Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് ഒരുമാസം ചികിത്സയിലായിരുന്നെങ്കിലും കോവിഡ് നെഗറ്റീവായതോടെ വൃക്ക സംബന്ധമായ അസുഖം മൂർച്ഛിച്ചു. 10ദിവസത്തോളമായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലും കഴിഞ്ഞെങ്കിലും ജീവിൻ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. മലപ്പുറത്തുകാരനും പ്രമുഖ വ്യവസായിയുമായ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അബ്ദുള്ള മുഹമ്മദ് ജിദ്ദയിൽവെച്ച് മരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ബാധിച്ച് ഒരുമാസം ചികിത്സയിലായിൽ കഴിഞ്ഞശേഷം 
നെഗറ്റീവ് റിസൾട്ട് ലഭിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മലപ്പുറത്തുകാരനും പ്രമുഖ വ്യവസായിയുമായ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അബ്ദുള്ള മുഹമ്മദ്(59)ജിദ്ദയിൽവെച്ച് മരച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി കക്കാടമ്മലിലെ വെള്ളേങ്ങര അബ്ദുള്ള മുഹമ്മദ് ആണ് ഇന്നലെ വൈകിട്ടോടെ ജിദ്ദയിൽവെച്ച് മരിച്ചത്.

ജിദ്ദ കിങ് അബ്ദുള്ള മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ടൂർ നിംസ് ആശുപത്രി എം.ഡിയും ജിദ്ദയിലെ ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർകൂടിയായിരുന്നു. നേരത്തെ ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കിങ് അബ്ദുള്ള മെഡിക്കൽ സെന്റെറിലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖം കാരണം കഴിഞ്ഞ 10 ദിവസത്തോളമായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നിംസ് ആശുപത്രി മാനേജിങ് ഡയറക്ടർ, സഹ്യ ആർട്സ് സയൻസ് കോളജ് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു

ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: ഫഹദ്, നജ്മുന്നീസ, നിഷിദ. മരുമക്കൾ: മുസ്തഫ തോളൂർ (മേലാറ്റൂർ), ഷാജഹാൻ (കൊമ്പൻകല്ല്), നഫ്‌ളി. നിയമ നടപടികൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.
ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ജിദ്ദയിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത അബ്ദുള്ള മുഹമ്മദ് വെള്ളേങ്ങരയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു.

അദ്ദേഹത്തിന്റെ മരണം ജിദ്ദയിലെ പ്രവാസികൾക്ക് കനത്ത നഷ്ടമാണെന്ന് ഐ.എസ്.എഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ തൻേറതായ സാന്നിധ്യം കൊണ്ട് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അബ്ദുല്ല മുഹമ്മദെന്ന്? ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളായ ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻ കുട്ടി എന്നിവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP