Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് കുമളി സ്വദേശിനിയായ സൗമ്യാ നോബിൾ: ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൗമ്യയുടെ മരണ കാരണം അവ്യക്തം

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് കുമളി സ്വദേശിനിയായ സൗമ്യാ നോബിൾ: ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൗമ്യയുടെ മരണ കാരണം അവ്യക്തം

സ്വന്തം ലേഖകൻ

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തത് ആർപ്പുക്കര സ്വദേശിനിയായ സൗമ്യാ നോബിൾ: ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൗമ്യയുടെ മരണ കാരണം അവ്യക്തം

റിയാദ്: മലയാളി നഴ്സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ് റൂമിൽ (33) മരിച്ച നിലയിൽ കണ്ടത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നരവർഷമായി ഈ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ കമ്മിറ്റി ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റാശിദ് ദയ, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP