Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടൻ കാത്തിരുന്ന മാസ്റ്റർഷെഫ് ആയത് ഇന്ത്യൻ വംശജയായ 25 കാരി; പ്രഗൽഭരായ ഷെഫുമാരെ പിന്തള്ളി നികിത ചരിത്രത്തിലേക്ക്; ഇന്ത്യ ചുറ്റിസഞ്ചരിച്ച് നേടിയ പരിചയം ഭക്ഷണ വിഭവങ്ങളായപ്പോൾ കാത്തിരുന്നത് സൂപ്പർ ടൈറ്റിൽ

ബ്രിട്ടൻ കാത്തിരുന്ന മാസ്റ്റർഷെഫ് ആയത് ഇന്ത്യൻ വംശജയായ 25 കാരി; പ്രഗൽഭരായ ഷെഫുമാരെ പിന്തള്ളി നികിത ചരിത്രത്തിലേക്ക്; ഇന്ത്യ ചുറ്റിസഞ്ചരിച്ച് നേടിയ പരിചയം ഭക്ഷണ വിഭവങ്ങളായപ്പോൾ കാത്തിരുന്നത് സൂപ്പർ ടൈറ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഏതൊരു മനുഷ്യന്റെയും ഹൃദയത്തിലേക്കുള്ള ഏറ്റവും എളുപ്പ വഴി വയറിലൂടെയാണെന്നാണ് പറയാറ്.ഇപ്പോൾ ഇവിടെ രുചികരമായ ഭക്ഷണവിഭവങ്ങളിലൂടെ ഒരു ഇന്ത്യൻ വംശജ ബ്രിട്ടീഷ് ജനതയുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഇന്നലെ നടന്ന ഫൈനലിൽ 2022-ൽ സൂപ്പർഷെഫ്‌പ്രൊഫഷണൽ ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിക്കോണ്ടാണ് നികിത പതക്ജി എന്ന 25 കാരി ചരിത്രത്തിൽ ഇടം നേടിയത്. 31 പ്രൊഫഷണൽ ഷെഫുമാരോട് മല്ലടിച്ചായിരുന്നു കടുത്ത മത്സരത്തിൽ നികിത ഒന്നാം സ്ഥാനം നേടിയത്.

ഏഷ്യയിലുടനീളമുള്ള യാത്രക്കിടയിൽ പരിചയപ്പെട്ട അനന്യസാധാരാണമായ ഭക്ഷണ വിഭവങ്ങൾ ഒന്നൊന്നായി നികിത പരിചയപ്പെടുത്തിയപ്പോൾ ജഡ്ജിമാരായിരുന്ന മാർക്കസ് വെയറിങ്, അന്ന ഹോ, ഗ്രെഗ്ഗ് വാലസ് എന്നിവർക്ക് തീരുമാനമെടുക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. തീർത്തും അവിശ്വസനീയം, എങ്ങനെ പറയണം എന്നറിയില്ല, ഇന്നുവരെ ജീവിതത്തിൽ നേടിയ നേട്ടങ്ങളേക്കാൾ വലിയ നേട്ടം എന്നായിരുന്നു ഫല പ്രഖ്യാപനം കഴിഞ്ഞ ഉടൻ നികിതയുടെ പ്രതികരണം.

വിമർശകരും രാജ്യത്തെ പ്രമുഖ ഷെഫുമാരും ഒരുപോലെ പറയുന്നത് നികിതാതീവ ശക്തയായ ഒരു പ്രതിയോഗി തന്നെയാണെന്നാണ്. ലണ്ടനിലെ കിച്ചൻ ഡബ്ല്യൂ 8 ൽ, വില്യം സിറ്റ്‌വെല്ലുമൊത്താണ് നികിത ജോലി ചെയ്യുന്നത്. നികിതയുടെ ഒക്ടോപസ് സ്റ്റാർട്ടർ ജുൻ തനകയെ ഏറെ ആകർഷിച്ചപ്പോൾ മാർക്കസ് വാറിങ് പറഞ്ഞത് നമ്മുടെ കൺ മുന്നിൽ വളർന്ന് വലുതായ ഒരു ഷെഫാണ് നികിത എന്നായിരുന്നു. ഉദാത്തമായ ഭക്ഷണമാണ് എന്നും നികിത പാചകം ചെയ്തിട്ടുള്ളതെന്നും മാർക്കസ് കൂട്ടിച്ചേർത്തു.

സഹ ജഡ്ജി ആയിരുന്ന അന്ന ഹോഹിനും മറിച്ചൊരു അഭിപ്രായമായിരുന്നില്ല. അനന്യസാധാരണമായ വിഭവങ്ങൾ ഉണ്ടാക്കുകയാണ് നികിതയുടെ താത്പര്യം, അതുകൊണ്ടു തന്നെയാണ് അവർ ഇവിടെ വിജയിയായതെന്നും അവർ പറഞ്ഞു. ഏഷ്യയിലെ സഞ്ചാരത്തിനിടയിൽ, പ്രണയിച്ചു പോയ ഭക്ഷ്യവിഭവങ്ങളെ ആയിരുന്നു നികിത ഇവിടെ പുനരാവിഷ്‌കരിച്ചതെന്നായിരുന്നു ഗ്രെഗ് വാലസ് പറഞ്ഞത്. താൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ സ്വയം സ്നേഹിക്കുന്ന ഒരു ഷെഫ് കൂടിയാണവർ എന്നും അദ്ദേഹം പറഞ്ഞു.

പാചകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാഗർ മാസ്സീ, ചാർലീ ജെഫ്രീസ് എന്നിവരുമായിരുന്നു നികിത ഫൈനലിൽ മത്സരിച്ചത്. അത്യന്തം കടുത്ത മത്സരത്തിൽ ജയിക്കുവാൻ, ഏറ്റവും മികച്ച സൃഷ്ടിപരത, ടെക്നിക്ക്, നൈപുണ്യമെന്നിവ പ്രദർശിപ്പിക്കണമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കുക്കിങ് ഇവന്റുകളിൽ, പാചകവുമായി ബന്ധപ്പെട്ട 20 പ്രമുഖർക്ക് പാചകം ചെയ്ത ഭക്ഷണം നൽകുന്നത് ഉൾപ്പടെയുള്ളവ ഈ ആഴ്‌ച്ചയിലെ വെല്ലുവിളികളിൽ ഉൾപ്പെട്ടിരുന്നു.

ഇന്നലെ രാത്രി നടന്ന ഫൈനൽ മത്സരത്തിൽ മൂന്ന് മത്സരാർത്ഥികൾക്കും അവരുടെ ജീവിതത്തിലെ മൂന്ന് മികച്ച വിഭവങ്ങൾ പാചകം ചെയ്യണമായിരുന്നു. വെറും മൂന്ന് മണിക്കൂർ മാത്രമായിരുന്നു അനുവദനീയമായ സമയം. വിഭവങ്ങൾ ഓരോന്നായി പരിശോധിച്ച ജഡ്ജുമാർ പറഞ്ഞത്, ലോകത്തിലെ തന്നെ മികച്ച കുക്കറി ഷോയുടെ അന്തസ്സിനു ചേർന്ന വിഭവങ്ങൾ തന്നെയാണ് എല്ലാം എന്നായിരുന്നു.സിട്രസ്സ് ഡ്രസ്സിംഗോടുകൂടിയ സീ ബാസ്സ്, സ്മോക്ക്ഡ് ഒബെർജിൻ പുരീ, സ്പൈസി റെഡ് പെപ്പർ പുരീ എന്നിവയായിരുന്നു നികിതക്ക് വിജയം നേടിക്കൊടുത്ത വിഭവങ്ങൾ.

അതേസമയം, തായ്ലാൻഡിലെ ജീവിതത്തിനിടയിൽ നികിതക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവമായ ഖാവോ സോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവർ പാചകം ചെയ്തെടുത്ത ഒരു വിഭവമായിരുന്നു അവരുടെ മെയിൻ കോഴ്സിൽ ഉൾപ്പെട്ടിരുന്നത്. മത്സരം ആരംഭിച്ച സമയത്തു നിന്നും നിങ്ങൾ ഒരുപാട് വലർന്നിരിക്കുന്നു എന്നായിരുന്നു വിഭവങ്ങൾ രുചിച്ചു നോക്കിയ ജഡ്ജി അന്ന പറഞ്ഞത്. ഡെർബിയിൽ ജനിച്ച നികിത ഇപ്പോൾ ലണ്ടനിലെ കാപ്ഹാമിൽ അമ്മയ്ക്കും രണ്ടാനച്ഛനും സഹോദരിക്കും ഒപ്പം താമസിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP