Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രിട്ടനിലെ അറിയപ്പെടുന്ന ഗണിത ശാസ്ത്രാദ്ധ്യാപകൻ; യൂണിവേഴ്സിറ്റി കോളേജ് ചലഞ്ച് സ്റ്റാർ; മലയാളിയായ ബോനി സീഗളിന്റെ കീരിടത്തിൽ മറ്റൊരു തൂവലായി സി ഐ എൽ ഐ പിയുടെ ഹോണററി ഫെല്ലോഷിപ്പും; ബ്രിട്ടനിൽ മറ്റൊരു മലയാളി കൂടി ആദരിക്കപ്പെടുമ്പോൾ

ബ്രിട്ടനിലെ അറിയപ്പെടുന്ന ഗണിത ശാസ്ത്രാദ്ധ്യാപകൻ; യൂണിവേഴ്സിറ്റി കോളേജ് ചലഞ്ച് സ്റ്റാർ; മലയാളിയായ ബോനി സീഗളിന്റെ കീരിടത്തിൽ മറ്റൊരു തൂവലായി സി ഐ എൽ ഐ പിയുടെ ഹോണററി ഫെല്ലോഷിപ്പും; ബ്രിട്ടനിൽ മറ്റൊരു മലയാളി കൂടി ആദരിക്കപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾക്ക് ഒരു മാർഗദർശിയാണ് കേരളം. ചുരുങ്ങിയത് ഒരു വായനശാലയെങ്കിലും ഇല്ലാത്ത ഒരു ഗ്രാമം പോലും കേരളത്തിൽ ഉണ്ടാകാനിടയില്ല. പല മഹാരഥന്മാരും കാലാകാലങ്ങളായി ഉഴുതുമറിച്ച് വിതച്ചിട്ട സംസ്‌കാരത്തിന്റെയും നവോഥാനത്തിന്റെയും വിത്തുകൾ മുളപൊട്ടിയുണ്ടായ ഇത്തരം വായനശാലകൾ മലയാളിയുടെ പൊതുബോധത്തെരൂപപ്പെടുത്തുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ് വായനശാലകൾ. ജനിച്ചതും വളർന്നതും ബ്രിട്ടനിലാണെങ്കിലും രക്തത്തിൽ അലിഞ്ഞു ചേർന്ന മലയാണ്മയാകാം ബോബി സീഗൾ എന്ന ഗണിതശാസ്ത്രാദ്ധ്യാപകന് വായനശാലകൾ ഏറെ പ്രിയങ്കരമാക്കിയത്.

ബ്രിട്ടനിലെ വായനശാലാ ലോകത്തിന് വിലയേറിയ സംഭാവനകൾ നൽകിയതിന് മലയാളിയായ ബോബി സൈഗളിനെഹോണററി ഫെല്ലോഷിപ്പ് കൊടുത്ത് ആദരിക്കുകയാണ് സി ഐ എൽ ഐ പി. ഇൻഫർമേഷൻ, നോളഡ്ജ് മാനേജ്മെന്റ്, ലൈബ്രറി പ്രൊഫഷൻ എന്നീ രംഗങ്ങളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഒന്നാണ് സി ഐ എൽ ഐ പി എന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസ്സോസിയേഷൻ. സമത്വവും പുരോഗമനാത്മകവുമായ ഒരു ജനാധിപത്യ സമൂഹത്തിൽ വിവരവും ലൈബ്രറി നൈപുണ്യവും പ്രയോഗത്തിൽ വരുത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.

2019 ഒക്ടോബറിൽ ബോബി സീഗൾ പുറത്തിറക്കിയ 10 പോയിന്റുകൾ അടങ്ങിയ ലൈബ്രറികൾക്കായുള്ള മാനിഫെസ്റ്റോ വഴി ഈ രംഗത്ത് കനത്ത സംഭാവനയാണ് ബോബി നൽകിയതെന്ന് ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചുകൊണ്ട് സി ഐ എൽ ഐ പി വക്താക്കൾ അറിയിച്ചു. ബ്രിട്ടനിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ ഇംഗ്ലണ്ട്, സ്‌കോട്ട്ലാൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ എന്നിവരെ കണ്ട് ബ്രിട്ടനിലെ ലൈബ്രറികളുടെ ഭാവിയിൽ നിക്ഷേപങ്ങൾ നടത്തി ജീവിതം തന്നെ മാറ്റിമറിക്കുവാൻ ആഹ്വാനം ചെയ്തു.

ഈ വർഷം, നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കിടയിലും പബ്ലിക് ലൈബ്രറികളെ നയിക്കുവാൻ ബോബി മുന്നിട്ടിറങ്ങി. ലൈബ്രറികൾക്ക് സുസ്ഥിരമായ ദീർഘകാല ധനസഹായം ലഭിക്കുവാനുള്ള നടപടികൾക്കായി ബോബി മുൻകൈ എടുത്തു. ഇതിനായി പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. സി ഐ എൽ ഐ പിയുടെ ഹോണററി ഫെല്ലോഷിപ്പ് തീർച്ചയായിട്ടും ഒരു ബഹുമതിയായി കണക്കാക്കുന്നു എന്നാണ് ഇതിനെ കുറിച്ച് ബോബിയുടെ പ്രതികരണം. തങ്ങളുടെ കുടുംബത്തിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായിരുന്നു ലൈബ്രറികൾ എന്നും അദ്ദേഹം ഓർമ്മിച്ചു. സി ഐ എൽ ഐ പിയുമായി കൂടുതൽ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

സി ഐ എൽ ഐ പിയും അതിന്റെ മുൻഗാമിയായ ലൈബ്രറി അസ്സോസിയേഷനും 1896 മുതൽ ഹോണററി ഫെല്ലോഷിപ്പ് നൽകുന്നുണ്ട്. വായനശാല പ്രസ്ഥാനത്തിന് സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് നൽകുക. മുൻപ് മൂന്നു പ്രാവശ്യം ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന സ്റ്റാൻലി ബാൾഡ്വിൻ, സ്‌കോട്ടിഷ് സാമൂഹിക പ്രവർത്തകൻ ആൻഡ്രൂ കാർനേജ്, കവി ഫിലിപ് ലാർക്കിൻ, നോവലിസ്റ്റ് ഡെയിം കാതെറിൻ കുക്ക്സൺ എന്നിവർ ഇത്തരത്തിൽ ഹോണററി ഫെല്ലോഷിപ്പ് ലഭിച്ച വ്യക്തികളാണ്.

ഗണിത ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഏറെ സുപരിചിതനായ ബോബി സിഗാൾ ബ്രിട്ടീഷ് ടി വി പ്രേക്ഷകർക്കും സുപരിചിതനാണ്. കൂടാതെ ഫിനാൻഷ്യൽ ടൈംസിലെ അറിയപ്പെടുന്ന ഒരു കോളമിസ്റ്റുകൂടിയാണ് ഇദ്ദേഹം. ബി ബി സി യുടെ യൂണിവേഴ്സിറ്റി ചലഞ്ച് എന്ന പരിപാടിയിലൂടെയാണ് ബോബി ബ്രിട്ടനിൽ പ്രശസ്തനായത്. അതുകൂടാതെ ബി ബി സി ബ്രേക്ക് ഫാസ്റ്റ് എന്ന പരിപാടിയിൽ വർത്തമന പത്രങ്ങളെ വിശകലനം ചെയ്യുവാനും ബോബി എത്തുന്നുണ്ട്.

ലണ്ടൻ ബറോ ന്യുഹാമിലെ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന ബോബിയുടെ പിതാവ് ആലപ്പുഴ സ്വദേശിയും മാതാവ് കൊല്ലം ജില്ലയിലെ കൊക്കോട്ടുമല സ്വദേശിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP