Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; 87 തസ്തികകളിൽ നിലനിൽക്കുന്ന തൊഴിൽ വിസാ നിരോധനം തുടരുമെന്ന് അറിയിപ്പ്; നിരോധനം ആറ് മാസത്തേക്ക് കൂടി നീണ്ടു നിൽക്കുന്നതോടെ ആശങ്കയിലാകുന്നത് മലയാളികളുൾപ്പടെ ലക്ഷക്കണക്കിന് പ്രവാസികൾ

ഒമാനിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; 87 തസ്തികകളിൽ നിലനിൽക്കുന്ന തൊഴിൽ വിസാ നിരോധനം തുടരുമെന്ന് അറിയിപ്പ്; നിരോധനം ആറ് മാസത്തേക്ക് കൂടി നീണ്ടു നിൽക്കുന്നതോടെ ആശങ്കയിലാകുന്നത് മലയാളികളുൾപ്പടെ ലക്ഷക്കണക്കിന് പ്രവാസികൾ

മറുനാടൻ ഡെസ്‌ക്‌

മസ്‌കത്ത് : പ്രവാസികൾക്കിടയിൽ ആശങ്ക പടർത്തി ഒമാനിൽ തൊഴിൽ വിസാ നിരോധനം തുടരുമെന്ന് അറിയിപ്പ്. വിദേശികൾക്കായി ഏർപ്പെടുത്തിയ 87 തസ്തികകളിൽ ഏർപ്പെടുത്തിയ തൊഴിൽ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീണ്ടു നിൽക്കുമെന്നാണ് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്‌രി അറിയിച്ചത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് മുതൽ ഐടി വരെ നീളുന്ന മേഖലയിലെ 87 തസ്തികകൾക്കാണ് കഴിഞ്ഞ ജനുവരി മുതൽ വിസാ നിരോധനം നിലനിൽക്കുന്നത്.

വിസാ നിരോധനം നിലനിൽക്കുന്ന പ്രധാന തസ്തികകൾ ഇവ

അഡ്വട്ടൈസിങ് ഏജന്റ്, പാരമെഡിക്കൽ, ഫാർമസിസ്റ്റ് അസിസ്റ്റന്റ്, മെഡിക്കൽ കോഓർഡിനേറ്റർ, ഫ്ളൈറ്റ്‌െൈ ഗഡ്, ഗ്രൗണ്ട് ഹാൻഡ്ലർ - ടിക്കറ്റ് ഇൻസ്പെക്ടർ, എയർക്രാഫ്റ്റ് ടേക്ഓഫ്/ഡിസ്പാച്ച് ക്രു, എയർ കൺട്രോളർ, എയർക്രാഫ്റ്റ് ലാൻഡിങ് ക്രൂ, എയർപോർട്ട് ട്രാഫിക് കൺട്രോളർ, ഗ്രൗണ്ട് എംബ്ലോയി, ആർകിടെക്ചർ എൻജിനിയർ, സർവ്വൈവിങ് എൻജിനിയർ, സിവിൽ എൻജിനിയർ, ഇലക്ട്രോണിക് എൻജിനിയർ, ഇലക്ട്രികൽ എൻജിനിയർ, മെകാനിക്കൽ എൻജിനിയർ, പ്രൊജക്ട് മാനേജർ, ബിൽഡിങ് ഇൻസ്പെക്ടർ, ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധൻ, മെക്കാനിക്കൽ സാങ്കേതിക വിദഗ്ധൻ, ലാബ് സാങ്കേതിക വിദഗ്ധൻ / ബിൽഡിങ് മെറ്റീരിയൽ, സ്റ്റേഷൻ ട്രാൻസ്ഫോർമിങ് സാങ്കേതിക വിദഗ്ധൻ, ഇലക്ട്രിഷ്യൻ,മെയ്ന്റനൻസ് സാങ്കേതിക വിദഗ്ധൻ, കെമിക്കൽ സാങ്കേതിക വിദഗ്ധൻ,

സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, കപ്യൂട്ടർ സാങ്കേതിക വിദഗ്ധൻ, പ്രോഗ്രോം വിദഗ്ധൻ, കമ്പ്യൂട്ടർ മെയ്ന്റനെൻസ് ടെക്നിഷ്യൻ, ഡിജിസ്റ്റിൽ ആർട്ടിസ്റ്റ്, കമ്യൂണിക്കേഷൻ സാങ്കേതികവിദഗ്ധൻ, കറൻസി ആൻഡ് മണി എക്സ്ചേഞ്ച് തൊഴിലാളി, സെക്യൂരിറ്റി സാങ്കേതികവിദഗ്ധൻ, ഓഡിറ്റർ, അക്കൗണ്ടന്റ് - അക്കൗണ്ട് കോസ്റ്റ് എംബ്ലോയി, കോസ്റ്റ് അക്കൗണ്ടന്റ്, ക്രഡിറ്റ് കൺട്രോളർ, സെയിൽസ്, സ്റ്റോക്കിസ്റ്റ്, കൊമേഴ്സ് ഏജന്റ്‌കൊമേഴ്സ് മാനേജർ, ബിസിനസ് അഡ്‌മിനിസ്ട്രേഷൻ, എച്ച്ആർ, അഡ്‌മിനിസ്ട്രേഷൻ മാനേജർ, ജനറൽ ഇൻഷുറൻസ് ഏജന്റ്, പ്രോപർട്ടീസ് ഇൻഷുറൻസ് ഏജന്റ്, കാർഗോ ഇൻഷുറൻസ് ഏജന്റ്, ലൈഫ് ഇൻഷുറൻസ് ഏജന്റ്, വാഹന ഇൻഷുറൻസ് ഏജന്റ്, മാധ്യമ പ്രവർത്തകൻ, പേജ് ഓർഗനൈസർ, ബൈന്റിങ് മെഷീൻ ഓപറേറ്റർ, പബ്ലിഷിങ് മെഷീൻ ഓപറേറ്റർ, പേപർ ഡയിങ് മെഷീൻ ഓപറേറ്റർ, ഓഫ്സെറ്റ് പ്രിന്റർ ഓപറേറ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP