Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂടത്തായി കൊലപാതകം സിനിമയാക്കാൻ ഇറങ്ങിയ ഡിനി ഡാനിയേലിന്റെ ലിവിങ് ടുഗെദർ പാർട്ട്നർ പിച്ചിചീന്തിയത് പെൺകുട്ടിയെ; ഒത്താശ ചെയ്ത നടിയും പോക്സോ കേസിൽ കുടുങ്ങി; ഡിനി ഡാനിയലിന്റെ ജീവിത പങ്കാളി എസ് ജി വിനയന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി; ജാമ്യാപേക്ഷ നൽകിയത് ബഹ്‌റിനിൽ ഒളിവിലിരിക്കെ; ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു രണ്ടാം പ്രതിയായ നടിക്ക് എതിരെ വീണ്ടും പരാതി; കേരളത്തിലെത്തിയാൽ ഡിനി ഡാനിയേലും വിനയനും പോക്‌സോ കേസിൽ അറസ്റ്റിലാകും

കൂടത്തായി കൊലപാതകം സിനിമയാക്കാൻ ഇറങ്ങിയ ഡിനി ഡാനിയേലിന്റെ ലിവിങ് ടുഗെദർ പാർട്ട്നർ പിച്ചിചീന്തിയത് പെൺകുട്ടിയെ; ഒത്താശ ചെയ്ത നടിയും പോക്സോ കേസിൽ കുടുങ്ങി; ഡിനി ഡാനിയലിന്റെ ജീവിത പങ്കാളി എസ് ജി വിനയന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി; ജാമ്യാപേക്ഷ നൽകിയത് ബഹ്‌റിനിൽ ഒളിവിലിരിക്കെ; ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു രണ്ടാം പ്രതിയായ നടിക്ക് എതിരെ വീണ്ടും പരാതി; കേരളത്തിലെത്തിയാൽ ഡിനി ഡാനിയേലും വിനയനും പോക്‌സോ കേസിൽ അറസ്റ്റിലാകും

എം മനോജ് കുമാർ

കൊച്ചി: പോക്‌സോ കേസിൽ പ്രതിയായ നടി ഡിനി ഡാനിയലിന്റെ ജീവിത പങ്കാളി എസ്.ജി.വിനയന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിനയന് പീഡിപ്പിക്കാൻ ഒത്താശ ചെയ്ത നടി ഡിനി ഡാനിയേലും കേസിൽ പ്രതിയാണ്. ഡിനി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടില്ല. ഇരുവരും ഇപ്പോഴും ബഹ്‌റിനിലാണ് എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് ഇവർ താമസിച്ച വില്ലയിൽ വെച്ച് കുടുംബ സുഹൃത്തിന്റെ മകളെയാണ് വിനയൻ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് ഒത്താശ ചെയ്തു എന്നാണ് ഡിനിക്കെതിരായ കുറ്റം. ജനുവരി ആദി വാരമാണ് കൊച്ചിയിൽ ഡിനിയും വിനയനും വാടയ്ക്ക് താമസിക്കുന്ന വില്ലയിൽ വെച്ചു് പീഡനം നടന്നത്. പരാതിയിൽ കൊച്ചി പൊലീസ് എഫ്‌ഐ ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ബഹ്‌റിനിലേക്ക് മുങ്ങിയ ഡിനിയും വിനയനും ഇതുവരെ തിരികെ വന്നിട്ടില്ല. കേസിൽ വിനയൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

വിനയനും ഡിനിയും കേരളത്തിൽ വന്നാൽ അറസ്റ്റിലാകും. പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി ഇരുവർക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ഉറപ്പായതിനാലാണ് പിന്നെ ഇവർ കേരളത്തിലേക്ക് വരാതിരുന്നത്. ബഹ്‌റിനിൽ തുടരവേ വിനയൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഡിനി ഡാനിയേലിനെതിരെ പെൺകുട്ടിയുടെ മാതാവ് കഴിഞ്ഞയാഴ്ച വീണ്ടും കൊച്ചി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോൺ ചെയ്ത് പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പരാതി നൽകിയത്. ഇതിന്റെ പേരിൽ ഡിനിക്ക് എതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. പ്ലസ് ടുക്കാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ വിനയനും ഡിനിക്കും കുരുക്ക് മുറുകുകയാണ്. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതോടെ വിനയന്റെയും ഡിനിയുടെയും അറസ്റ്റ് ആണ് ഉറപ്പാകുന്നത്.

പെൺകുട്ടിയുടെ മാതാവിനെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് അടുത്തു കൂടുകയായിരുന്നു വിനയൻ. ഡിനിയിലൂടെ ഈ സുഹൃത് ബന്ധം വളർന്നു. ഒരു ദിവസം പെൺകുട്ടിയും അമ്മയും വിനയന്റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നത്. ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ മാതാവിനെയും കൊണ്ടു ഡിനി പുറത്തു പോയപ്പോഴാണ് വിനയൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. മകളെ തനിച്ചാക്കി പോകാൻ മടിച്ച മാതാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ ഡിനി പറഞ്ഞ വാക്കുകളാണ് പീഡനത്തിലെ വില്ലനെ സഹായിച്ചത്.
'
'കൊച്ച് ഉറങ്ങിക്കോട്ടെ...ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയൻ) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞത്. തൊട്ടടുത്ത് രണ്ടു മിനിട്ട് കാറിൽ പോയാൽ വാങ്ങാൻ കഴിയുന്ന ഹോട്ടലിലാണ് പോയത്. അവിടെ ഇല്ലാത്തതിനാൽ വീണ്ടും അടുത്ത ടൗൺ വരെ കാറിൽ പോയി. ഭക്ഷണം പാർസൽ വാങ്ങാൻ. രണ്ടാമത് വേറെ ഒരിടത്ത് പോയി. ഇച്ചയ്ക്ക് ഇവിടുത്തെ ഭക്ഷണമാണ് ഇഷ്ടം എന്ന് പറഞ്ഞു വേറെ ഒരു വീട്ടിലാണ് പോയത്. അവിടെ ഭക്ഷണമില്ലായിരുന്നു. ഞങ്ങൾ വൈകീട്ടാണ് തുറക്കുന്നത്. എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ടൗണിലെത്തിയാണ് ഭക്ഷണം വാങ്ങി മടങ്ങിയത്. ഇതിനിടയിൽ സമയം ഒരു പാട് കടന്നു പോയിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ വിനയൻ പീഡിപ്പിച്ചത്. ഈ പോക്സോ കേസിലെ പ്രതിസ്ഥാനത്താണ് ഡിനിയുള്ളത്. വിനയൻ ഒന്നാം പ്രതിയായപ്പോൾ രണ്ടാം പ്രതി ഡിനിയും.

സംഭവത്തെക്കുറിച്ച് കുറിച്ചു കുട്ടി അമ്മയോട് പറഞ്ഞിരുന്നില്ല. മൂന്നാഴ്‌ച്ചയോളം പെൺകുട്ടി സ്‌കൂളിൽ പോയതുമില്ല. പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടിൽ പറഞ്ഞത്.. പിന്നീട് സ്‌കൂളിൽ പോയ പെൺകുട്ടി അദ്ധ്യാപകരോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. അദ്ധ്യാപകർ കുട്ടിയുടെ മാതാവിനെയും ചൈൽഡ് ലൈൻ അധികൃതരരെയും വിവരം അറിയിച്ചു. പീഡനത്തിന് പുറമേ പെൺകുട്ടിയെ വിനയൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടിയുടെ ചിത്രങ്ങൾ കൈവശമുണ്ടെന്നും മറൈൻ ഡ്രൈവിൽ വരണമെന്നും സിനിമയിൽ അവസരം നൽകാനുള്ള ഷൂട്ടാണെന്നുമാണ് ഭീഷണിപ്പെടുത്തിയത്. സ്ഥലത്ത് എത്തിയില്ലെങ്കിൽ ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. കൊച്ചി നഗരപിരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം നടന്ന പൊലീസ് സ്റ്റേഷന്റെ പരിധിയിലേക്ക് കേസ് കൈമാറിയ ശേഷമാണ് അന്വേഷണം വന്നത്. കൂടത്തായി സിനിമയുടെ പേരു പറഞ്ഞ് കൊണ്ടാണ് ഇരുവരും കുറച്ചു കാലമായി ഒരുമിച്ചു വില്ലയെടുത്തു താമസം തുടങ്ങിയത്. ഇരുവരും ചേർന്ന് മറ്റേതെങ്കിലും പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ പേരിൽ വിശദമായ അന്വേഷഷണം ഈ കാര്യത്തിൽ നടന്നിരുന്നു.

കൂടത്തായ് കൊലപാതകം ശ്രദ്ധ നേടുകയും ജോളി അറസ്റ്റിലാവുകയും ചെയ്തതോടെ ഡിനി ഡാനിയേൽ കൂടത്തായി സിനിമയുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ സിനിമാ വിവാദത്തിനും തുടക്കമായി. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ ഈ സിനിമയെ പുറത്തിറക്കാൻ രംഗത്തുവന്നതോടെ ഡിനി വിശദീകരണവുമായും രംഗത്തെത്തിയിരുന്നു. കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികൾ ആരംഭിച്ചിരുന്നുവെന്നാണ് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടു ഡിനി വ്യക്തമാക്കിയത്. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോളിയായി വേഷമിടുന്നത് താൻ തന്നെയാകുമെന്നാണ് ഡിനി അവകാശപ്പെട്ടത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ഡിനി ഡാനിയേൽ. കട്ടപ്പനയിലെ ഹൃത്വിക് റോഷനെന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.

ചന്ദനമഴയാണ് ഡിനിക്ക് നടി എന്ന നിലയിൽ അഡ്രസ് ഉണ്ടാക്കികൊടുത്തത്. പത്തിലധികം മലയാള സിനിമകളിലും ഇരുപതിലധികം ടെലി സീരിയലുകളിലും അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇരുപതിലധികം സീരിയലുകളിലായി ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനെന്ന ചിത്രത്തിൽ സിദ്ദിഖിന്റെ ഭാര്യയായി സീമ എന്ന പേരിലാണ് ഡിനി എത്തിയത്. പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശ്രദ്ധേയമായ റോൾ ലഭിച്ചു. മഴവിൽ മനോരമയിലെ പട്ടുസാരിയിലെ ഡോക്ടർ സംഗീത വിജയനെ കഥാപാത്രമാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. പിന്നീട് ജാലകവാതിൽ, സ്ത്രീധനം, ചന്ദനമഴ തുടങ്ങിയ സീരിയലിലും നടി ശ്രദ്ധേയ വേഷങ്ങളിൽ എത്തി. ഈ ഘട്ടത്തിൽ തന്നെയാണ് പോക്‌സോ കേസിൽ രണ്ടാം പ്രതിയായി ഡിനി മാറുന്നത്. ഇതോടെയാണ് ഒന്നാം പ്രതിയായ ജീവിത പങ്കാളി വിനയനുമൊത്ത് ബഹറിനിലേക്ക് ഡിനി മുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP