Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒസിഐ കാർഡുള്ള വിദേശ പൗരന്മാർ നാട്ടിൽ ചെല്ലുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ട; നാഷണൽ പെൻഷൻ സ്‌കീമിൽ ഒസിഐ കാർഡുള്ള ആർക്കും ചേരാം; പ്രവാസികൾക്ക് ആശ്വാസവുമായി സർക്കാരിന്റെ പുതിയ നോട്ടിഫിക്കേഷൻ; എന്താണ് നാഷണൽ പെൻഷൻ സ്‌കീം എന്നറിയാമോ?

ഒസിഐ കാർഡുള്ള വിദേശ പൗരന്മാർ നാട്ടിൽ ചെല്ലുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ട; നാഷണൽ പെൻഷൻ സ്‌കീമിൽ ഒസിഐ കാർഡുള്ള ആർക്കും ചേരാം; പ്രവാസികൾക്ക് ആശ്വാസവുമായി സർക്കാരിന്റെ പുതിയ നോട്ടിഫിക്കേഷൻ; എന്താണ് നാഷണൽ പെൻഷൻ സ്‌കീം എന്നറിയാമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിലുള്ളവർക്കും പ്രവാസികൾക്കുമായി ആരംഭിച്ചിട്ടുള്ള നാഷണൽ പെൻഷൻ സ്‌കീമിൽ (എൻ.പി.എസ്) ഇനി ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കും ചേരാം. നാഷണൽ പെൻഷൻ സ്‌കീമിൽ ഒസിഐ കാർഡുള്ളവർക്കും ചേരാമെന്ന നിലയിൽ കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയതോടെയാണിത്. നിലവിൽ, ഒ.സിഐ. കാർഡ് ഇന്ത്യയിലേക്കുള്ള ആജീവനാന്ത വിസയായാണ് പരിഗണിക്കപ്പെടുന്നത്. ഏതുസമയത്തും ഇന്ത്യയിലേക്ക് വരുന്നതിനും ഇവിടെ വസ്തു ഇടപാടുകളുൾപ്പെടെ നടത്തുന്നതിനും ഒസിഐ കാർഡ് മതി. ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമാകാനും അവസരം ലഭിക്കുന്നതോടെ, ഇന്ത്യൻ പൗരന്മാർക്കുള്ള കൂടുതൽ അവകാശങ്ങൾ ഒസിഐ കാർഡുള്ളവർക്കും ബാധകമായി മാറും.

ഒസിഐ കാർഡുള്ളവരെയും ദേശീയ പെൻഷൻ സ്‌കീമിൽ ഉൾ്‌പ്പെടുത്തുന്ന കാര്യം ഏറെക്കാലമായി സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. നിലവിൽ പ്രവാസികളായിട്ടുള്ള ഇന്ത്യക്കാർക്ക് ഇതിൽ ചേരാനാകും. അതേ ആനുകൂല്യമാണ് ഒസിഐ കാർഡുള്ളവർക്കും ഇപ്പോൾ സർക്കാർ ബാധകമാക്കിയത്. ഇതിനായി ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ (ഫെമ) റിസർവ് ബാങ്ക് ഭേദഗതി വരുത്തുമെന്ന് വിവിധ ഇന്ത്യൻ കോൺസുലേറ്റുകൾ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനിൽ പറയുന്നു.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി 2003-ലാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇതിന് കീഴിലായി 2004 ജനുവരി ഒന്നുമുതൽ ദേശീയ പെൻഷൻ പദ്ധതി നിലവിൽ വന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി പദ്ധതി വികസിപ്പിച്ചത് 2009 മെയ് ഒന്നുമുതൽക്കാണ്. 2015 നവംബർ മുതൽ ഇതിൽ പ്രവാസികളെയും ഉൾപ്പെടുത്തി. ഇപ്പോൾ ഒസിഐ കാർഡുള്ളവരെയും പദ്ധതിയിൽപ്പെടുത്തിയതോടെ, ദേശീയ പെൻഷൻ പദ്ധതി ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കും ബാധകമായി.

കോൺട്രിബ്യൂട്ടറി സംവിധാനത്തിലാണ് എൻപിഎസ് പ്രവർത്തിക്കുന്നത്. ഓരോരുത്തർക്കും അവരുടെ റിട്ടയർമെന്റ് കാലത്തേക്ക് എത്ര വരുമാനം വേണമെന്ന് നിശ്ചയിച്ച് അതനുസരിച്ച് ഫണ്ട് വിവിധ തവണകളായി നിക്ഷേപിക്കാം. വിരമിക്കൽ കാലയളവിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് നിശ്ചിത തുക തവണകളായി നിക്ഷേപിച്ച് പെൻഷൻ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പ്രത്യേകിച്ചും പെൻഷൻ ലഭ്യമല്ലാത്ത അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ പദ്ധതി ഏറെ ഗുണകരമാണ്. 

പെൻഷൻ വിഹിതമായി ലഭിക്കുന്ന തുക പിഎഫ്ആർഡിഎ നിയന്ത്രിക്കുന്ന ഫണ്ടിലേക്കാണ് എത്തുന്നത്. ഇത് വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചാണ് പെൻഷനുള്ള തുക കണ്ടെത്തുന്നത്. സർക്കാർ ബോണ്ടുകളിലും ഓഹരികളിലും സുരക്ഷിതമായാണ് നിക്ഷേപം. എൻപിഎസിൽനിന്ന് പിന്മാറുമ്പോൾ, ഇങ്ങനെ നിക്ഷേപിച്ച തുക ആനുപാതികമായി പെൻഷൻ ഇനത്തിലോ, പൂർണമായ തോതിലോ പിൻവലിക്കാനാവും. അത് നിക്ഷേപകർക്ക് തീരുമാനിക്കാനുമാകും.

ഒസിഐ കാർഡുള്ളവർ നാട്ടിലെത്തിയാൽ പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണെമന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ഈ കാർഡുള്ളവർക്ക് എന്തുതരത്തിലുള്ള ഇടപാട് നടത്തുന്നതിനും ഇപ്പോൾ തടസ്സമില്ല. സാമ്പത്തിക ഇടപാടുകൾക്കും വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകൾക്കും പ്രവാസികൾക്കുള്ള എല്ലാ സ്വാതന്ത്ര്യവും ഇവർക്ക് ലഭിക്കും. കാർഷിക, പ്ലാന്റേഷൻ ആവശ്യങ്ങൾക്കായി ഭൂമി വാങ്ങുന്നതിന് ഇപ്പോഴും അനുമതിയായിട്ടില്ല.

നേരത്തെ, 15 വർഷത്തെ കാലയളവിലേക്കായി പി.ഐ.ഒ കാർഡുകളാണ് കേന്ദ്രം വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി അനുവദിച്ചിരുന്നത്. ഈ കാർഡുള്ളവർ ആറുമാസത്തിലേറെ തുടർച്ചയായി ഇന്ത്യയിൽ തങ്ങുകയാണെങ്കിൽ പൊലീസ് സ്‌റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമായിരുന്നു. പിഐഒ കാർഡ് പരിഷ്‌കരിച്ചാണ്, ആജീവനാന്ത വിസയുൾപ്പെടെയുള്ള സൗകര്യങ്ങളുമായി 2015-ൽ കേന്ദ്ര സർക്കാർ ഒസിഐ കാർഡുകൾ കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP