Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലേറിയയ്ക്ക് മരുന്ന് കണ്ടെത്താൻ ശ്രമിച്ച് കൊണ്ടിരുന്ന ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ആശുപത്രിയിലെ ഇന്ത്യക്കാരനായ ഡോക്ടറുടെ ആത്മഹത്യയുടെ കാരണം കണ്ടെത്തുമോ....?കുടുംബങ്ങളുടെ ഫോട്ടോ എടുത്ത് വച്ച് പോക്കറ്റിൽ ഇട്ട് ഉറക്കെ കരഞ്ഞ ശേഷം മരണത്തെ വിളിച്ച് ഡോ. നവീൻ

മലേറിയയ്ക്ക് മരുന്ന് കണ്ടെത്താൻ ശ്രമിച്ച് കൊണ്ടിരുന്ന ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ആശുപത്രിയിലെ ഇന്ത്യക്കാരനായ ഡോക്ടറുടെ ആത്മഹത്യയുടെ കാരണം കണ്ടെത്തുമോ....?കുടുംബങ്ങളുടെ ഫോട്ടോ എടുത്ത് വച്ച് പോക്കറ്റിൽ ഇട്ട് ഉറക്കെ കരഞ്ഞ ശേഷം മരണത്തെ വിളിച്ച് ഡോ. നവീൻ

ഴിഞ്ഞ വർഷം ഏപ്രിൽ 29ന് ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ആശുപത്രിയിലെ ഇന്ത്യക്കാരനായ ഡോക്ടർ നവീൻ വെങ്കിട്ട രാമന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതയുടെ ചുരുൾ അഴിയുന്നില്ല. മലേറിയയ്ക്ക് മരുന്ന് കണ്ടെത്താൻ ശ്രമിച്ച് കൊണ്ടിരുന്ന ഈ 37കാരന്റെ ആത്മഹത്യയുടെ കാരണം കണ്ടെത്തുമോ...? എന്ന ചോദ്യം ശക്തമാകുന്നുണ്ട്. തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോ എടുത്ത് വച്ച് പോക്കറ്റിൽ ഇട്ട് ഉറക്കെ കരഞ്ഞ ശേഷമാണ് ഡോ. നവീൻ മരണത്തെ വിളിച്ചതെന്ന് ഇത് സംബന്ധിച്ച ഇൻക്വസ്റ്റിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രാർത്ഥിക്കുന്ന പോസിൽ ഒരു പിടി പൂക്കൽ കൈയിൽ പിടിച്ചായിരുന്നു നവീൻ മരിച്ച് കിടന്നിരുന്നത്.

നിരവധി ആന്റി-സൈക്കോട്ടിക്ക് ടാബ്ലറ്റുകൾ കഴിച്ചായിരുന്നു ഈ യുവ ഡോക്ടർ മരണത്തെ പുൽകിയതെന്നും ഇൻക്വസ്റ്റിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. നവീൻ കിടക്കയിൽ മരിച്ച് കിടക്കുന്നത് അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ഗിലെസ് ഓഗസ്റ്റാണ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഒരു ദിവസം മുമ്പ് അതായത് 2018 ഏപ്രിൽ 28ന് നവീൻ തന്റെ കസിനായ വിവേക് മണിക്കൊപ്പം ഓക്സ്ഫോർഡിൽ അടിച്ച് പൊളിച്ച് നടന്നിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2018 മെയ്‌ മാസത്തിൽ ഓക്സ്ഫോർഡിലെ ജോൺ റാഡ്ക്ലിഫ് ആശുപത്രിയിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാനിരിക്കവെയാണ് നവീൻ ആത്മഹത്യ ചെയ്തത്.

മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നപ്പോൾ അദ്ദേഹം തീരെ സന്തോഷവാനല്ലായിരുന്നുവെന്നതും മരണത്തിൽ സംശയം വർധിപ്പിക്കുന്നുണ്ട്. ആത്മഹത്യക്ക് ദിവസങ്ങൾക്ക് മുമ്പ് നവീൻ മുറിയിലിരുന്ന കരയുന്നത് പതിവായിരുന്നുവെന്ന് കൂടെ താമസിക്കുന്നയാളായ ഗിലെസ് ഓഗസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. കടുത്ത മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ നവീൻ പതിവായി കഴിച്ചിരുന്നുവെന്നും ഓഗസ്റ്റ് ഓർക്കുന്നു. ആത്മഹത്യ ചെയ്ത ദിവസം രാവിലെ ഏറെ വിളിച്ചിട്ടും നവീൻ റൂം തുറക്കാത്തതിനെ തുടർന്ന് ഓഗസ്റ്റ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു.

വസ്ത്രധരിച്ച നവീൻ തന്റെ ഗേൾഫ്രണ്ട് നൽകിയ ബ്ലാങ്കറ്റിന് കീഴിൽ പ്രതികരണമില്ലാതെ കിടക്കുന്ന നവീനിനെയാണ് ഓഗസ്റ്റ് കണ്ടത്. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിൽ ഇൻഫെക്ഷ്യസ് ഡീസിസസ് ആൻഡ് ക്ലിനിക്കൽ റിസർച്ച് ഫെല്ലോയിലെ വൈഗദ്ധ്യമുള്ള ഡോക്ടറായിരുന്നു നവീൻ. തന്റെ മരണസമയത്ത് സൗത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ അദ്ദേഹത്തിന് പ്ലേസ്മെന്റ് ലഭിച്ചിരുന്നുവെന്ന് കൊറോണർ ഡാരെൻ സാൾട്ടർ ഹിയറിംഗിനിടെ ബോധിപ്പിച്ചിരുന്നു.

തന്റേതായ 30 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ ആഘോഷവേളയിലാണ് നവീൻ ജീവിതം വേണ്ടെന്ന് വച്ച് പോയതെന്ന് മാതാവ് ജാനകി വെങ്കിട്ടരാമൻ സാക്ഷ്യപ്രസ്താവനയിൽ പരിതപിക്കുന്നു. തന്റെ ഗേൾഫ്രണ്ടിനെ ഈ വർഷം വിവാഹം കഴിക്കാനും നവീൻ പദ്ധതിയിട്ടിരുന്നു. മാനസിക അസ്വസ്ഥതക്കുള്ള ഗുളികൾ അമിതമായി അകത്ത് ചെന്നതും ആൽക്കഹോൾ അമിതമായി കഴിച്ചതുമാണ് നവീനിന്റെ മരണത്തിന് കാരണമായിരിക്കുന്നതെന്നാണ് പോസ്റ്റ് മോർട്ടത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച വിചാരണ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP