Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിൽ ജീവിക്കുന്ന വീട്ടുകാരുടെ ബിൽ അടക്കാനും കുട്ടികളുടെ ഫീസ് അടക്കാനും ഇനി വിദേശത്ത് കഴിയുന്ന ബന്ധുക്കൾക്ക് എളുപ്പം; പ്രവാസികൾക്കും ഭാരത് ബിൽ പേയ് സൈറ്റിലൂടെ വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടപാടുകൾ നടത്താം; പ്രവാസികൾക്ക് അനുഗ്രഹമായി പുതിയ മാറ്റങ്ങൾ

നാട്ടിൽ ജീവിക്കുന്ന വീട്ടുകാരുടെ ബിൽ അടക്കാനും കുട്ടികളുടെ ഫീസ് അടക്കാനും ഇനി വിദേശത്ത് കഴിയുന്ന ബന്ധുക്കൾക്ക് എളുപ്പം; പ്രവാസികൾക്കും ഭാരത് ബിൽ പേയ് സൈറ്റിലൂടെ വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടപാടുകൾ നടത്താം; പ്രവാസികൾക്ക് അനുഗ്രഹമായി പുതിയ മാറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശ മലയാളികൾക്ക് നാട്ടിലുള്ള പണമിടപാടുകൾ കൂടുതൽ ആയാസരഹിതമായി ചെയ്യുവാനുള്ള സൗകര്യം വരുന്നു. നാട്ടിലെ ബില്ലുകൾ അടക്കുക, സ്‌കൂൾ ഫീസ് കെട്ടുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി മുതൽ വിദേശ ഇന്ത്യാക്കാർക്ക് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി ചെയ്യാൻ കഴിയുമെന്ന് റിസർവ് ബാങ്കിന്റെ സർക്കുലറിൽ പറയുന്നു.

സ്റ്റാൻഡേർഡൈസ് ചെയ്ത ബില്ലുകൾ അടയ്ക്കുന്ന ഇന്റർ ഓപ്പറബിൾ പ്ലാറ്റ്ഫോമാണാ ഭാരത് ബിൽ പേയ് സിസ്റ്റം. 20,000 സേവന ദാതാക്കാൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് മാത്രമല്ല പ്രതിമാസം 8 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ഇതിലൂടെ നടക്കുന്നത്.

ഇപ്പോൾ റുപ്പീ ഡ്രോയിങ് അറേഞ്ച്മെന്റി (ആർ ഡി എ) നു കീഴിൽ വിദേശങ്ങളിൽ നിന്നും ഇന്ത്യയിലെ സേവനദാതാക്കളുടെ കെ വൈ സി നൽകിയിട്ടുള്ള അക്കൗണ്ടുകളീലേക്ക് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി പണമടയ്ക്കാൻ കഴിയും എന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

ഇതു സംബന്ധിച്ച ഒരു പ്രഖ്യാപനം കഴിഞ്ഞമാസം ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയിരുന്നു. യൂട്ടിലിറ്റി, വിദ്യാഭ്യാസം മറ്റു സേവനങ്ങൾ എന്നിവയ്ക്കുള്ള ചാർജ്ജുകൾ ഇതോടെ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി അടക്കാനാകുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞു. ഇത് മുതിർന്ന പൗരന്മാർക്ക് ഏറെ ഉ പകാരപ്രദമാണ്

നിലവിൽ നെഫ്റ്റ്, ഐ എം പി എസ് എന്നീ ഇലക്ട്രോണിക് മോഡുകളിൽ കൂടി മാത്രമേ പണമിടപാടുകൾ നടത്തുവാൻ സാധിക്കുമായിരുന്നുള്ളു. ആ സ്ഥിതി വിശേഷമാണ് ഇതോടെ മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP