Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലെ ഇന്ത്യൻ ദമ്പതിമാർ കോവിഡ് കാലത്ത് ആരംഭിച്ചത് ഒരു പുത്തൻ സോഷ്യൽ ഡിസ്റ്റൻസ് വിവാഹരീതി; താലികെട്ടി തുറന്ന വാഹനത്തിൽ ഡ്രൈവ് ചെയ്ത് തുടങ്ങിയത് ഡ്രൈവ് ഇൻ മാര്യേജ് രീതി

ലണ്ടനിലെ ഇന്ത്യൻ ദമ്പതിമാർ കോവിഡ് കാലത്ത് ആരംഭിച്ചത് ഒരു പുത്തൻ സോഷ്യൽ ഡിസ്റ്റൻസ് വിവാഹരീതി; താലികെട്ടി തുറന്ന വാഹനത്തിൽ ഡ്രൈവ് ചെയ്ത് തുടങ്ങിയത് ഡ്രൈവ് ഇൻ മാര്യേജ് രീതി

മറുനാടൻ മലയാളി ബ്യൂറോ

വശ്യമാണ് കണ്ടുപിടുത്തത്തിന്റെ മാതാവ് എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഈ ഇന്ത്യൻ ദമ്പതിമാർ. കൊറോണയുടെ രണ്ടാം വരവ് കനത്തതോടെ പലയിടങ്ങളിലും പലവിധത്തിലുള്ള നിയന്ത്രണങ്ങൾ വന്നു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ ഉണ്ടായി. സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയമങ്ങൾ വേറെ.

എന്നാൽ, ഈ കർശനമായ നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ വിവാഹം നീട്ടിവയ്ക്കാൻ ഈ ഇന്ത്യൻ വംശജർ തയ്യാറായില്ല. യാതൊരു കരണവശാലും വിവാഹം നീട്ടിവയ്ക്കരുതെന്ന തീരുമാനം എത്തിച്ചേർന്നത് പുതിയ രീതിയിലുള്ള ഒരു വിവാഹ സമ്പ്രദായത്തിന്റെ കണ്ടുപിടുത്തത്തിലായിരുന്നു. അങ്ങനെ ലണ്ടനിൽ വച്ച്, ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ ഡ്രൈവ്-ഇൻ- മാര്യേജ് നടന്നു.

ലണ്ടനിൽ വസിക്കുന്ന റോമ പോപറ്റും വിനൽ പട്ടേലും യഥാർത്ഥത്തിൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നത് ഏപ്രിൽ 20 ന് ആയിരുന്നു. എന്നാൽ ലോക്ക്ഡൗൺ മൂലം വിവാഹം അനിശ്ചിതമായി നീണ്ടുപോകാൻ തുടങ്ങിയതോടെ അവർ ഡ്രൈവ്-ഇൻ മാര്യേജിനെ കുറിച്ച് അവരുടെ വിവാഹ നടത്തിപ്പുകാരായ സഹേലി ഇവന്റ്സുമായി സംസാരിക്കുകയായിരുന്നു. വെറുമൊരു തമാശക്ക് ചർച്ചയാക്കിയ ആശയം ക്രമേണ ഗൗരവമുള്ള ഒരു വിഷയമായി മാറി.

അങ്ങനെ തമാശയായി തുടങ്ങിയ ആലോചന കഴിഞ്ഞ വെള്ളിയാഴ്‌ച്ച യാഥാർത്ഥ്യമായി. അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ഒരു ചെറിയ കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ താലികെട്ടിയ ഇവരുടെ വിവാഹം, തൊട്ടടുത്തുള്ള പാർക്കിൽ സ്ഥാപിച്ച വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. നിരത്തിയിട്ട നൂറിലധികം കാറുകളിൽ ഇരുന്ന് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങുകൾ വീക്ഷിച്ചു. വിവാഹവും ഡ്രൈവ്-ഇൻ ആശയവും ഭംഗിയായി നടന്നതിൽ സന്തോഷമുണ്ടെന്ന് ഇതിന്റെ സംഘാടകരായ സഹേലി ഇവന്റ്സിന്റെ സ്ഥാപക സഹേലി മിർപുരി പറഞ്ഞു.

സാധാരണയായി ആഡംബരമായി കൊണ്ടാടുന്ന ഏഷ്യൻ വിവാഹങ്ങൾ ഈ വർഷം നടത്താൻ ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ഈ അനന്യസാധാരണമായ ഒരു രീതി മനസ്സിലെത്തിയതെന്നും അവർ പറഞ്ഞത്. ഇതിൽ പങ്കെടുത്തവരെല്ലാം സംതൃപ്തരാണെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ വിവാഹ ചടങ്ങുകൾക്ക് പരമാവധി 15 പേരെ വരെ മാത്രമേ പങ്കെടുപ്പിക്കാനുള്ള അനുവാദമുള്ളു. ഇത് പലരുടെയും വിവാഹം നീട്ടിവയ്ക്കുന്നറ്റിനു തന്നെ കാരണമായിട്ടുണ്ട്.

ഡ്രൈവ്-ഇൻ വിവാഹത്തിന് കാറുകളിൽ എത്തിയ അതിഥികൾക്ക് ആന്റി ബാക്ടീരിയൽ ഹാൻഡ് ജെല്ലുകൾ നൽകുകയും അവരോട് കാറുകളിൽ തന്നെയിരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അവരുടെ കാറുകളിൽ ഇരുന്നുതന്നെ, കോവിഡ് -സേഫ് ഡെലിവറി സിസ്റ്റത്തിലൂടെ ഭക്ഷണം കഴിക്കാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ ലൈറ്റ് ഫ്ലാഷ് ചെയ്യുവാനും അവരോട് ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുമതാചാര പ്രകാരമുള്ളവിവാഹം അതിഥികളെല്ലാം പാർക്കിലെ വലിയ സ്‌ക്രീനിൽ കണ്ടു. വിവാഹത്തിനായി, അലങ്കരിച്ച ഒരു ഗോൾഫ് ബഗ്ഗിയിൽ എത്തിയ വരനെ അതിഥികൾ അവരവരുടെ വാഹനങ്ങളുടെ ഹോൺ മുഴക്കി സ്വാഗതം ചെയ്തു.വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ ഇതേ ഗോൾഫ് ബഗ്ഗിയിൽ തന്നെ അവരുടെ ബന്ധുക്കളുംസുഹൃത്തുക്കളും കാറുകളിൽ ഇരിക്കുന്ന പാർക്കിലൂടെ സഞ്ചരിച്ച് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

വിവാഹത്തിന് എത്തിച്ചേരാനാകാത്ത സുഹൃത്തുക്കളും ബന്ധുക്കളും അയച്ച ആശംസാ സന്ദേശങ്ങൾ ഒരു ഡ്രൈവിൻ സ്‌ക്രീനിൽ കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചെംസ്ഫോർഡിലെ ബ്രാക്സ്റ്റെഡ് പാർക്കിലയിരുന്നു ഈ അപൂർവ്വ വിവാഹം അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP