Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാത്തിമയുടെ കരച്ചിൽ വീണത് ജലാലിന്റെ നെഞ്ചിൽ; വാട്‌സാപ്പിൽ ഉപ്പയെ കാണണമെന്ന് പറയുന്ന കുരുന്നിന്റെ വോയിസ് മെസേജിന് ജലാൽ കരളലിയിക്കുന്ന ദൃശ്യാവിഷ്‌കാരം കൂടി നൽകിയതോടെ ഫാത്തിമ ഫിദയുടെ ആഗ്രഹം സാധ്യമാക്കാൻ ആയിരങ്ങൾ; പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാട് നിറഞ്ഞ മുഖം കാട്ടുന്ന ദൃശ്യങ്ങൾ കല്ലു പോലുള്ള കരളുമുരുക്കും

ഫാത്തിമയുടെ കരച്ചിൽ വീണത് ജലാലിന്റെ നെഞ്ചിൽ; വാട്‌സാപ്പിൽ ഉപ്പയെ കാണണമെന്ന് പറയുന്ന കുരുന്നിന്റെ വോയിസ് മെസേജിന് ജലാൽ കരളലിയിക്കുന്ന ദൃശ്യാവിഷ്‌കാരം കൂടി നൽകിയതോടെ ഫാത്തിമ ഫിദയുടെ ആഗ്രഹം സാധ്യമാക്കാൻ ആയിരങ്ങൾ; പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാട് നിറഞ്ഞ മുഖം കാട്ടുന്ന ദൃശ്യങ്ങൾ കല്ലു പോലുള്ള കരളുമുരുക്കും

മറുനാടൻ ഡെസ്‌ക്‌

ദുബായ്/മൂവാറ്റുപുഴ: 'എല്ലാരും പറഞ്ഞല്ലോ ദുബായ്ക്ക് പോവാൻ അധികം പൈസയാവൂലാന്ന്...പ്ലീസ് ഉപ്പ കുറച്ച് ദിവസത്തേക്ക് മതി...ഞങ്ങളേം കൂടെ കൊണ്ടു പോവോ'....കുരുന്നിന്റെ കരളലിയിക്കുന്ന വാട്‌സാപ്പ് വോയിസ് സന്ദേശത്തിന് പ്രവാസിയായ പേഴയ്ക്കാപ്പള്ളി കാനാപറമ്പിൽ കെ. ജലാൽ കരളലിയിക്കുന്ന ദൃശ്യാവിഷ്‌കാരം കൂടി നിർമ്മിച്ചതോടെ സംഗതി ശര വേഗത്തിലാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. ജലാലിനെ തേടിയെത്തിയ നൂറുകണക്കിന് ഫോൺ വിളികൾ വഴിയൊരുക്കിയത് ഫാത്തിമയ്ക്കും ഉമ്മയ്ക്കും ദുബായിലുള്ള ഉപ്പയ്‌ക്കൊപ്പം താമസിക്കുന്നതിനുള്ള അവസരമാണ്.

ദുബായുടെ സൗന്ദര്യം ആവോളം പേറുന്ന റാസൽഖൈമ ബീച്ചും ബുർജ് ഖലീഫയുമൊക്കെ ഇനി ഫാത്തിമയ്ക്കും കാണാം. അതിനായി സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ഒട്ടനവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അവധിക്കു നാട്ടിലെത്തിയ ജലാൽ മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തിനു സമീപം പത്തായകല്ലിൽ മുളഞ്ഞിപ്പുലാൻ മുഹമ്മദിന്റെ മകളായ ഫാത്തിമ സിദയെ കണ്ടപ്പോൾ തന്റെ മകളെ പോലെ തന്നെ ആശ്ലേഷിച്ചിരിക്കാം.

കഴിഞ്ഞ 20 വർഷമായി മുഹമ്മദ് ദുബായിൽ ജോലി ചെയ്യുകയാണ്. സാമ്പത്തിക പരാധീനത മൂലം കുടുംബത്തെ അങ്ങോട്ട് കൊണ്ടു പോകാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. ഫാത്തിമയോടും കുടുംബത്തോടും ദുബായിലേക്കു പോകാൻ ഒരുങ്ങിക്കൊള്ളാൻ പറഞ്ഞിട്ടാണ് ജലാലും കുടുംബവും മടങ്ങിയത്. വാട്‌സാപ്പിലൂടെയാണ് ഒരു കുട്ടി പിതാവിനോടു ദുബായിൽ കൊണ്ട് പോകാൻ ആവശ്യപ്പെട്ടു കെഞ്ചുന്ന വോയ്സ് മെസേജ് ജലാലിനും ലഭിക്കുന്നത്. മരുഭൂമിയിലെ പ്രവാസികളുടെ ജീവിതം ഫാത്തിമയുടെ ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടിക് ടോക് വിഡിയോയായി ചിത്രീകരിക്കുകയായിരുന്നു.

 

ആദ്യകാലത്ത് ദുബായിൽ രണ്ടു മാസം ആടിനെ മെയ്‌ക്കുന്ന ജോലി ചെയ്ത അനുഭവം ഉള്ളതിനാൽ ദൃശ്യങ്ങൾ മനസ്സിലുണ്ടായിരുന്നു. ക്യാമറ, എഡിറ്റിങ്, അഭിനയം എല്ലാം സ്വന്തമായി ചെയ്ത വിഡിയോ സെൽഫി ദൃശ്യങ്ങളായാണ് ജലാൽ ഇത് ചിത്രീകരിച്ചിരിക്കുന്നത്. 

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് നിമിങ്ങൾക്കകം ആയിരക്കണക്കിനാളുകളാണ് ഇത് കണ്ടത്. കഴിഞ്ഞ ഏറെ നാളുകളായി മക്കയിൽ ഖുബൂസ് വ്യാപാരിയാണ് ജലാൽ. ജോലി കഴിഞ്ഞുള്ള ഒഴിവ് വേളകളിൽ ആടു മെയ്‌ക്കുന്ന സ്ഥലം കണ്ടെത്തി വീഡിയോയ്ക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP