Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ടെസ്റ്റ് നെഗറ്റീവായി വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ കണ്ടത് വീട്ടമ്മ കുളിക്കാൻ കയറുന്നത്; എന്നാൽ പിന്നെ അതുകൂടി മൊബൈലിൽ ചിത്രീകരിച്ചിട്ട് പോകാമെന്ന് ഡിഫി നേതാവിന്റെ തീരുമാനം; യുവതിയുടെ നിലവിളിയിൽ പൊലീസ് എത്തിയിട്ടും അശ്ലീലത വീട്ടിലിരുന്ന് കണ്ട് രസിക്കാൻ കുട്ടി സഖാവിന് അവസരമൊരുക്കി സ്ത്രീത്വത്തെ വഞ്ചിച്ചത് പൊലീസ് തന്നെ; പിടിവീണത് സിപിഎമ്മിന്റെ പാറശ്ശാലയിലെ ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റിന്; ചർച്ചയാകുന്നത് പിണറായി സർക്കാരിന്റെ ഇരട്ട നീതി

കോവിഡ് ടെസ്റ്റ് നെഗറ്റീവായി വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ കണ്ടത് വീട്ടമ്മ കുളിക്കാൻ കയറുന്നത്; എന്നാൽ പിന്നെ അതുകൂടി മൊബൈലിൽ ചിത്രീകരിച്ചിട്ട് പോകാമെന്ന് ഡിഫി നേതാവിന്റെ തീരുമാനം; യുവതിയുടെ നിലവിളിയിൽ പൊലീസ് എത്തിയിട്ടും അശ്ലീലത വീട്ടിലിരുന്ന് കണ്ട് രസിക്കാൻ കുട്ടി സഖാവിന് അവസരമൊരുക്കി സ്ത്രീത്വത്തെ വഞ്ചിച്ചത് പൊലീസ് തന്നെ; പിടിവീണത് സിപിഎമ്മിന്റെ പാറശ്ശാലയിലെ ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റിന്; ചർച്ചയാകുന്നത് പിണറായി സർക്കാരിന്റെ ഇരട്ട നീതി

എം മനോജ് കുമാർ

തിരുവനന്തപുരം: പാറശാലയിലെ കോവിഡ് നീരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്‌നചിത്രം പകർത്താൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവം പുകയുന്നു. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി കോളേജ് കോവിഡ് സെന്ററിൽ ചികിത്സയിലിരുന്ന വീട്ടമ്മ കുളിക്കാൻ കയറിയപ്പോൾ നഗ്‌നചിത്രം പകർത്താൻ ഡിവൈഎഫ്‌ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ഷാലുവിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ച സംഭവമാണ് പുകയുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാർജ് ചെയ്യേണ്ട കേസ് ഒതുക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവമാണ് പാറശാലയിൽ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. കേരള പൊലീസ് ആക്റ്റിലെ 119 (ഡി), ഐപിസി 354(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് പാറശാല പൊലീസ് കേസ് എടുത്തത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വീട്ടിലേക്ക് വിടുകയായിരുന്നു. ഷാലുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പാറശാലയിലെ രണ്ടു കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി ഇന്നു പാറശാല പൊലീസ് സ്റ്റെഷനിലേക്ക് ഇപ്പോൾ മാർച്ച് നടത്തുകയാണ്.

സിപിഎമ്മിൽ നിന്നും വന്ന രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കി നിർത്തിയത് എന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലുള്ള യുവതിയുടെ നഗ്‌നദൃശ്യം പകർത്താൻ ശ്രമിച്ച സംഭവം തലസ്ഥാനനഗരിയെ തന്നെ ഞെട്ടിച്ചിരിക്കെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാൻ പൊലീസ് തന്നെ ചൂട്ടുപിടിച്ച സംഭവവും പുറത്ത് വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്താനാണ് ഷാലു ശ്രമിച്ചത്.

സ്വാഭാവികമായും ഇതിൽ ഐടി ആക്റ്റ് വരുകയും സിഐ തന്നെ നേരിട്ട് അന്വേഷിക്കേണ്ട ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ആവുകയും ചെയ്യുമായിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി ഷാലുവിനെ പൊലീസ് രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതാണ് പ്രതിഷേധത്തിനു കാരണമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി. പീഡനത്തിന് സമാനമായ അപമാനിക്കലാണ് ഷാലു യുവതിയോട് ചെയ്തത്. എന്നാൽ അതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. സിപിഎം സമ്മർദ്ദമാണ് എല്ലാത്തിനും കാരണം.

സ്ത്രീത്വത്തിന് ആയി വാദിക്കുന്ന പിണറായി സർക്കാരിന്റെ കാലത്താണ് ഇതെല്ലാം സംഭവിക്കുന്നത്. വീട്ടമ്മയെ പ്രവേശിപ്പിച്ച കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഷാലുവും ചികിത്സയിലായിരുന്നു. ഇന്നലെ ഷാലു കോവിഡ് നെഗറ്റീവ് ആയി. ഷാലുവിനെ ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങവേയാണ് വീട്ടമ്മ കുളിക്കാൻ കയറുന്നത് ഷാലു കാണുന്നത്. തൊട്ടു തൊട്ടുള്ള ബാത്ത്‌റൂം എന്ന സൗകര്യം ഉപയോഗിച്ച് മൊബൈൽ ഫോണിൽ വീട്ടമ്മയുടെ നഗ്‌നത മൊബൈൽ ഫോണിൽ പകർത്താൻ ഷാലു ശ്രമിക്കുകയായിരുന്നു.

മൊബൈൽ ഫോൺ കണ്ടു വീട്ടമ്മ നിലവിളിച്ചതോടെയാണ് മറ്റുള്ളവർ ഓടിയെത്തുകയും ശാലുവാണ് പ്രതി എന്ന് മനസിലാക്കുകയും ചെയ്തത്. ഇതോടെയാണ് ശാലുവിനെ മറ്റുള്ളവർ തടഞ്ഞുവെച്ച് പൊലീസിനു കൈമാറിയത്. കോവിഡ് സെന്ററിൽ പൊലീസ് എത്തിയെങ്കിലും ഷാലുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വിമുഖത കാണിച്ചതായി ആരോപണം വന്നിരുന്നു. ഈ കോവിഡ് സെന്ററുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഡിവൈഎഫ്‌ഐ മുഴുകിയിരിക്കെയാണ് നേതാവിൽ നിന്നും ഡിവൈഎഫ്‌ഐയുടെ മാനംകെടുത്തിയ ബാത്ത്‌റൂം ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം നടന്നത്.

ഡിവൈഎഫ്‌ഐയുടെ മാനം പോകും എന്നതിനാലാണ് നേതാക്കൾ ഇടപെട്ടു കേസ് ഒതുക്കാൻ ശ്രമിച്ചത്. പക്ഷെ വീട്ടമ്മ പരാതിയിൽ ഉറച്ചു നിന്നതോടെ കേസ് എടുക്കാൻ കഴിയാതെ വഴിയില്ലെന്നായി. ഇതിനെ തുടർന്നാണ് ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കി ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി കേസ് എടുത്ത് ശാലുവിനെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ വിട്ടത്. സംഭവം പുറത്ത് അറിഞ്ഞതോടെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സിപിഎമ്മിന്റെ ഗുണ്ടാ നേതാവാണ് ഷാലു എന്ന ആക്ഷേപമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. മറ്റു പാർട്ടികൾക്ക് ഷാലു തലവേദനയാണ്.

സിപിഎമ്മിന്റെ ഓപ്പറെഷൻ സ്‌പെഷ്യലിസ്റ്റാണ് ശാലു. പാർട്ടിക്ക് ഷാലുവിനെ ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പൊലീസ് ഡിവൈഎഫ്‌ഐ നേതാവിനെ വിട്ടയച്ചത്. ശല്യക്കാരനായ ഷാലുവിനെതിരെ കേസുകൾ നിലവിലുണ്ട് എന്നാണ് നാട്ടുകാരും പറഞ്ഞത്.

കോവിഡ് സെന്ററിൽ കുളിച്ചു കൊണ്ടിരിക്കുന്ന യുവതിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് പിടിയിലായ യുവാവിനെ എങ്ങനെ പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ചുമത്തി വീട്ടിലേക്ക് വിടും. ഡിവൈഎഫ്‌ഐ നേതാവ് ആയതിനാലാണ് പൊലീസ് ഇങ്ങനെ ചെയ്തത്. പ്രതി ഡിവൈഎഫ്‌ഐ നേതാവ് ആയതിനാൽ പ്രതിയെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചു. ഇതിൽ കോൺഗ്രസിന് പ്രതിഷേധമുണ്ട്. അതിനാലാണ് പരശുവയ്ക്കൽ, പാറശാല കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ യോജിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്-പാറശാല കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ മറുനാടനോട് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ് ക്വാറന്റൈനിൽ പ്രതിയെ പ്രവേശിപ്പിക്കേണ്ടതുണ്ടായിരുന്നു. പൊലീസ് അവരുടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പെരുമാറി പ്രതിയെ സഹായിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടാണ് മാർച്ച് നടത്തുന്നത്-സത്യനേശൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP