Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടനോടുള്ള പകയിൽ ഫയർഫോഴ്സുകാരൻ തേൻകണി ക്വട്ടേഷൻ കൊടുത്തത് തൊടുപുഴക്കാരൻ മനോജ് ഗ്യാലക്സിക്ക് എതിരേ: കുഴപ്പത്തിലായത് മല്ലപ്പള്ളിക്കാരൻ: പേരിലെ സാമ്യം മൂലം പണി കിട്ടിയ മനോജ് ഗ്യാലക്സിയുടെ കഥ

മറുനാടനോടുള്ള പകയിൽ ഫയർഫോഴ്സുകാരൻ തേൻകണി ക്വട്ടേഷൻ കൊടുത്തത് തൊടുപുഴക്കാരൻ മനോജ് ഗ്യാലക്സിക്ക് എതിരേ: കുഴപ്പത്തിലായത് മല്ലപ്പള്ളിക്കാരൻ: പേരിലെ സാമ്യം മൂലം പണി കിട്ടിയ മനോജ് ഗ്യാലക്സിയുടെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഫയർഫോഴ്സ് ജില്ലാ ഓഫീസർ കെ. ഹരികുമാർ തനിക്കെതിരായ വാർത്തയുടെ പേരിൽ ക്വട്ടേഷൻ കൊടുത്തത് തൊടുപുഴക്കാരൻ മനോജ് ഗ്യാലക്സിക്ക് എതിരേയാണ്. ഈ ക്വട്ടേഷൻ വാർത്ത മറുനാടൻ മലയാളി പുറത്തു വിട്ടതോടെ കുഴപ്പത്തിലായത് മല്ലപ്പള്ളിക്കാരൻ മനോജ് ഗ്യാലക്സി. മറുനാടൻ മലയാളി റിപ്പോർട്ടർ എന്ന തരത്തിലായിരുന്നു ഹരികുമാർ ക്വട്ടേഷൻ നൽകിയത്. എന്നാൽ മറുനാട് മനോജ് ഗാലക്‌സി എന്ന റിപ്പോർട്ടറേ ഇല്ലെന്നതാണ് വസ്തുത.

മറുനാടൻ വാർത്തയ്ക്ക് പിന്നിലെ പരമാർഥം തേടി പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസും മല്ലപ്പള്ളിക്കാരന്റെ പിന്നാലെ കൂടി. തൊടുപുഴക്കാരൻ മനോജിനിട്ടുള്ള ക്വട്ടേഷൻ ഇനി എപ്പോഴാണ് തനിക്കിട്ട് കിട്ടുക എന്ന് ഭയന്ന് കഴിഞ്ഞു കൂടുകയാണ് മനോജ് മല്ലപ്പള്ളി ഗ്യാലക്സി. പേരിലെ സാമ്യം കുഴപ്പത്തിൽ ചാടിച്ച മല്ലപ്പള്ളിക്കാരൻ മനോജ് ഇവിടെ ഒരു കേബിൾ ടിവി ശൃംഖല നടത്തുകയാണ്. അത്യാവശ്യം പ്രാദേശിക വാർത്തകൾ ഇവരുടെ ചാനലിലൂടെ പോവുകയും ചെയ്യുന്നു.

മറുനാടൻ മലയാളി പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുകയും ആ വാർത്ത വൈറൽ ആവുകയും ചെയ്തിരുന്നു. ഈ വാർത്ത മറുനാടന് നൽകിയത് തൊടുപുഴക്കാരൻ മനോജ് ഗ്യാലക്സിയാണെന്ന് കരുതി ഹരികുമാർ അയാളെ കുരുക്കാൻ തേൻ കെണി ഒരുക്കി. ഇതിനായി ഒരു യുവതിയെ ഇയാൾ ശട്ടം കെട്ടുന്ന ഓഡിയോ ക്ലിപ്പ് മറുനാടൻ പുറത്തു വിട്ടതോടെയാണ് മനോജ് ഗ്യാലക്സിയെ തേടി രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇറങ്ങിയത്.

പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ ആയതിനാൽ ഇവിടെ തന്നെ അന്വേഷിച്ചേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളും കരുതി. അങ്ങനെയാണ് മല്ലപ്പള്ളിക്കാരൻ മനോജ് ഗ്യാലക്സിക്ക് നേരെ ചാരക്കണ്ണുകൾ തിരിഞ്ഞത്. പാവം മനോജ് കഥയൊന്നുമറിയാതെ നക്ഷത്രമെണ്ണി. അനുകൂലിച്ചും പ്രതികൂലിച്ചും തനിക്കെതിരേ ആളുകൾ തിരിയുകയും രഹസ്യാന്വേഷണ വിഭാഗം പിന്നാലെ കൂടുകയും ചെയ്തതോടെ മനോജ് ആശങ്കയിലുമായി അങ്ങനെയാണ് വിവരം മറുനാടനിൽ വിളിച്ച് അറിയിക്കുന്നത്.

വാർത്തയിൽ പരാമർശിച്ചിരിക്കുന്ന മനോജ് ഗ്യാലക്സി തൊടുപുഴക്കാരനാണെന്ന് മറുനാടൻ അറിയിച്ചതോടെയാണ് മനോജിന്റെ ആശങ്ക കുറഞ്ഞത്. തൊടുപുഴക്കാരൻ മനോജ് ഗ്യാലക്സി മറുനാടന്റെ റിപ്പോർട്ടറോ കോൺട്രീബ്യൂട്ടറോ അല്ല. ഫയർ ഫോഴ്സ് വാർത്തയുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല. വാർത്തയ്ക്ക് പിന്നിൽ ഇയാളാണെന്ന് തെറ്റിദ്ധിച്ചാണ് കെ. ഹരികുമാർ പെരുമ്പാവൂരിലെ സിവിൽ ഡിഫൻസ് വോളന്റിയറായ യുവതിയോട് മനോജിനെ പൂട്ടാൻ നിർദ്ദേശിച്ച് ക്വട്ടേഷൻ കൊടുത്തത്.

കൊല്ലം അഗ്‌നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്തെന്ന പരാതിയിൽ അവിടുത്തെ സിവിൽ ഡിഫൻസ് ഓഫീസറെ പുറത്താക്കിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്ന് വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി എടുത്തിരുന്നു.

ഈ കേസിലെ പ്രധാനിയാണ് ജില്ലാ ഫയർ ഓഫീസർ ആയിരുന്ന ഹരികുമാർ. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെ പുറത്താക്കി. നേരത്തെ കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കും സ്ഥലം മാറ്റിയിരുന്നു.

മറുനാടനെതിരെ വലിയ ഗൂഢാലോചനയാണ് ഹരികുമാർ നടത്തിയത്. മറുനാടനിലെ വാർത്തയ്ക്ക് പിന്നിൽ മനോജ് ഗാലക്‌സി എന്ന റിപ്പോർട്ടർ ആണെന്നും പറയുന്നു. അയാൾക്കിട്ട് പണി കൊടുക്കണമെന്നാണ് ആവശ്യം. മനോജിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി പണി കൊടുക്കാനാണ് നിർദ്ദേശം. തനിക്ക് ഇനിയും 15 വർഷം സർവീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാൽ ഒരു സസ്‌പെൻഷൻ കിട്ടുമെന്നും പറയുന്നു.

യുവതിയെ വിളിച്ച് വിവരങ്ങൾ അവതരിപ്പിക്കുന്നത് ഹരികുമാറാണ്. സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളി. തന്നെ സ്ഥലം മാറ്റിയ ഐപിഎസ് ഓഫീസർ ശ്രീലേഖയെ കുറിച്ചും വളരെ മോശമായി സംസാരിക്കുന്നുണ്ട്. മനോജ് ഗാലക്‌സി എന്ന ഒരു റിപ്പോർട്ടർ മറുനാടനില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP