Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെറ്റ് എയർവേസിൽ ടിക്കറ്റ് എടുത്ത യാത്രക്കാരനാണോ നിങ്ങൾ..? എങ്കിൽ അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് പോവാൻ വേറെ വഴി കണ്ടെത്തണം; ഇന്ന് മുതൽ അബുദാബി - ഇന്ത്യ സർവീസുകൾ റദ്ദ് ചെയ്ത് ജെറ്റ്; കുടുങ്ങിയവരിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും അടക്കം അനേകം രാജ്യങ്ങളിലെ പ്രവാസി മലയാളികളും

ജെറ്റ് എയർവേസിൽ ടിക്കറ്റ് എടുത്ത യാത്രക്കാരനാണോ നിങ്ങൾ..? എങ്കിൽ അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് പോവാൻ വേറെ വഴി കണ്ടെത്തണം; ഇന്ന് മുതൽ അബുദാബി - ഇന്ത്യ സർവീസുകൾ റദ്ദ് ചെയ്ത് ജെറ്റ്; കുടുങ്ങിയവരിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും അടക്കം അനേകം രാജ്യങ്ങളിലെ പ്രവാസി മലയാളികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ന് മുതൽ അബുദാബി- ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കുന്നുവെന്ന പ്രഖ്യാപനവുമായി ജെറ്റ് എയർവേസ് രംഗത്തെത്തി. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ,ആഫ്രിക്ക, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്നത് അബുദാബി വഴിയാണ്. ഇതിനാൽ ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നത് ബ്രിട്ടനിലെയും അമേരിക്കയിലെയും അടക്കം അനേകം രാജ്യങ്ങളിലെ പ്രവാസി മലയാളികളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ജെറ്റ് സർവീസുകൾ റദ്ദാക്കുന്നതോടെ അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് പോവാൻ വേറെ വഴി കണ്ടെത്തേണ്ട അവസ്ഥയാണ് യാത്രക്കാർക്കുണ്ടായിരിക്കുന്നത്.

തങ്ങളുടെ പാർട്ണറായി വർത്തിക്കുന്ന എത്തിഹാദ് എയർവേസിന്റെ കേന്ദ്രമായ അബുദാബിയിൽ നിന്നുള്ള സർവീസുകളാണ് ജെറ്റ് റദ്ദാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പെട്ടെന്ന് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതിനാൽ യാത്രക്കാർക്ക് നേരിയ ബുദ്ധിമുട്ടുകളുണ്ടാകുമെന്നാണ് എത്തിഹാദ് എയർപോർട്ട് സർവീസസ് ഒരു നോട്ടീസിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും പുറം രാജ്യങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും യാത്രക്കാരെ കൊണ്ട് പോകുന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ജെറ്റ്-എത്തിഹാദ് കൂട്ടായ്മയാണ് ഏറ്റവും മുൻപന്തിയിലുള്ളത്.

യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങൾക്കും ഇന്ത്യക്കും ഇടയിൽ സഞ്ചരിക്കുന്ന യാത്രക്കാരിൽ നല്ലൊരു ശതമാനവും അബുദാബി വഴിയാണ് പോയി വരുന്നത്. അതിനാൽ ഇവിടെ നിന്നുമുള്ള ജെറ്റ് സർവീസുകൾ നിർത്തി വയ്ക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ് ഇത്തരം യാത്രക്കാർക്കുണ്ടാക്കാൻ പോകുന്നത്. ഈ അടിയന്തിര സാഹചര്യത്തിൽ അബുദാബിക്കും ഇന്ത്യയ്ക്കും ഇടയിൽ എത്തിഹാദ് അധികമായി വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ ജെറ്റ് വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തീർത്തും അപര്യാപ്തമാണ്.

ജെറ്റിലെ യാത്രക്കാരെ കയറ്റാൻ എയർ ഇന്ത്യ പോലുള്ള മറ്റ് ഇന്ത്യൻ കാരിയർമാർ വിസമ്മതിക്കുക കൂടി ചെയ്യുന്നതോടെ പ്രശ്നം വഷളാകുമെന്നുറപ്പാണ്. അബുദാബിയിൽ നിന്നും പുറപ്പെടുന്ന തങ്ങളുടെ വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ഇവയിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് പകരം എന്ത് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാൻ ജെറ്റ് ഇനിയും തയ്യാറായിട്ടില്ല.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് എത്തിഹാദിന്റെയും ജെറ്റിന്റെയും പങ്കാളിത്തം മൂർധന്യത്തിലെത്തിയപ്പോൾ ഇന്ത്യയിലെ 15 നഗരങ്ങൾക്കും അബുദാബിക്കും ഇടയിൽ ആഴ്ച തോറും 250 ഫ്ലൈറ്റുകളാണ് സർവീസ് നടത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ സർവീസുകളുടെ എണ്ണം കുത്തനെ ഇടിയുകയായിരുന്നു. ഇരു കമ്പനികളും നേരിട്ട സാമ്പത്തിക പ്രശ്നമായിരുന്നു വിമാനങ്ങൾ വെട്ടിക്കുറയ്ക്കുന്നിതിന് പ്രധാന കാരണമായി വർത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP