Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നൽകിയതിന് പിന്നാലെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊലക്കയറിൽ നിന്നും മോചനം; കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പ് ലഭിച്ചത് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്ക്; മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകിയത് 30 ലക്ഷം

കുവൈറ്റിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നൽകിയതിന് പിന്നാലെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊലക്കയറിൽ നിന്നും മോചനം; കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പ് ലഭിച്ചത് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്ക്; മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകിയത് 30 ലക്ഷം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കാരുണ്യം നിറഞ്ഞ മഹാമനസ് യുവാവിന് സമ്മാനിച്ചതുകൊലക്കയറിൽ നിന്നുള്ള മോചനം. കുവൈറ്റിൽ വച്ച് മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴനാട് സ്വദേശിക്കാണ് മലയാളി കുടുംബത്തിന്റെ മഹാ മനസ്‌കതയിൽ ജീവിതം തിരികെ ലഭിച്ചത്. കൊലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതിന് പിന്നാലെ ഇയാളുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിവരം കുവൈറ്റിലുള്ള ഇന്ത്യൻ എംബസിയിൽ നിന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്ക് ലഭിക്കുകയായിരുന്നു. ഇതോടെയാണ് തഞ്ചാവൂർ അത്തിവെട്ടി സ്വദേശി അർജുൻ അത്തിമുത്തുവിന്റെ വധശിക്ഷ ഇളവ് ചെയ്തുവെന്ന് സ്ഥിരീകരണമായത്.

2013 സെപ്റ്റംബർ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. കുവൈത്തിലെ ജലീബിൽ ഒരേ സ്ഥാപനത്തിലായിരുന്നു അർജുനും കൊല്ലപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവും ജോലിചെയ്തിരുന്നത്. ഇവർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അർജുനനെ പൊലീസ് പിടികൂടുകയും വിചാരണയ്ക്കുശേഷം തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യ മാലതിയും മകളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ സമീപിച്ചു. മരിച്ചയാളുടെ കുടുംബം മാപ്പുനൽകിയാലേ അർജുന് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചക്കൊടുവിൽ 30 ലക്ഷം രൂപ നൽകിയാൽ (ബ്ലഡ് മണി) മാപ്പുനൽകാമെന്ന് സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ആ കുടുംബം അറിയിച്ചു. നിത്യച്ചെലവിനുപോലും വകയില്ലാതെ ഒരു വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. തങ്ങളുടെ സാന്നിധ്യത്തിൽ മാലതിയും മരിച്ച യുവാവിന്റെ മാതാവും തമ്മിൽ കണ്ടുമുട്ടി. പിന്നീട് തങ്ങളുടെ നേതൃത്വത്തിൽത്തന്നെ 25 ലക്ഷം രൂപ സമാഹരിച്ച് മരിച്ച യുവാവിന്റെ മാതാവിന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് കൈമാറി. ബാക്കി അഞ്ചുലക്ഷംരൂപ മാലതിയും സംഘടിപ്പിച്ചിരുന്നു. പണം സ്വീകരിച്ച് അവർ മാപ്പു നൽകിയതിന്റെ രേഖ ഡൽഹി എംബസ്സിവഴി കുവൈത്തിലെത്തിയതിനെത്തുടർന്നാണ് കുവൈത്ത് സർക്കാർ ശിക്ഷ ഇളവുചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP