Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം വീണ്ടും മലയാളിക്ക്; സമ്മാനത്തുക ഏഴ് കോടിയിൽ അധികം രൂപ; ഭാഗ്യനേട്ടത്തിൽ പങ്കുചേരാൻ 25 കുടുംബങ്ങൾ

ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം വീണ്ടും മലയാളിക്ക്; സമ്മാനത്തുക ഏഴ് കോടിയിൽ അധികം രൂപ; ഭാഗ്യനേട്ടത്തിൽ പങ്കുചേരാൻ 25 കുടുംബങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് മലയാളികൾ ഉൾപ്പെടെ അൽഖൂസ് സ്‌കൂൾ ട്രാൻസ്പോർട് കമ്പനിയിലെ 25 ജീവനക്കാർ. പത്ത് ലക്ഷം യു എസ് ഡോളർ(ഏകദേശം ഏഴ് കോടിയിൽ അധികം രൂപ) ആണ് സമ്മാന തുക. മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിൽ എന്നയാളുടെ പേരിലാണ് ഇവർ ടിക്കറ്റെടുത്തത്. ദുബായിൽ കഴിഞ്ഞ 12 വർഷമായി ജോലി ചെയ്ത് വരികയാണ് രാഹുൽ. സ്‌കൂൾ ട്രാൻസ്പോർട്ട് കമ്പനിയിൽ ഫിനാൻസ് ഓഫീസറാണ് രാഹുൽ. ഇവർ നാല് വർഷമായി ടിക്കറ്റ് എടുത്ത് വരികയായിരുന്നു.

രാഹുൽ ഫെബ്രുവരി 25ന് ഓൺലൈനിലൂടെയാണ് ടിക്കറ്റെടുത്തത്. 1000 ദിർഹം വിലയുള്ള ടിക്കറ്റിന് രാഹുൽ 100 ദിർഹം ചിലവഴിച്ചു. ബാക്കി 900 ദിർഹം 24 പേർ ചേർന്ന് നൽകി. ഏറെ കാലമായി കാത്തിരുന്ന സമ്മാനമാണിത്. പക്ഷേ, തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. കിരീടം ചൂടി റഷ്യൻ ടെന്നിസ് താരം അസ് ലൻ കറാസേവാണ് 353 സീരീസിലുള്ള 4960 നമ്പർ വിജയ ടിക്കറ്റ് എടുത്തത്. പൊതുവെ രാവിലെ നറുക്കെടുപ്പ് നടക്കാറുള്ളതിനാൽ ആ സമയത്ത് സമ്മാനവിവരവുമായി ഫോൺകോൾ എത്തിയപ്പോൾ വിശ്വസിക്കാനായില്ലെന്ന് രാഹുൽ പറഞ്ഞു. പിന്നീട് മറ്റൊരു ഫോൺ കോളും ഇ-മെയിലും ലഭിച്ചു.

സമ്മാനം നേടിയ സംഘത്തിലൊരാളായ ടി.ജി.സജീവ് കുമാർ എന്നയാളും മലയാളിയാണ്. ഇദ്ദേഹം കമ്പനിയിൽ ഫോർമാനായി ജോലി ചെയ്യുന്നു. 4,000 ദിർഹം മാസശമ്പളമുള്ള തനിക്ക് 25 മുതൽ 26 ലക്ഷം രൂപ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുകയാണെന്നും ഇദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP