Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുടെ ഫോണിലേക്ക് ഫോട്ടോ ട്രാൻസ്ഫർ ചെയ്താൽപ്പോലും പ്രൈവസിയെ മറികടന്നുവെന്ന് വ്യാഖ്യാനിക്കപ്പെടും; കനത്ത പിഴ അടയ്ക്കാനില്ലെങ്കിൽ അകത്താവുമെന്നും ഉറപ്പ്; യുഎഇ സന്ദർശിക്കുംമുമ്പ് ഈ നിയമങ്ങൾ അറിയുക

ഭാര്യയുടെ ഫോണിലേക്ക് ഫോട്ടോ ട്രാൻസ്ഫർ ചെയ്താൽപ്പോലും പ്രൈവസിയെ മറികടന്നുവെന്ന് വ്യാഖ്യാനിക്കപ്പെടും; കനത്ത പിഴ അടയ്ക്കാനില്ലെങ്കിൽ അകത്താവുമെന്നും ഉറപ്പ്; യുഎഇ സന്ദർശിക്കുംമുമ്പ് ഈ നിയമങ്ങൾ അറിയുക

തവിശ്വാസങ്ങളിലൂന്നിയുള്ള നിയമങ്ങളാണ് യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ. ഇവിടെ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷയ്ക്കും കടുപ്പമേറും. സ്മാർട്ട്‌ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും പുതിയ കാലത്തും നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്നതിൽ യു.എ.ഇ ബദ്ധശ്രദ്ധമാണ്. യു.എ.ഇ സന്ദർശിക്കാനൊരുങ്ങുന്നവർ അവിടുത്തെ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കുടുംബവുമൊത്ത് യു.എ.ഇ. സന്ദർശിക്കുന്നതിനെടെ പകർത്തുന്ന ചിത്രങ്ങൾ ഭാര്യയുടെ ഫോണിലേക്ക് അവരുടെ സമ്മതമില്ലാതെ ഷെയർ ചെയ്താൽ നിങ്ങൾക്കെതിരേ കുറ്റം ചുമത്താൻ യു.എ.ഇയിൽ വകുപ്പുണ്ട്. മറ്റുരാജ്യങ്ങളിൽ വളരെ സ്‌നേഹത്തോടെ ചിത്രങ്ങൾ ഷെയർ ചെയ്യുമെങ്കിൽ, യു.എ.ഇയിൽ സമ്മതമില്ലാതെ ഫോട്ടോ ഷെയർ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണ്.

ആറുമാസത്തോളം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് അത് പരിഗണിക്കപ്പെടുന്നത്. ജയിൽ ശിക്ഷയിൽനിന്ന് ഒഴിവാകണമെങ്കിൽ വലിയതുക പിഴയായി ഒടുക്കേണ്ടിവരും. 62,500 പൗണ്ടോളമാണ് പിഴത്തുക. പങ്കാളിയുടെ ഫോൺ പരിശോധിക്കുന്നത് തടയാനോ മറ്റോ നിയമമില്ലെങ്കിലും, അവരുടെ ഫോണിലേക്ക് അനുവാദമില്ലാതെ ചിത്രങ്ങളും മറ്റുമയക്കുന്നത് തടയാൻ യു.എ.ഇ.യിൽ നിയമമുണ്ട്.

2016-ൽ വാട്‌സാപ്പുപയോഗിച്ച് ഭർത്താവിന്റെ ഫോണിൽനിന്ന് തന്റെ ഫോണിലേക്ക് ചിത്രങ്ങളയച്ച കുറ്റത്തിന് ഒരു യുവതിക്ക് ശിക്ഷ വിധിച്ചിരുന്നു. അജ്മാനിലായിരുന്നു സംഭവം. വിദേശിയായ യുവതിയെ നാടുകടത്തുകയും ഒന്നരലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തു. ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ചിത്രങ്ങൾ ചോർത്തുകയായിരുന്നു ഇവർ. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിലാണ് യുവതിക്കെതിരേ ശിക്ഷയുണ്ടായത്.

വാട്‌സാപ്പ് സന്ദേശങ്ങൾക്കൊപ്പം അയക്കാറുള്ള ഇമോജി ഐക്കണുകളും ചിലപ്പോൾ നിങ്ങളെ കുടുക്കിയേക്കും. ചീത്തവിളിക്കുന്ന രൂപത്തിലുള്ളതും മോശം അർഥം ഉൾക്കൊള്ളുന്നതുമായ ഇമോജികൾ അയക്കുന്നതിനാണ് നിയന്ത്രണമുള്ളത്. നേരിട്ടും എഴുത്തിലൂടെയുമുള്ള ചീത്തവിളിയും അസഭ്യപ്രയോഗത്തിനും കടുത്ത നിയന്ത്രണമാണ് യു.എ.ഇയിലുള്ളത്. അതിന്റെ ഭാഗമായാണ് ഇമോജികൾക്കുള്ള നിയന്ത്രണവും.

മറ്റുള്ളവരുടെ അന്തസ് ഹനിക്കുംവിധത്തിലുള്ള ഭാഷാപ്രയോഗം തടയുന്ന യു.എ.ഇ നിയമത്തിലെ 373-ാം വകുപ്പ് ഇത് വ്യക്തമാക്കുന്നുണ്ട്. വാട്‌സാപ്പ് പ്രചാരത്തിലായതോടെ, അതിലെ സന്ദേശങ്ങളിലെ ഭാഷാപ്രയോഗത്തിനും കടുത്ത നിയന്ത്രണമാണുള്ളത്. വിദ്വേഷം സ്ഫുരിക്കുന്നതോ അശ്ലീല സ്വഭാവത്തിലുള്ളതോ ആയ ഇമോജികൾ കൈമാറിയാലും ശിക്ഷ ഉറപ്പാണ്. 45,000 പൗണ്ടോളം പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുന്നതിനൊപ്പം നാടുകടത്തലും നേരിടേണ്ടിവരും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP