Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിശോധിക്കുന്നത് യുഎഇ കോൺസുലേറ്റ് വഴിയല്ലാതെ അതിനു മുൻപ് തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയിട്ടുണ്ടോ എന്ന്; സ്വപ്‌നയുടെ മൊഴി സൂചനകളിൽ കേന്ദ്ര ഏജൻസികൾക്ക് കിട്ടുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുമായി സ്വർണ്ണ കടത്ത് കേസിലെ പ്രതിക്കുള്ള അടുത്ത സൗഹൃദം; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്; ലൈഫിൽ ചട്ടലംഘനമുണ്ടായെന്ന വാദം അതിശക്തമാക്കാൻ സിബിഐ

പരിശോധിക്കുന്നത് യുഎഇ കോൺസുലേറ്റ് വഴിയല്ലാതെ അതിനു മുൻപ് തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയിട്ടുണ്ടോ എന്ന്; സ്വപ്‌നയുടെ മൊഴി സൂചനകളിൽ കേന്ദ്ര ഏജൻസികൾക്ക് കിട്ടുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുമായി സ്വർണ്ണ കടത്ത് കേസിലെ പ്രതിക്കുള്ള അടുത്ത സൗഹൃദം; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്; ലൈഫിൽ ചട്ടലംഘനമുണ്ടായെന്ന വാദം അതിശക്തമാക്കാൻ സിബിഐ

എം മനോജ് കുമാർ

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പുറമേ മുഖ്യമന്ത്രി പിണറായിയും സിബിഐ പേടിയിൽ. ഈ പേടിയിൽ നിന്നാണ് ഇന്നലത്തെ മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ എന്നാണ് സൂചനകൾ. യുഎഇ കോൺസുൽ ജനറലിനൊപ്പം സ്വപ്ന പലതവണ വന്നിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലെ തുറന്നു പറച്ചിൽ നടത്തിയത്.

സ്വർണ്ണക്കടത്ത് കേസ് വന്നതിനു ശേഷം ഇതാദ്യമായി സ്വപ്ന ബന്ധത്തെക്കുറിച്ച് തുറന്നു പറച്ചിൽ മുഖ്യമന്ത്രി നടത്തിയത്. ഇത് സിബിഐ പേടിയിൽ നിന്നാണ് എന്നാണ് അനുമാനം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷിക്കുന്നതിൽ ഒരു പ്രധാന കാര്യം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുമായി സ്വപ്നയ്ക്ക് ഉള്ള ബന്ധമാണ്. പല തവണ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയി എന്ന് സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വന്നുപോയ ഒരാളെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാൻ കഴിയില്ല.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു സവിശേഷ പ്രാധാന്യം അന്വേഷണ ഏജൻസികൾ നൽകിയിട്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന ഒരു കാര്യം യുഎഇ കോൺസുലേറ്റ് വഴിയല്ലാതെ അതിനു മുൻപ് തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയിട്ടുണ്ടോ എന്നാണ്. ഈ രീതിയിൽ ഒരന്വേഷണം വന്നാൽ അത് മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാകും. പക്ഷെ യുഎഇ കോൺസുലെറ്റ് ആവശ്യങ്ങൾക്കല്ലാതെ അതിനും മുൻപും ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടോ എന്ന് സ്വപ്ന അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് ആശ്വാസകരമാകുന്നത്. അതുകൊണ്ട് തന്നെയാണ് വ്യാജ ബിരുദ കേസിൽ അടക്കമുള്ള സ്വപ്നയ്ക്ക് എതിരെയുള്ള അന്വേഷണത്തിനു നിലവിൽ കൂച്ചു വിലങ്ങിട്ടിരിക്കുന്നതും.

യുഎഇ കോൺസുലെറ്റ് അവശ്യങ്ങൾക്കല്ലാതെ ക്ലിഫ് ഹൗസിൽ സ്വപ്ന വന്നെങ്കിൽ അത് എന്തിന് എന്ന രീതിയിൽ ഒരന്വേഷണം സിബിഐ അടക്കമുള്ള ഏജൻസികൾ നടത്തുന്നുണ്ട് എന്നാണു സൂചനകൾ. ഇത് അറിഞ്ഞുകൊണ്ടാണ് യുഎഇ കോൺസുൽ ജനറലിനൊപ്പം സ്വപ്ന പലതവണ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ ഏറ്റു പറഞ്ഞതെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. സ്വപ്ന ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും സംരക്ഷിക്കുന്ന മൊഴികൾ ആണ് നൽകിയിട്ടുള്ളത്. പക്ഷെ ഈ മൊഴികളിൽ തന്നെ കോൺസുലേറ്റ് ബന്ധം വരും മുൻപ് തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പോയതായ സൂചനകൾ അടങ്ങിയിട്ടുണ്ട്.

ഈ സൂചനകളിൽ നിന്നാണ് യുഎഇ കോൺസുലേറ്റ് ബന്ധമല്ലാതെ തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിരുന്നോ എന്ന് സിബിഐയും എൻഐഎയും അടക്കമുള്ള ഏജൻസികൾ അന്വേഷിക്കുന്നത്. ഈ അന്വേഷണം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് വ്യക്തിപരമായി പ്രതിസന്ധി തീർക്കുന്നതാണ്. ഇതു കൊണ്ട് തന്നെയാണ് ഇതുവരെ പറയാത്ത സ്വപ്ന ബന്ധവും ഇങ്ങനെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നും എന്നും സ്വപ്നയുമായുള്ള പരിചയവും എല്ലാം മുഖ്യമന്ത്രി വിശദമായി പറഞ്ഞത്. ഈ തുറന്നു പറച്ചിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന സിപിഎം നേതാക്കളെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻഐഎ അടക്കമുള്ള ഏജൻസികൾ ചികഞ്ഞു പരിശോധിക്കുന്നുമുണ്ട്. സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് സ്വപ്ന പല തവണ ക്ലിഫ് ഹൗസിൽ വന്നെന്നും അറിയാമായിരുന്നെന്നും പറയുന്നത്. ഇതിൽ തന്നെ അന്വേഷണ ഏജൻസികൾക്ക് പുറമേ ഇടത് കേന്ദ്രങ്ങളും അപകടം മണക്കുന്നുണ്ട്.

ലൈഫ് മിഷനെതിരെയുള്ള സിബിഐ അന്വേഷണത്തിൽ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചത് ഒട്ടും ആശാവഹമല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഭരണകേന്ദ്രങ്ങൾക്ക് ലഭിച്ചത്. ലൈഫ് മിഷൻ എഫ്‌സിആർഎ ചട്ടങ്ങൾ ലംഘിച്ചില്ലെന്നാണ് പ്രാഥമിക വാദത്തിൽ ഹൈക്കോടതി നിരീക്ഷിച്ചത്. പക്ഷെ ലൈഫ് മിഷൻ എഫ്‌സിആർഎ ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിൽ തന്നെയാണ് സിബിഐ മുന്നോട്ടു പോകുന്നത്. എഫ്‌സി ആർഎ ചാട്ടലംഘനത്തിന്റെ മുഴുവൻ വിവരങ്ങൾ ഈ കേസ് കോടതിയിൽ വരുമ്പോൾ സിബിഐ ഹാജരാക്കും.

സിബിഐ ലഭിച്ച ഈ രണ്ടു മാസം നല്ല രീതിയിൽ തന്നെ സിബിഐ ഉപയോഗിക്കും എന്ന് ഭരണവൃത്തങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട്. സിബിഐ പ്രോസിക്യൂട്ടർക്ക് ശരിയായ രീതിയിൽ ഈ കേസ് പ്രസന്റ് ചെയ്യാൻ കഴിഞ്ഞോ എന്ന ചോദ്യവും ഡൽഹിയിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. സിബിഐ ലൈഫ് മിഷൻ കേസിൽ എഫ്‌സിആർഎ ചട്ടലംഘനം കണ്ടെത്തുകയും ആ ചട്ടലംഘനം എന്തുകൊണ്ട് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല എന്നുമാണ് സിബിഐ ഡൽഹിയിൽ നിന്നും നേരിട്ട ചോദ്യം. പക്ഷെ എഫ്‌സിആർഎ ചട്ടലംഘനം നിലനിൽക്കുന്നു എന്ന് തന്നെയാണ് സിബിഐയുടെ കണ്ടെത്തൽ. അടുത്ത തവണ എഫ്‌സിആർഎ ചട്ടലംഘനം ലൈഫ് മിഷൻ നടത്തി എന്ന കാര്യത്തിൽ ശക്തമായ തെളിവുകളുമായി കോടതിക്ക് മുൻപാകെ സിബിഐ എത്തും.

ലൈഫ് മിഷൻ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ഹൈക്കോടതി സ്റ്റേ അനുവദിക്കാത്തതിനാൽ കേസിൽ അന്വേഷണം സമഗ്രമായി മുന്നോട്ടു കൊണ്ടുപോകാൻ സിബിഐയ്ക്ക് കഴിയും. എഫ്‌ഐആർ ഉള്ളതിനാൽ ലൈഫ് മിഷന്റെ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് കഴിയും. എഫ്‌സിആർഎ ചട്ടലംഘനം ലൈഫ് മിഷൻ നടത്തിയിട്ടില്ല എന്നതുകൊണ്ട് മാത്രമാണ് ലൈഫ് മിഷൻ കേസിൽ സിഇഒ യു.വി.ജോസ് പ്രതിയാകാത്തത്. ചട്ടലംഘനത്തിന്റെ ശക്തമായ തെളിവുകൾ ഹാജരാക്കിയാൽ യു.വി.ജോസിനെ പ്രതിയാക്കാൻ ഹൈക്കോടതി എതിര് നിൽക്കില്ല. നിലവിൽ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മാത്രമാണ് പ്രതി. ലൈഫ് മിഷനിലേക്കും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിലേക്കും അന്വേഷണസംഘത്തിന് എത്താനുള്ള ക വഴിയായി സന്തോഷ് ഈപ്പൻ മുന്നിലുണ്ട്. അതുമല്ല യു.വി.ജോസിന്റെ മൊഴി പൂർണമായും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് എതിരുമാണ്.

ലൈഫ് മിഷൻ-യൂണിടാക് കരാർ എല്ലാം നോക്കിയത് ശിവശങ്കറിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് എന്നാണ് ജോസ് മൊഴി നൽകിയത്. ഇതുകൊണ്ട് തന്നെ പ്രതിപ്പട്ടികയിൽ ശിവശങ്കറിന്റെ പേര് സിബിഐ ചേർക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ പ്രതിയായാൽ അത് പിണറായി സർക്കാരിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതോടെ പല കാര്യങ്ങൾക്കും ലൈഫ് മിഷൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി തന്നെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ട അവസ്ഥവരും. ഇതാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ ഭയപ്പെടുത്തുന്ന ഘടകം. അതുമല്ല ലൈഫ് മിഷൻ കേസിൽ ലൈഫ് മിഷനെതിരെയുള്ള അന്വേഷണത്തിനു രണ്ടു മാസം സ്റ്റേയാണ് മുഖ്യമന്ത്രി നൽകിയത്. ഇത് തിരഞ്ഞെടുപ്പുമായി അടുത്ത് വരുകയാണ്.

പ്രതി ചേർക്കലും ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വന്നാൽ തദ്ദേശ സ്വയം ഭരണ-നിയമസഭാ തിരഞ്ഞെടുപ്പ് വിജയ പ്രതീക്ഷകൾ വെള്ളത്തിലാകും. ഇതുകൊണ്ട് തന്നെയാണ് ലൈഫ് മിഷനിൽ ഹൈക്കോടതി നൽകിയ രണ്ടു മാസ സ്റ്റേയിൽ സർക്കാർ അപായ സൂചനകൾ മണക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്്‌സ്‌മെന്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അറസ്റ്റ് ഭയന്നാണ് ഈ ഹർജി. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

എന്നാൽ ജാമ്യഹർജിയുടെ പശ്ചാത്തലത്തി ശിവശങ്കർ ഹാജരായിട്ടില്ല. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ കേസുമെല്ലാം കൂടുതൽ സങ്കീർണ്ണമായി മാറുകയാണ് എന്നാണ് നിലവിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP