Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഗവേഷക കൊല്ലപ്പെട്ടു; 43കാരിയായ ശർമ്മിഷ്ഠാ സെൻ കൊല്ലപ്പെട്ടത് രാവിലെ ജോഗിങിന് പോയപ്പോൾ: കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഗവേഷക കൊല്ലപ്പെട്ടു; 43കാരിയായ ശർമ്മിഷ്ഠാ സെൻ കൊല്ലപ്പെട്ടത് രാവിലെ ജോഗിങിന് പോയപ്പോൾ: കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഗവേഷക കൊല്ലപ്പെട്ടു. ശർമ്മിഷ്ഠ സെന്നാ(43)ണ് ജോഗിങ്ങിനിടെ കൊല്ലപ്പെട്ടത്. ലെഗസി ഡ്രൈവിനും മാർച്ച്മാൻ വേയ്ക്കും സമീപത്തുള്ള വഴിയിലാണ് ശർമ്മിഷ്ഠയുടെ മൃതദേഹം കണ്ടെത്തിയത്. ടെക്സാസിലെ പ്ലാനോ നഗരത്തിൽ താമസിച്ചിരുന്ന ശർമ്മിഷ്ഠയ്ക്ക് നേരെ ചിഷോം ട്രെയ്ൽ പാർക്കിന് സമീപം ഓഗസ്റ്റ് ഒന്നിനാണ് ആക്രമണമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.

കാൻസർ രോഗികളോടൊപ്പം ഫാർമസിസ്റ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്ന ശർമ്മിഷ്ഠ, മോളിക്യുലർ ബയോളജിയിൽ ഗവേഷണവും നടത്തുകയായിരുന്നുവെന്ന് ഫോക്സ് 4 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ബകാരി അബിയോണ മോൺക്രിഫ് എന്നയാളെ കവർച്ചാ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിപ്പോൾ കോളിൻ കൗണ്ടി ജയിലിലാണ്. ഒരു അത്ലറ്റ് കൂടിയായ ശർമ്മിഷ്ഠ എല്ലാദിവസം കുട്ടികളുണരുന്നതിന് മുമ്പ് ജോഗിങ്ങിന് പോകുന്ന പതിവുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നിരവധി പേർ ശർമ്മിഷ്ഠയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനെത്തിയിരുന്നു.

എല്ലാവർക്കും പ്രിയങ്കരിയായിരുന്നു ശർമ്മിഷ്ഠയെന്നും അവർക്കുണ്ടായ അത്യാഹിതത്തിൽ അതിയായ ദുഃഖമുണ്ടെന്നും കുടുംബസുഹൃത്തായ മരിയോ മേജർ പറഞ്ഞു. വളരെ നല്ല കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ഖേദിക്കുന്നുവെന്ന് മറ്റൊരു സുഹൃത്തായ അനീഷ് ചിന്തല അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP