Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിലീറ്റ് ചെയ്ത 2000 ജിബി ഡാറ്റയിൽ അധികവും ഡൗൺലോഡ് ചെയ്ത കണ്ട സിനിമകളെന്ന് സ്വപ്‌നയുടെ മൊഴി; എന്നാൽ കിട്ടിയത് നിർണ്ണായക രേഖകളും ചാറ്റുകളും; ചാറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത് ശിവശങ്കറിന്റെ മൊഴികളിൽ പലതും പച്ചക്കള്ളമെന്ന വസ്തുത; ഒന്നിൽ പിഴച്ചാൽ മൂന്നോ? ഇന്നത്തെ മൊഴികൾ വിശകലനം ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനം; ശിവശങ്കറും അറസ്റ്റ് ഭീഷണിയിൽ; പിണറായി സർക്കാരിന് തലവേദന കൂടിയേക്കും

ഡിലീറ്റ് ചെയ്ത 2000 ജിബി ഡാറ്റയിൽ അധികവും ഡൗൺലോഡ് ചെയ്ത കണ്ട സിനിമകളെന്ന് സ്വപ്‌നയുടെ മൊഴി; എന്നാൽ കിട്ടിയത് നിർണ്ണായക രേഖകളും ചാറ്റുകളും; ചാറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത് ശിവശങ്കറിന്റെ മൊഴികളിൽ പലതും പച്ചക്കള്ളമെന്ന വസ്തുത; ഒന്നിൽ പിഴച്ചാൽ മൂന്നോ? ഇന്നത്തെ മൊഴികൾ വിശകലനം ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനം; ശിവശങ്കറും അറസ്റ്റ് ഭീഷണിയിൽ; പിണറായി സർക്കാരിന് തലവേദന കൂടിയേക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സാക്ഷിപ്പട്ടികയിൽ നിന്നും എം.ശിവശങ്കർ പ്രതിപ്പട്ടികയിലേക്ക് മാറുമോ എന്ന നിർണ്ണായകമായ തീരുമാനം ഇന്നത്തെ ചോദ്യം ചെയ്യലോടെ എൻഐഎ കൈക്കൊണ്ടെക്കും. സാക്ഷിപ്പട്ടികയിൽ പ്രതിപ്പട്ടികയിലേക്ക് മാറ്റാനുള്ള എൻഐഎ തീരുമാനത്തിനു അരങ്ങൊരുങ്ങുന്നത് 2000 ജിബി ഡാറ്റ സ്വപ്നയുടെ കമ്പ്യൂട്ടറിൽ നിന്നും എൻഐഎ വീണ്ടെടുത്തതോടെയാണ്. ഇതിലെ വിവരങ്ങളും ചാറ്റിന്റെ വിശദാംശങ്ങളും കണ്ടെടുത്തതോടെയാണ് ശിവശങ്കർ മുൻപ് നൽകിയ മൊഴിയും ലഭിച്ച വിവരങ്ങളും പൊരുത്തപ്പെടുന്നില്ലെന്നു എൻഐഎയ്ക്ക് ബോധ്യമായത്.

ഇതോടെയാണ് മൂന്നാം തവണത്തെ ചോദ്യം ചെയ്യലിന് ശിവശങ്കർ വിധേയമായിക്കൊണ്ടിരിക്കുന്നത്. ചൊവാഴ്ച മുതൽ സ്വപ്ന എൻഐഎയുടെ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുമായി ഒരുമിച്ചിരുത്തി ശിവശങ്കറിനെ എൻഐഎ ഇന്നു ചോദ്യം ചെയ്യുന്നത്. നാളെ വരെ മാത്രമാണ് എൻഐഎയ്ക്ക് സ്വപ്നയെ ചോദ്യം ചെയ്യാനുള്ള അവസരമുള്ളത്. നാളെ വീണ്ടും സ്വപ്നയെ ജയിലിലേക്ക് തന്നെ മടക്കി അയക്കും. അതിനു മുന്നോടിയായാണ് ശിവശങ്കറിനെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിച്ച് എൻഐഎ ചോദ്യം ചെയ്യുന്നത്.

രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്ന ഏജൻസി ഒരു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ മൂന്നാം തവണയും ചോദ്യം ചെയ്യുന്നു എന്നത് തന്നെ പിണറായി സർക്കാരിനു മുഖം അടിച്ചുള്ള അടിയാണ്. ഈ ചോദ്യം ചെയ്യലോടെ സാക്ഷിപ്പട്ടികയിൽ നിന്നും പ്രതിപ്പട്ടികയിലേക്ക് ശിവശങ്കർ നീങ്ങിയാൽ ഇടത് സർക്കാരിനു പറഞ്ഞു നിൽക്കാനുള്ള എല്ലാ അവസരങ്ങളും നഷ്ടമാകും. തെളിവുകൾ എതിരായാൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ പോലും ശിവശങ്കർ പ്രതിപ്പട്ടികയിൽ സ്ഥാനം പിടിക്കുന്നത് സ്വർണ്ണക്കടത്ത് കേസിന്റെ ജാതകം തന്നെ തിരുത്തിക്കുറിക്കുകയും ചെയ്‌തേക്കും.

പ്രതിപ്പട്ടികയിൽ വന്നാൽ എൻഐഎയ്ക്ക് എപ്പോൾ വേണമെങ്കിലും അറസ്റ്റ് രേഖപ്പെടുത്താവുന്നതാണ്. 2000 ജിബി ഡാറ്റ കണ്ടെടുത്ത വിവരം ചോദിച്ചപ്പോൾ എ ൻഐഎയോട് സ്വപ്ന പറഞ്ഞത് അത് സിനിമയും മറ്റും ഡൗൺ ലോഡ് ചെയ്ത് താൻ അത് ഡിലീറ്റ് ചെയ്ത് കളഞ്ഞു എന്നാണ്. 2000 ജിബി എന്നത് താൻ ഡിലീറ്റ് ചെയ്ത് കളഞ്ഞ മുഴുവൻ വിവരങ്ങളുമാണ്. അതിൽ യുഎഇ കോൺസുലേറ്റുമായും ഐടി പദ്ധതികളുമായും ബന്ധപ്പെട്ട ഫയലുകളാണ്.

പക്ഷെ നിർണ്ണായകമായ ചാറ്റ് വിവരങ്ങൾ,ശിവശങ്കറുമായി ഉള്ളത് എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് നിർണ്ണായകമായ വിധത്തിൽ സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നയിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് ചൊവാഴ്ച മുതൽ എൻഐഎ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നു സ്വപ്നാ സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ നൽകിയ മൊഴികളും സ്വപ്ന നൽകിയ മൊഴികളും തമ്മിൽ ചേരുന്നില്ലെന്ന് മനസിലാക്കിയാണ് ശിവശങ്കറിനെ സ്വപ്നയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്നത്.

അന്വേഷണത്തിന് സിബിഐ എത്തുമെന്നും സൂചനയുണ്ട്. എൻസിബിയും ഇഡിയും എൻഐഎയും ചാർജ് ചെയ്യാത്ത കേസുകൾ ചാർജ് ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനുമാണ് സിബിഐ എത്തുന്നത് എന്നത് തന്നെ സ്വർണ്ണക്കടത്ത് കേസിൽ സിബിഐയുടെ വരവ് നിർണ്ണായകമാക്കുകയാണ്. എൻഐഎ, കസ്റ്റംസ്, ഇഡി, ഡിആർഐ, എൻസിബി, റോ ഏജൻസികൾക്ക് പുറമെയാണ് സിബിഐകൂടി ഈ കേസിൽ എത്തുന്നതും എന്നതും പ്രധാനമാണ്.

ശിവശങ്കർ-സ്വപ്ന മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി.ജലീൽ, ബിനീഷ് കോടിയേരി എന്നിവരെ ചോദ്യം എൻഐഎ ചെയ്യാനുള്ള സാധ്യതകളും കൂടുകയാണ്. എൻസിബിയാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ സാധ്യതകൾ ഏറെയുള്ളത്. അനൂപ് മുഹമ്മദിന്റെ മൊഴികൾ എൻസിബി വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എൻഐഎയും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. രണ്ടു ദിവസം മുൻപ് സ്വപ്ന സുരേഷിനെയും നേരത്തെ സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഇവരുടെ ലാപ്‌ടോപ്, മൊബൈൽഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും പശ്ചാത്തലത്തലത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെ എൻഐഎ ഇന്നലെയും സിആപ്ടിൽ പരിശോധന നടത്തുകയും അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP