Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾ

ഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾ

ആർ പീയൂഷ്

കോട്ടയം: ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ടക്കാരനായ പേഴ്സനൽ സ്റ്റാഫാണ് തനിക്കെതിരെ വർഗ്ഗീയ പ്രചരണം അഴിച്ചു വിട്ടതെന്ന് പി.സി ജോർജ്ജ്. കൈക്കൂലി വാങ്ങിയതിന് ജോലിയിൽ നിന്നും പിരിച്ചു വിടുകയും പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വർഗ്ഗീയ പ്രചരണത്തിന് കാരണമെന്നും പി.സി ജോർജ്ജ് മറുനാടനോട് പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം പള്ളികളിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് വിളിച്ചു പറയിപ്പിച്ചെന്നും അതിന്റെ ഭാഗമായി ഇസ്ലാം മത വിശ്വാസികളുടെ ഒരു വോട്ടു പോലും കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദിനെ ഉയർത്തിക്കാട്ടിയതും വലിയ രീതിയിൽ വോട്ട് കുറയാൻ കാരണമായി. ഈരാറ്റുപേട്ടയിൽ മാത്രമായി 47 പെൺകുട്ടികളാണ് ലൗജിഹാദിനിരയായത്. സ്നേഹിച്ച് വിവാഹം കഴിച്ചതിന് ശേഷം മതം മാറ്റുകയും പിന്നീട് ഉപേക്ഷിക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന ഇത്തരം സമ്പ്രദായങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ശക്തമായി ഇക്കാര്യത്തെ എതിർത്തു. എന്നാൽ മറ്റൊരു രീതിയിലേക്ക് അവർ വളച്ചൊടിച്ച് ആയുധമാക്കി പ്രയോഗിക്കുകയായിരുന്നു. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടനയും കരുക്കൾ നീക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തേവരുപാറയിൽ വച്ച് കൂകി വിളിച്ച് അപമാനിച്ചു. കൂകി വിളിച്ചവനോട് എനിക്ക് നിന്റെ വോട്ട് വേണ്ട എന്ന് പറഞ്ഞു. കൂകി വിളിച്ചയാളുടെ വോട്ട് വേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ അത് വീഡിയോ പകർത്തി ആരുടെയും വോട്ട് വേണ്ട എന്നാക്കി പ്രചരിപ്പിച്ചു. ഇതെല്ലാം ഇസ്ലാം വിശ്വാസികളുടെ വോട്ട് ലഭിക്കാതിരിക്കാൻ ഇടയായി.

എന്നാൽ ഹിന്ദു സമൂഹം എല്ലാവരും എനിക്ക് വോട്ട് ചെയ്തു. പക്ഷേ എസ്.എൻ.ഡി.പി വിഭാഗത്തിലെ കുറച്ചു വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ക്രിസ്ത്യൻ വോട്ടുകൾ 27 ശതമാനം പോലും കിട്ടിയില്ല. മൂന്നു സ്ഥാനാർത്ഥികൾ ക്രിസ്ത്യാനികൾ ആയതാണ് അതിന് കാരണം. പക്ഷേ ഈരാറ്റുപേട്ടക്കാർ ഒന്നു മനസ്സിലാക്കണം. ഒന്നുമല്ലാതിരുന്ന ഈരാറ്റുപേട്ടയെ ഇന്ന് ഈ കാണുന്ന രൂപചത്തിലാക്കിയത് ഞാനാണ്. വില്ലേജ് ഓഫീസ്, ട്രഷറി, മുൻസിഫ് കോടതി, ബസ് സ്റ്റാന്റ്, 110 കെ.വി സബ് സ്റ്റേഷൻ, ബ്ലോക്ക് ഓഫീസ്, ഫയർ സ്റ്റേഷൻ തുടങ്ങീ നിരവധി ഓഫീസുകൾ ഇവിടെ എത്തിച്ചു. ഇനിയും നടപ്പിലാക്കാൻ പദ്ധതികൾക്ക് ഫണ്ട് അനുവദിപ്പിച്ചുണ്ട്. ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം, വാഗമൺ റോഡിന്റെ ടെണ്ടർ പൂർത്തിയാക്കി, കോരുത്തോട് റോഡിന് 10 കോടി, എരുമേലി - മുണ്ടക്കയം ബൈപാസിൽ ലൈറ്റ് തെളിയിക്കാൻ 30 ലക്ഷം, വയോജനങ്ങളുടെ ഉല്ലാസ ഉദ്യോനത്തിന് 35 ലക്ഷം അങ്ങനെ പോകുന്നു. നിയുക്ത എംഎ‍ൽഎയെക്കൊണ്ട് ഈ പദ്ധതികളൊക്കെ പൂർത്തിയാക്കിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും പി.സി പറഞ്ഞു.

എൻ.ഡി.എയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല എന്ന് പി.സി പറയുന്നു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി നിന്ന കെ.സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചിരുന്നു. സുരേന്ദ്രനെ പിൻതുണയ്ക്കാൻ കാരണം ശബരിമല വിഷയത്തിൽ ഉറച്ച നിലപാടുമായി മുന്നിട്ടു വന്നതു കൊണ്ടാണ്. അതു കൊണ്ട് ഈരാറ്റുപേട്ടയിൽ വലിയ രീതിയിൽ എതിർപ്പുയർന്നു. വിവാഹത്തിന് വിളിക്കരുത് മരണത്തിന് വിളിക്കരുത് എന്നൊക്കെ പള്ളികളിൽ കൂടി നിർദ്ദേശം നൽകുകയും ചെയ്തു. ശബരിമല പ്രശ്നത്തിൽ ഇടപെട്ടു എന്നകാരണം മൂലം മാറ്റിനിർത്തപ്പെടുകയായിരുന്നു. എനിക്ക് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരു പോലെയാണ്. ആർക്കു പ്രശ്നമുണ്ടായാലും ഞാൻ ഇടപെടും. അതാണ് ഇതുവരെയുള്ള ശീലം.

തോൽവിക്ക് ശേഷം മൊബൈൽ ഫോണിലേക്ക് നിരന്തരം ഫോൺകോളുകൾ വരുന്നുണ്ട്. ഇന്റർനെറ്റ് കോളുകളാണ് വരുന്നതേറെയും. ഫോൺ എടുത്താൽ ഉടൻ തെറിവിളിയാണ്. വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്. മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? ഇവനൊക്കെ ഹറാമായി ജനിച്ചവന്മാരാണ്. ഇതിനിടയിൽ ഒരുത്തൻ എന്നെ അങ്ങ് തീർക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഞാൻ ഈരാറ്റുപേട്ടയിൽ ഇറങ്ങിയാൽ എന്തൊക്കെയോ ചെയ്യുമെന്ന്. അവന് നട്ടെല്ലിന് ഉറപ്പുണ്ടേൽ എന്റെ മുന്നിൽ വരട്ടെ. വിദേശത്തെവിടെയോ ഇരുന്ന് ചെലക്കാനല്ലാതെ അവനെ കൊണ്ട് എന്തെങ്കിലും പറ്റുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്. ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരികയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പിസി പറയുന്നു.

തൻപ്രമാണിത്തമാണ് യു.ഡി.എഫിന്റെ തോൽവിക്ക് കാരണമെന്ന് പി.സി ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിന്റെ ഒപ്പം എന്നെയും നിർത്തിയിരുന്നെങ്കിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ജയിച്ചിരുന്നേനെ. ജയിക്കുന്ന സീറ്റുകളൊക്കെ അവർ തന്നെ നശിപ്പിച്ചു. എന്നെ കൂട്ടണ്ട എന്ന തീരുമാനം അവരെ 41 സീറ്റിൽ കൊണ്ടെത്തിച്ചു. അതേ പോലെ തന്നെയാണ് ജോസ് കെ മാണിയെ ഒഴിവാക്കിയത്. കോൺഗ്രസ്സിന് ഇനിയും ചിന്തിക്കാൻ സമയമുണ്ട്. ചിന്തിച്ചു പ്രവർത്തിച്ചാൽ അടുത്ത തവണ വിജയിക്കാൻ കഴിയും.

പിണറായി വിജയനുമായി യാതൊരു പടലപിണക്കവുമില്ലെന്ന് ജോർജ്ജ് വ്യക്തമാക്കുന്നു. ആകെ ചെയ്ത തെറ്റ് വി എസ് അച്ചുനാനന്ദനെ ജനകീയ നേതാവാക്കി മാറ്റി എന്നതാണ്. പ്രതപക്ഷ നേതാവായിരിക്കുമ്പോൾ നിരവധി കേസുകൾ വി.എസിന് കൈമാറുകയും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുകയും ചെയ്തു. അത് പിണറായിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയൊരു തർക്കമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പിണറായി കരുതി ഞാൻ എതിരാണെന്ന്. പക്ഷേ ഞാൻ കരുതിയത് എന്നെ വലിയ ഇഷ്ടമാണെന്ന്. എന്നാൽ അന്ന് പിണറായി എന്നോട് അങ്ങനെ പോകരുത് എന്ന് ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ വി.എസിനൊപ്പം പോകില്ലായിരുന്നു. പിണറായി എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷേ സ്വർണ്ണക്കടത്തിന് കൂട്ടു നിന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതു പോലെയുള്ള കള്ളന്മാരെ ഇപ്പോഴും അദ്ദേഹം ചുമന്നുകൊണ്ട് നടക്കുന്നത് ശരിയല്ല. കുറച്ചു കൂടി മാന്യതയിലേക്ക് വരണം എന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.

തോറ്റതുകൊണ്ട് പൂഞ്ഞാറുകാരോട് യാതൊരു പിണക്കവുമില്ലെന്നാണ് പി.സി ജോർജ്ജ് പറയുന്നത്. വർഗ്ഗീയത പറഞ്ഞ് വോട്ടു പിടിക്കേണ്ട ആവശ്യം എനിക്കില്ല. ഇതുവരെയും അങ്ങനെ ചെയ്തിട്ടില്ല. എന്നോട് വൃത്തികേടുകൾ പറഞ്ഞപ്പോൾ ഞാനും ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞു കാണും. അത് നിങ്ങൾക്ക് വേദനയുണ്ടാക്കിയെങ്കിൽ എന്റെ വേദന കൂടി നിങ്ങൽ മനസ്സിലാക്കണം. അല്ലാതെ ജീവിതകാലം മുഴുവൻ ശത്രുതയുമായി പോകുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ എന്നെ ചീത്ത വിളിച്ചാൽ ഞാൻ തിരിച്ചു ചീത്ത വിളിക്കും, തല്ലിയാൽ തിരിച്ചു തല്ലും, വെടിവച്ചാൽ തിരിച്ചു വെടിവയ്ക്കും. അതിന് ആരും എന്നോട് പിണങ്ങരുത്. 40 കൊല്ലം എംഎ‍ൽഎ ആയി ജോലി ചെയ്തവനാണ് ഞാൻ. എന്നെ ജീവിക്കാൻ സമ്മതിക്കണം. അച്ഛനെ കേറിമോൻ എടോ പോടോന്ന് വിളിക്കുമ്പോൾ തോന്നുന്ന അതേ വികാരമാണ് എനിക്കും ഉള്ളത് എന്ന് മനസ്സിലാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP