Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മൾ മറന്നാലും സായിപ്പന്മാർ മറക്കില്ല; മഹാത്മാവിനെ അനുസ്മരിച്ചു ലണ്ടനിലും എഡിൻബറോയിലും ചടങ്ങുകൾ; ഇന്ത്യൻ എംബസിയുടെ ഗാന്ധി ജയന്തി ആഘോഷത്തിൽ സായിപ്പന്മാരും

നമ്മൾ മറന്നാലും സായിപ്പന്മാർ മറക്കില്ല; മഹാത്മാവിനെ അനുസ്മരിച്ചു ലണ്ടനിലും എഡിൻബറോയിലും ചടങ്ങുകൾ; ഇന്ത്യൻ എംബസിയുടെ ഗാന്ധി ജയന്തി ആഘോഷത്തിൽ സായിപ്പന്മാരും

സ്വന്തം ലേഖകൻ

ഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷികത്തിൽ 2020 ഒക്ടോബർ 2ന് ലണ്ടനിലും എഡിൻബർഗിലും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ടവിസ്റ്റോക്ക് സ്‌ക്വയറിലും ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലും ഹൈക്കമ്മീഷണർ ഗെയ്ത്രി ഇസാർ കുമാർ ആണ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. എഡിൻബർഗിൽ കോൺസൽ ജനറൽ ഹിതേഷ് രാജ്പാൽ, ബെയ്‌ലി ലെസ്ലി കാമറൂൺ, സിറ്റി ഓഫ് എഡിൻബർഗ് കൗൺസിൽ, എംപി മാർട്ടിൻ ഡേ എംപി എന്നിവർ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി എഡിൻബർഗിലെ സോട്ടൺ പാർക്കിൽ ഗാന്ധിജയന്തി ആഘോഷം നടത്തി.

തുടർന്ന് കോൺസൽ ജനറൽ ഹിതേഷ് രാജ്പാലും എഡിൻബർഗ് കൗൺസിൽ സിറ്റി ബെയ്‌ലി ലെസ്ലി കാമറൂൺ, മാർട്ടിൻ ഡേ എംപി, ഡോ. തലത്ത് അഹമ്മദ് എന്നിവർ ഗാന്ധിയുടെ സംഭാവനകളെ കുറിച്ച് അനുസ്മരിക്കുകയും ചെയ്തു. അതേസമയം, ലണ്ടനിലെ ഇന്ത്യാ ഹൗസിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 'An eye for an eye makes the whole world blind'  എന്ന ഉദ്ധരണിയും ഉണ്ടായിരുന്നു.

ഗാന്ധിജിയുടെ ഈ ഉദ്ധരണി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, ക്രൂരമെന്ന് കരുതുന്നവരെ ശിക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, നമ്മൾ ആ മോശക്കാരേക്കാൾ മികച്ചവരല്ല എന്നാണ്. ''അക്രമം ഉപയോഗിച്ച് നിങ്ങൾക്ക് അക്രമത്തെ പരിഹരിക്കാൻ കഴിയില്ല''.... ഒരു കണ്ണിനു പകരം മറ്റൊരു കണ്ണ് എടുക്കുന്നത് ലോകത്തെ മുഴുവൻ അന്ധരാക്കുന്നുവെന്നതാണെന്നാണ് ഗാന്ധിജി പറഞ്ഞു വച്ചിരിക്കുന്നത്.

ലണ്ടനിലെ നെഹ്‌റു സെന്റർ ഓൺലൈനിലാണ് ഒരു മീറ്റിങ് സംഘടിപ്പ് ഗാന്ധി ജയന്തി ആഘോഷിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ളവർ മഹാത്മാഗാന്ധിയുടെ ജീവിതത്തെ അനുസ്മരിക്കുകയും മീറ്റിങ് വീഡിയോ ഫേസ്‌ബുക്ക് പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.

1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തർ പട്ടണത്തിൽ ജനിച്ച മഹാത്മാഗാന്ധി എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി അഹിംസാത്മക ചെറുത്തുനിൽപ്പാണ് തന്റെ സമരമുറയായി സ്വീകരിച്ചത്. കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിന്റെ അങ്ങേയറ്റം ക്ഷമയോടെയാണ് അദ്ദേഹം മുന്നേറിയത്. ഇത് 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു. ബാപ്പു എന്നറിയപ്പെടുന്ന അദ്ദേഹം, 'സ്വരാജ്' (സ്വയംഭരണം), 'അഹിംസ' (അഹിംസ) എന്നിവയിലെ അചഞ്ചലമായ വിശ്വാസം കൊണ്ട് ലോകമെമ്പാടുമുള്ള അംഗീകാരങ്ങൾ നേടി.

ആഗോളതലത്തിൽ, ഗാന്ധിയുടെ ജന്മവാർഷികം അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. ഈ അവസരത്തിൽ ഇന്ത്യയിലും ലോകമെമ്പാടും നിരവധി പരിപാടികൾ നടന്നു. കോവിഡ് പശ്ചാത്തലവും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ തന്നെ, മുൻ വർഷങ്ങളിലേതു പോലെ വിപുലമായ ആഘോഷ പരിപാടികളൊന്നും സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. ഭൂരിഭാഗം ആഘോഷങ്ങളും ഓൺലൈൻ അനുസ്മരണ ചടങ്ങുകളിലേക്ക് മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP