Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാറയിലിടിച്ച് തകർന്ന കപ്പലിൽ കുടുങ്ങിയ 14 ഇന്ത്യക്കാർക്ക് രക്ഷകരായത് ദുബായ് പൊലീസ്; അപകടം എഞ്ചിൻ തകരാറിനെ തുടർന്ന്; 35 മിനിട്ടുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് നന്ദിയുമായി ഇന്ത്യൻ കോൺസുലേറ്റ്

പാറയിലിടിച്ച് തകർന്ന കപ്പലിൽ കുടുങ്ങിയ 14 ഇന്ത്യക്കാർക്ക് രക്ഷകരായത് ദുബായ് പൊലീസ്; അപകടം എഞ്ചിൻ തകരാറിനെ തുടർന്ന്; 35 മിനിട്ടുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് നന്ദിയുമായി ഇന്ത്യൻ കോൺസുലേറ്റ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: പാറയിലിടിച്ച് തകർന്ന കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് രക്ഷാകരങ്ങളായത് ദുബായ് പൊലീസ്. ഖദീജ-7 എന്ന കപ്പലാണ് എഞ്ചിൻ തകരാറിനെ തുടർന്ന് പാറയിലിടിച്ച് അപകടത്തിൽപെട്ടത്. ഇതോടെ പാം ദേറയ്ക്ക് സമീപം 14 ഇന്ത്യാക്കാർ അടക്കമുള്ള കപ്പൽ കുടുങ്ങുകയായിരുന്നു. കപ്പലിന്റെ സാങ്കേതിക പ്രശ്‌നം ശരിയാക്കാൻ പറ്റാതെ വന്നതോടെ എഞ്ചിൻ പ്രവർത്തനരഹിതമായി. ഇതിനിടയിൽ പാറയിൽ ഇടിക്കുകയും ചെയ്തതോടെ സംഗതി കൂടുതൽ വഷളാകുകയായിരുന്നു.

ഇതിനു പിന്നാലെയാണ് കപ്പലിലുള്ളവർ ദുബായ് പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചത്. രാവിലെ 6.14നാണ് സഹായം തേടിയുള്ള അടിയന്തര സന്ദേശം ലഭിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു. നിമിഷങ്ങൾക്കകം കപ്പൽ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററും രക്ഷാബോട്ടുകളും സ്ഥലത്തേക്ക് പുറപ്പെട്ടു.

കടലിൽ കാറ്റും കോളും ശക്തമായതിനാൽ കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ രക്ഷാബോട്ടുകൾക്കായില്ല. തുടർന്ന് കപ്പലിലേക്ക് കയർ എറിഞ്ഞുകൊടുത്തു. ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്നവർ കയറിൽ പിടിച്ച് ബോട്ടിൽ കയറി. 35 മിനിറ്റുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി എല്ലാവരെയും സുരക്ഷിതരായി റാഷിദ് തുറമുഖത്ത് എത്തിച്ചു. നാവികരെ രക്ഷിച്ച ദുബായ് പൊലീസിന് ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP