Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ ഫ്‌ളാറ്റിന്റെ വാടക കുടിശിക നൽകാൻ പോലും സാധിച്ചില്ല; മനംനൊന്ത് മലയാളി ദമ്പതികൾ അബുദാബിയിലെ വാടക ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്തു; മരിച്ചത് കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജനാർദനനും ഭാര്യ മിനിജയും; ജോലി നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സൂചന; മലയാളി ദമ്പതികളുടെ മരണത്തിൽ ഞെട്ടി പ്രവാസലോകം  

മറുനാടൻ ഡെസ്‌ക്‌

അബുദാബി: മലയാളി ദമ്പതികളെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പട്ടേരി ജനാർദനൻ(57), ഭാര്യ മിനിജ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈൽ (എൻജിനീയർ- എച്ച്.പി., ബെംഗളൂരു) ഏക മകനാണ്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടത് ദമ്പതികളെ വിഷമത്തിലാഴ്‌ത്തിയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിലാണ് ഇരുവരേയും മരിച്ച നിസയിൽ കണ്ടെത്തുന്നത്.

അബൂദാബിയിലെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ സിദ്ധാർഥന്റെ മകനാണ് ജനാർദ്ദൻ, മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ഭാര്യ മിനിജ. മദീന സായിദിലെ ഫ്‌ളാറ്റിനുള്ളിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി അബൂദബിയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവർ. മകൻ ബംഗളൂരുവിലെ ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായിരുന്നു.
അയൽവാസികൾക്കും സുഹൃത്തുക്കൾക്കും സഹ പ്രവർത്തകർക്കുമെല്ലാം നല്ലതു മാത്രമെ ഈ ദമ്പതികളെകുറിച്ചു പറയാനുള്ളു എന്നാണ് പൊലീസ് പറയുന്നത്. ഏതാനും ദിവസം മുമ്പാണ് ജനാർദ്ദനന്റെ ജോലി നഷ്ടപ്പെട്ടത്. താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പൊലീസിനെ അറിയിച്ചു.

പട്ടേരി സിദ്ധാർഥൻ, പുന്നത്ത് സരസ എന്നിവരാണ് ജനാർദ്ദനന്റെ മാതാപിതാക്കൾ. പുണ്യവതി സ്വാമിനാഥൻ, നിഷി ശശിധരൻ എന്നിവരാണ് ജനാർദ്ദനന്റെ സഹോദരങ്ങൾ. വിരമിച്ച കെ.എസ്.ഇ.ബി. എൻജിനീയർ കെ.ടി. ഭാസ്‌കരൻ (തയ്യിൽ), ശശികല എന്നിവരാണ് മിനിജയുടെ മാതാപിതാക്കൾ. മഹേഷ് ആണ് മിനിജയുടെ സഹോദരൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP