Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം; എച്ച്1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കും: ഇന്ത്യക്കാർക്ക് നേട്ടമായി ബൈഡന്റെ തെരഞ്ഞെടുപ്പ്

അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം; എച്ച്1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കും: ഇന്ത്യക്കാർക്ക് നേട്ടമായി ബൈഡന്റെ തെരഞ്ഞെടുപ്പ്

സ്വന്തം ലേഖകൻ

വാഷിങ്ടൻ: കുടിയേറ്റക്കാരെ പുറത്താക്കുന്ന ട്രംപ് ഭരണത്തിന് വിപരീതമയി കുടിയേറ്റക്കാർക്ക് നേട്ടമാകാൻ ഒരുങ്ങി അമേരിക്കയിൽ ബൈഡന്റെ ഭരണ കാലം. അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. ഇതിന് പുറമേ എച്ച്1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കാം. എച്ച് 1 ബി വീസക്കാരുടെ പങ്കാളികൾക്കു തൊഴിൽവീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിൻവലിക്കുന്നതും പരിഗണിക്കും. പ്രതിവർഷം 95,000 അഭയാർഥികൾക്കു പ്രവേശനം നൽകും.

വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം.

'നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാൻ എന്ന് പ്രതിജ്ഞ ചെയ്യുന്നു. എനിക്കു മുന്നിൽ ഭരണകക്ഷി സംസ്ഥാനങ്ങളോ പ്രതിപക്ഷ സംസ്ഥാനങ്ങളോ ഇല്ല, അമേരിക്ക മാത്രമേയുള്ളു. 'ശനിയാഴ്ച രാത്രി ഡെലവെയറിലെ വിൽമിങ്ടനിൽനിന്ന് രാഷ്ട്രത്തോടു നടത്തിയ വിജയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP