Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് മലയാളി നഴ്സ് സൗദിയിൽ മരിച്ചു; സൂസൻ ജോർജിന്റെ സംസ്കാര ചടങ്ങുകൾ ജിദ്ദയിൽ നടത്തും

കോവിഡ് ബാധിച്ച് മലയാളി നഴ്സ് സൗദിയിൽ മരിച്ചു; സൂസൻ ജോർജിന്റെ സംസ്കാര ചടങ്ങുകൾ ജിദ്ദയിൽ നടത്തും

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്റെ സംസ്കാര ചടങ്ങുകൾ ജിദ്ദയിൽ നടക്കും. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ് ഭവൻ പുത്തൻവീട്ടിൽ സൂസൻ ജോർജ് (38) ആണ് മരിച്ചത്. രോഗം മൂർച്ഛിച്ച് വെള്ളിഴാഴ്ച രാത്രിയാണ് സൂസൻ ജോർജ്ജ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കും. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്.

12 വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് ബാധിതയായി ജിദ്ദ കിങ് അബ്ദുൽഅസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരണം. പിതാവ്: ജോർജ് കുട്ടി, മാതാവ്: മറിയാമ്മ, ഭർത്താവ്: ബിനു (ദുബൈ), മകൾ: ഷെറിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP