Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ഹൈക്കോടതി ജഡ്ജിക്കെതിരെ; പ്രതിയുടെ പേരെഴുതേണ്ടിടത്ത് പൊലീസ് ചേർത്തിരിക്കുന്നത് 59 വയസുള്ള ഇരയുടെ മുത്തച്ഛൻ എന്ന്; പൊലീസ് കേസെടുത്തത് ചികിൽസിച്ച ഡോക്ടറുടേയും കുഞ്ഞിന്റെ അമ്മയുടേയും മൊഴിയനുസരിച്ച്; നിയമവൃത്തങ്ങളിൽ മാന്യൻ എന്ന് പേരുള്ള ജഡ്ജിക്കെതിരെയുള്ള പരാതിയുടെ പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നും അന്വേഷണം; എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസും നിയമവൃത്തങ്ങളും

മകന്റെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ഹൈക്കോടതി ജഡ്ജിക്കെതിരെ; പ്രതിയുടെ പേരെഴുതേണ്ടിടത്ത് പൊലീസ് ചേർത്തിരിക്കുന്നത് 59 വയസുള്ള ഇരയുടെ മുത്തച്ഛൻ എന്ന്; പൊലീസ് കേസെടുത്തത് ചികിൽസിച്ച ഡോക്ടറുടേയും കുഞ്ഞിന്റെ അമ്മയുടേയും മൊഴിയനുസരിച്ച്; നിയമവൃത്തങ്ങളിൽ മാന്യൻ എന്ന് പേരുള്ള ജഡ്ജിക്കെതിരെയുള്ള പരാതിയുടെ പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നും അന്വേഷണം; എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസും നിയമവൃത്തങ്ങളും

ആർ പീയൂഷ്

കൊച്ചി : മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ആരോപണവിധേയനാകുന്നത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയെന്ന് സൂചന. കൊച്ചിയിലെ വസതിയിൽ കഴിഞ്ഞ 14-നു രാത്രിയിൽ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തിൽ പേര് പരാമർശിച്ചിട്ടില്ല. 'ഇരയുടെ മുത്തച്ഛൻ (59 വയസ്)' എന്നു മാത്രമാണ് എഫ്.ഐ.ആറിൽ പ്രതിയെക്കുറിച്ചുള്ള സൂചന. ഹൈക്കോടതി ജഡ്ജി ആയതു കൊണ്ടാണ് പൊലീസ് ഈ കരുതൽ എടുക്കുന്നത്. ഇതിനൊപ്പം ആരോപണവിധേയനായ ജഡ്ജി തികഞ്ഞ മാന്യനാണ്. വഴിവിട്ട് ഒന്നും ചെയ്യാത്ത നിയമജ്ഞൻ. അതുകൊണ്ട് തന്നെ ഈ ആരോപണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കൊച്ചിയിലെ നിയമജ്ഞരും അഭിഭാഷകരും.

ജഡ്ജിക്കെതിരെ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് - ക്രൈം നമ്പർ 41/2019. എഫ് ഐ ആറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 'ഇരയുടെ മുത്തച്ഛൻ' ഹൈക്കോടതിയിലെ പ്രമുഖ ജഡ്ജിയാണെന്ന് വ്യക്തമായി. പേരും മറ്റു വിവരങ്ങളും ലഭ്യമാണെങ്കിലും ഇരയുടെ വിവരങ്ങൾ പുറത്തു വരുമെന്നതു കൊണ്ടാണ് പുറത്തു പറയാനാകാത്തത്. പോക്‌സോ നിയമപ്രകാരം ഇരയുടെ വിശദാംശങ്ങൾ പുറംലോകത്ത് എത്തിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇരയുടെ മുത്തച്ഛനായതു കൊണ്ട് തന്നെ ജഡ്ജിയുടെ പേര് ഒരു കാലത്തും പൊതു സമൂഹം ചർച്ച ചെയ്യുകയുമില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതു കൊണ്ടു തന്നെ മറ്റ് നടപടികൾ എടുക്കേണ്ടതുണ്ട്. അതിനിടെയാണ് ജഡ്ജിക്കെതിരായ ആരോപണത്തിൽ കൂടതൽ അന്വേഷണം വേണമെന്ന ആവശ്യവും ചർച്ചയാകുന്നത്.

പോക്‌സോ കേസിൽ പ്രതിയാകുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ ഹൈക്കോടതി ജഡ്ജി ആയതുകൊണ്ട് അതിന് പൊലീസിന് കഴിയുന്നുമില്ല. ഡോക്ടറുടെ ഇടപെടലാണ് കേസ് പുറംലോകത്ത് എത്തിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കൾ കഴിഞ്ഞ 14-നു രാത്രി ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് പൊലീസിനും സംശയമുണ്ട്. അതുകൊണ്ടാണ് വിശദമായ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുന്നത്.

മകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അമൃതാ ഹോസ്പിറ്റലിൽ ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം അറിയുന്നതെന്നാണ് മരുമകൾ പറയുന്നത്. മാതാപിതാക്കളോട് പൊലീസിൽ പരാതി പെടാൻ പറഞ്ഞെങ്കിലും അതിന് തയ്യാറാവാതെ ചികിത്സ തേടി മടങ്ങുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ വിവരം ചേരാനല്ലൂർ പൊലീസ് സ്റ്റേനിൽ അറിയിച്ചു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈക്കോടതി ജഡ്ജിയാണ് പീഡനം നടത്തിയത് എന്നറിയുന്നത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം എറണാകുളം നോർത്ത് (കസബ) പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ജഡ്ജി സത്യസന്ധനും മാന്യനുമാണെന്ന് പൊലീസിനും അറിയാം. എന്നാൽ പോക്‌സോ കേസിൽ ഡോക്ടർ പരാതിപ്പെട്ടാൽ കേസെടുക്കേണ്ട ബാധ്യത പൊലീസിനുണ്ട്.

ആശുപത്രിയിൽ നിന്നും ലഭിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആർ വീണ്ടും രേഖപ്പെടുത്തിയത്. മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് പൊലീസ്. ഇതിനായി ബന്ധുക്കളുമായി ആശയവിനിമയം നടത്തി വരികയാണ്. മാതാപിതാക്കളെ കൂടി ചോദ്യം ചെയ്തതിന് ശേഷം മാത്രമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് പൊലീസ് തയ്യാറാവൂ. ജഡ്ജിയെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് മാത്രമേ അറസ്റ്റ് ചെയ്യാൻ അധികാരമുള്ളൂ. ഇത്തരം നിയമപരമായ പ്രശ്‌നങ്ങളും പൊലീസ് പൂർത്തിയാക്കും. ഡോക്ടർ ആവലാതിക്കാരനായി ചേരാനല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറും. ഇനി തുടർ നടപടികൾ നോർത്ത് പൊലീസ് എടുക്കും.

വിവരങ്ങളും മറ്റും അതീവ രഹസ്യമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗികമായി വിവരമൊന്നും പൊലീസ് ആർക്കും നൽകുന്നുമില്ല. ചേരാനെല്ലൂർ പൊലീസ് കൈമാറിയ കേസിൽ ടൗൺ നോർത്ത് പൊലീസും ഇടപെടൽ തുടങ്ങിയിട്ടുണ്ട്. അവിടെ സബ് ഇൻസ്പെക്ടർ വിബിൻ ദാസ് അന്നുതന്നെ എഫ്.ഐ.ആർ. റീ രജിസ്റ്റർ ചെയ്തു. തുടർനടപടിയുടെ ഭാഗമായി എഫ്.ഐ.ആർ. കോടതിയിലേക്കും അയച്ചിട്ടുണ്ട്. എന്നാൽ ജ്ഡ്ജി ആയതുകൊണ്ട് തന്നെ പൊലീസിന് ഇടപെടാൻ ആശയക്കുഴപ്പവുമുണ്ട്. എഫ് ഐ ആർ ഇട്ടതിനാൽ ജഡ്ജിക്കെതിരെ നടപടി എടുക്കുമെന്ന സൂചനയുമുണ്ട്. അതിനിടെ വിഷയം ഹൈക്കോടതിയിലും സജീവ ചർച്ചയായി. ആരോപണ വിധേയനായ ജഡ്ജിക്കെതിരെ ഇത്തരമൊരു ആക്ഷേപം ഉയർന്നത് ഞെട്ടലോടെയാണ് അഭിഭാഷക സമൂഹവും ഉൾക്കൊണ്ടത്.

പരാതിയുടെ ആധികാരികത ഉറപ്പാക്കാൻ വിശദ അന്വേഷണം വേണമെന്നാണ് അവരുടേയും ആവശ്യം. എഫ് ഐ ആർ ഇട്ടതിനാൽ വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റീസിന്റെ അനുമതിയോടെ മാത്രമേ ജഡ്ജിക്കെതിരെ പൊലീസിന് നടപടി എടുക്കാനും കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP