരെയായി ഉയർന്നിരുന്നു. പിന്നീട് 4 മണിക്ക് ഇത് 1.41 ഡോളറായി കുറഞ്ഞു.

ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഏപ്രിൽ 12 ന് ഷോപ്പുകളും ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും തുറന്നു പ്രവർത്തനം ആരംഭിക്കും. മെയ്‌ 17 മുതൽ വ്യത്യസ്ത വീടുകളിലെ ആളുകൾക്ക് തമ്മിൽ കൂടിച്ചേരാനാകും. എന്നാൽ ആറുപേരിലധികം ഒത്തുചേരാനാകു. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ വാക്സിനേഷൻ പദ്ധതി വിചാരിച്ച രീതിയിൽ മുന്നോട്ടുപോവുകയും കോവിഡ് വ്യാപനം പ്രതീക്ഷിക്കുന്ന രീതിയിൽ കുറയുകയും വേണം.

എന്നിരുന്നാലും, ഇതുവരെയുള്ള പുരോഗതിയുടെ അടിസ്ഥാനത്തിൽ, ബ്രിട്ടന് ലക്ഷ്യം കൈവരിക്കാനാകും എന്ന വിശ്വാസം പൊതുവേ ഉണ്ടായിട്ടുണ്ട്. ഇതുതന്നെയാണ് പൗണ്ടിന്റെ വില കുതിച്ചുയരുവാനുള്ള കാരണവും. ബ്രിട്ടനിൽ താമസിക്കുന്ന, മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്ക് ഇത് വളരെയേറെ അനുഗ്രഹമായി വന്നിരിക്കുന്നു. ഇന്നലെ വരെ അയച്ച അത്രയും പൗണ്ട് നാട്ടിലേക്ക് അയച്ചാൽ ഇനിമുതൽ നാട്ടിൽ കൂടുതൽ പണം ലഭിക്കും.

അതിനും പുറമേ, പ്രവാസികൾക്ക് ഇന്ത്യയിൽ ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നയത്തിൽ ഇന്ത്യ വരുത്തിയ മാറ്റവും ഇപ്പോൾ അനുഗ്രഹമാകും. പുതിയ നയം അനുസരിച്ച്, ഇന്ത്യയിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് ഇന്ത്യയിൽ താമസിക്കുന്ന ഒരു പങ്കാളി വേണമെന്നില്ല. പ്രവാസികൾക്ക് നേരിട്ട് ആരംഭിക്കാം. മാത്രമല്ല, ബിസിനസ്സ് വിപുലപ്പെടുന്നതിനനുസരിച്ച് സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡും, പബ്ലിക് ലിമിറ്റഡുമൊക്കെയാക്കാം. ഇപ്പോൾ പൗണ്ടിന്റെ വില വർദ്ധിച്ചതിനാൽ, വ്യവസായ സംരംഭങ്ങൾക്കായി ഇന്ത്യയിൽ കൂടുതൽ പണം നിക്ഷേപിക്കുവാൻ ബ്രിട്ടനിലുള്ള ഇന്ത്യാക്കാർക്ക് കഴിയും.

വ്യവസായ സംരംഭങ്ങൾ തുടങ്ങാനായിട്ടല്ലെങ്കിൽ പോലും, മറ്റു പലവിധത്തിലും ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും പൗണ്ടിന്റെ മൂല്യം ഉയർന്നത് ഗുണം ചെയ്യും. ഒരേ പൗണ്ടിന് ഇപ്പോൾ ഇന്ത്യയിൽ അധികവില ലഭിക്കുമെന്നതിനാൽ കൂടുതൽ പണം നിക്ഷേപിക്കാൻ കഴിയും. അതേസമയം, വാക്സിൻ പദ്ധതിയിൽ പോലും പുറകോട്ടുപോയ യൂറോപ്യൻ യൂണിയന്റെ സമ്പദ്ഘടന അടുത്തകാലത്തൊന്നും ഉയർത്തെഴുന്നേൽക്കുന്ന ലക്ഷണം കാണിക്കുന്നുമില്ല. ജർമ്മനിയിലെ ഏറ്റവും അധികം സർക്കുലേഷനുള്ള ബിഡ് എന്നപത്രം കഴിഞ്ഞദിവസം എഴുതിയത് ജർമ്മൻകാർ ബ്രിട്ടീഷുകാരെ ഓർത്ത് അസൂയപ്പെടുന്നു എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP