Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ തടയുന്ന അദ്ഭുത മാസ്‌കുമായി മലയാളി ഡോക്ടർ; വിരളമായ മാസ്‌ക് എൻ എച്ച് എസിന് സൗജന്യമായി നൽകി അജിത്ത് ജോർജ്ജ്; ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകർക്ക് മലയാളി ഡോക്ടറുടെ കൈയൊപ്പ്

കൊറോണയെ തടയുന്ന അദ്ഭുത മാസ്‌കുമായി മലയാളി ഡോക്ടർ; വിരളമായ മാസ്‌ക് എൻ എച്ച് എസിന് സൗജന്യമായി നൽകി അജിത്ത് ജോർജ്ജ്; ബ്രിട്ടനിൽ ആരോഗ്യ പ്രവർത്തകർക്ക് മലയാളി ഡോക്ടറുടെ കൈയൊപ്പ്

സ്വന്തം ലേഖകൻ

കൊറോണ വൈറസിൽ നിന്നും സുരക്ഷയുറപ്പാക്കുന്ന ആയിരക്കണക്കിന് മാസ്‌കുകളാണ് ഇന്ത്യൻ വംശജനായ സർജനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് വികസിപ്പിച്ചെടുത്തത്. ഇത് നാഷണൽ ഹെൽത്ത് സർവ്വീസിന് സൗജന്യമായി നൽകാമെന്നും അദ്ദേഹം അറിയിച്ചിട്ടൂണ്ട്. സ്റ്റോക്കിലെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. അജിത് ജോർജ്ജ് ആണ് സഹപ്രവർത്തകർക്കൊപ്പം പുതിയ എസ് എൻ എ പി ഉപകരണം നിർമ്മിച്ചത്. കോവിഡ്-19 പ്രതിസന്ധിക്കുള്ള ഒരു പ്രായോഗിക പ്രതിവിധിയാണിതെന്നാണ് ഡോക്ടർ പറയുന്നത്.

ഡോ. അജിത് ജോർജ്ജ്, സഹപ്രവർത്തകനായ ഡോ. ക്രിസ് കൗൾസൺ എന്നിവരുടെ തലച്ചോറിൽ വിരിഞ്ഞ ആശയം ആസ്റ്റൺ യൂണിവേഴ്സിറ്റിയിലെഎഞ്ചിനീയർമാരുടേയും ബ്രിട്ടൻ ആസ്ഥാനമായ നിർമ്മാണ കമ്പനികളുടെയും സഹായത്തോടെ യാഥാർത്ഥ്യമായി മാറുകയായിരുന്നു. ഇത്രപെട്ടെന്ന് ഇത് ഒരു ആശയത്തിൽ നിന്നും യാഥാർത്ഥ്യമായി മാറിയതിൽ ഏറെ സന്തോഷമുണ്ടെന്നാണ് അജിത് ജോർജ്ജ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

കോവിഡ്-19 പ്രതിസന്ധി ക്ലിനിക്കൽ ചുറ്റുപാടുകളിൽ അണുബാധ വ്യാപിക്കുവാനുള്ള വർദ്ധിച്ച സാധ്യതയെ കുറിച്ച് അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ഒരു സർജൻ എന്ന നിലയിൽ, ഇതിനെ തടുക്കുവാൻ സ്വയം ഉപയോഗിക്കാവുന്ന ഒരു മെച്ചപ്പെട്ട വസ്തു എന്ന രീതിയിലായിരുന്നു ഇതിനെ കുറിച്ചുള്ള ചിന്തകൾ ആരംഭിച്ചത്. ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന എസ് എൻ എ പി ഉപകരണം പകർച്ചവ്യാധി കാലങ്ങളിൽ പ്രായോഗികമായി ഉപയോഗിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടു പാർട്ട് വാൽവും സ്പെകുലവും അടങ്ങിയ എസ് എൻ എ പി ഉപകരണം ഒരു സ്റ്റാൻഡേർഡ് സർജിക്കൽ മാസ്‌കിന്റെ ഇരുവശത്തും ക്ലിപ്പ് ചെയ്യുന്നു. ഒരു എൻഡോസ്‌കോപ്പ് ഇറക്കുവാനായി ഒരു ദ്വാരം ഉണ്ടാക്കും. അതേസമയം രോഗികളുടെ മൂക്കും വായയും പൂർണ്ണമായും മൂടിയിരിക്കും. എൻഡോസ്‌കോപ്പ് പിൻവലിക്കുന്നതോടെ ഒരു വൺ-വേ വാൽവ് ഈ ദ്വാരത്തെ അടയ്ക്കും. ചുമ, തുമ്മൽ മുതലായവയിലൂടെ വരുന്ന സ്രവങ്ങൾ മാസ്‌കിനുള്ളിൽ ശേഖരിക്കപ്പെടും. അത് അവസാനം നീക്കം ചെയ്യും.

നേസ്എൻഡോസ്‌കോപ്പി ചെയ്യുന്ന ഇ എൻ ടി സർജന്മാർ ഏറെ അപകട സാധ്യതയുള്ളവരാണ്. കാരണം, ഈ പ്രക്രിയയ്ക്കിടയിൽ രോഗി ചുമയ്ക്കുകയും തുമ്മുകയും ഒക്കെ ചെയ്തേക്കാം. ഇപ്പോൾ വരേയും എൻഡോസ്‌കോപ്പ് വയ്ക്കുവാൻ രോഗിയുടെ ഫേസ്മാസ്‌ക്ക് നീക്കേണ്ടതായി വന്നിരുന്നു. അതായത്, സർജന്മാർക്ക് അവരുടെ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇപ്പോൾ വരേയും. എന്നാൽ, ഈ മാസ്‌ക് ഉപയോഗിക്കുമ്പോൾ, എൻഡോസ്‌കോപിക്കായി മാസ്‌ക് നീക്കം ചെയ്യേണ്ടതില്ല. അതുവഴി ഡോക്ടർമാരുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താം.

അജിത് ജോർജ്ജും കോൾസനൂം ചേർന്ന് 2012 ലാണ് അവരുടെ എൻഡോസ്‌കോപ്- ഐ എന്ന കമ്പനി രൂപീകരിച്ചത്. സ്മാർട്ട് ഫോണുകൾക്കായുള്ള എൻഡോസ്‌കോപ്പിക് അഡാപ്റ്റേഴ്സുകളാണ് ഈ കമ്പനി നിർമ്മിക്കുന്നത്. ഇത് വളരെ സങ്കീർണ്ണമായ ഇമേജിങ് വർക്ക് ചെയ്യുവാൻ ക്ലിനീഷ്യൻസിനെ സഹായിക്കും. ഈ വർഷമാദ്യം എസ് എൻ എ പി ഉപകരണം വികസിപ്പിക്കുന്നതിനായി ഉന്നോവേറ്റ് യു കെയിൽ നിന്നും50,000 പൗണ്ടിന്റെ ഗ്രാന്റും ഇവർ നേടിയിരുന്നു.

ഒരു രോഗി മാസ്‌ക് ധരിച്ചോ അല്ലാതെയോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വ്യാപിപ്പിക്കുന്ന കണങ്ങളുടെ എണ്ണം ഈ ഉപകരണം ഉപയോഗിക്കുമ്പോൾ ഗണ്യമായി കുറയുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞു. ഈ കണങ്ങളുടെ അളവിൽ കുറവുണ്ടായാൽ അത് രോഗവ്യാപനത്തെ കാര്യമായി കുറയ്ക്കും. രോഗികൾ കൊറോണ വൈറസ് പകർത്തുവാനുള്ള സാധ്യതയുള്ളതിനാൽ ഓരോ അപ്പോയിന്റ്മെന്റുകൾക്കിടയിലും അണുവിമുക്ത പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതിനാൽ എൻഡോസ്‌കോപി പോലുള്ളവ ഇപ്പോൾ 10 ശതമാനം മാത്രമേ എൻ എച്ച് എസിൽ നടക്കുന്നുള്ളു.

വരുന്ന ആഴ്‌ച്ചകളിൽ ആദ്യ ബാച്ചായി 30,000 ഡിവൈസുകളായിരിക്കും എൻ എച്ച് എസിൽ വിതരണം ചെയ്യുക. അതിൽ 5000 എണ്ണം രാജ്യവ്യാപകമായി ഉള്ള എൻ എച്ച് എസ്ഇ എൻ ടി ക്ലിനിക്കുകളിലേക്ക് സൗജന്യമായി നൽകും. ആസ്റ്റൺ യൂണിവേഴ്സിറ്റിയിലെ 3 ഡി പ്രിന്റിങ് വിദഗ്ദനായ മാർക്ക് പ്രിൻസാണ് ഇതിന്റെ ഡിസൈൻ വർക്കുകൾക്ക് നേതൃത്വം നൽകിയത്. ഏകദേശം 2,000 പ്രോട്ടോടൈപ്പുകൾക്കാണ് മാർക്ക് രൂപം നൽകിയത്. വ്യാപകമായ റേഞ്ചിൽ പരീക്ഷണം നടത്തിയാലാണ് കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുക എന്നതിനാലാണ് ഇത്രയധികം പ്രോട്ടോടൈപ്പുകൾ രൂപപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP