Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിലെ പൊലീസ് സ്‌റ്റേഷനിൽ ഇനി മലയാളത്തിലും സേവനം; ലോകത്തിലെ ആദ്യ സമ്പൂർണ സ്മാർട്ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനിൽ മലയാളത്തിൽ സേവനം ആരംഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനപ്രകാരം; യുഎഇയിലെ സ്മാർട്ട് സ്റ്റേഷൻ കിയോസ്‌കിലെ ആദ്യ ഇന്ത്യൻ ഭാഷ മലയാളം തന്നെ

ദുബായിലെ പൊലീസ് സ്‌റ്റേഷനിൽ ഇനി മലയാളത്തിലും സേവനം;  ലോകത്തിലെ ആദ്യ സമ്പൂർണ സ്മാർട്ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനിൽ മലയാളത്തിൽ സേവനം ആരംഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനപ്രകാരം; യുഎഇയിലെ സ്മാർട്ട് സ്റ്റേഷൻ കിയോസ്‌കിലെ ആദ്യ ഇന്ത്യൻ ഭാഷ മലയാളം തന്നെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ദുബായിലെ പൊലീസ് സ്‌റ്റേഷനിൽ ഇനി മലയാളത്തിലും സേവനം ലഭിക്കുമെന്ന വാർത്ത പ്രവാസി മലയാളികൾ അടക്കം ഒട്ടേറെ ആളുകൾക്ക് ആഹ്ലാദം പകരുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനപ്രകാരം ലോകത്തിലെ ആദ്യ സമ്പൂർണ സ്മാർട്ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനിലാണ് മലയാളം സേവനവും ആരംഭിക്കുന്നത്.

ഇതോടെ സ്മാർട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യൻ ഭാഷയെന്ന ഖ്യാതിയാണ് മലയാളത്തിന് സ്വന്തമാകാൻ പോകുന്നത്. പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

പൊലീസ് സേവനങ്ങൾക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ സ്മാർട്ട് ഡിജിറ്റൽ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലെത്. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ വിവരിച്ചതായി പറഞ്ഞ മുഖ്യമന്ത്രി ഇവിടുത്തെ സേവനങ്ങൾ മാതൃകാപരമാണെന്നും കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP