Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞാലിക്കുട്ടിയെ തോൽപിക്കാൻ പൊതുസ്ഥാനാർത്ഥിയെ നിർത്താൻ നീക്കം; എംപി സ്ഥാനം രാജിവെച്ചുവന്നത് അധികാരമോഹം കൊണ്ട് മാത്രമെന്ന് ലീഗിലെ ഒരുവിഭാഗം; ചെറുപാർട്ടികളെയും കൂട്ടുപിടിച്ച് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ചർച്ചകൾ സജീവം; അസംതൃപ്തി മുതലെടുത്ത് മറ്റിടത്ത് വിജയിച്ച പരീക്ഷണം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ സിപിഎമ്മും

കുഞ്ഞാലിക്കുട്ടിയെ തോൽപിക്കാൻ പൊതുസ്ഥാനാർത്ഥിയെ നിർത്താൻ നീക്കം;  എംപി സ്ഥാനം രാജിവെച്ചുവന്നത് അധികാരമോഹം കൊണ്ട് മാത്രമെന്ന്  ലീഗിലെ ഒരുവിഭാഗം; ചെറുപാർട്ടികളെയും കൂട്ടുപിടിച്ച് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ചർച്ചകൾ സജീവം; അസംതൃപ്തി മുതലെടുത്ത് മറ്റിടത്ത് വിജയിച്ച പരീക്ഷണം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ സിപിഎമ്മും

ജംഷാദ് മലപ്പുറം

മലപ്പുറം: എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിക്കാനെത്തിയ കുഞ്ഞാലിക്കുട്ടിയെ തോൽപിക്കാൻ പൊതുസ്ഥാനാർത്ഥിയെ നിർത്താൻ നീക്കം. എംപി സ്ഥാനം രാജിവെച്ചുവന്നത് അധികാരമോഹംകൊണ്ട് മാത്രമാണെന്നാരോപിച്ച് ചെറുപാർട്ടികളെ കൂട്ടുപിടിച്ച് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ചർച്ചകൾ സജീവമാണ്. ഈ രോഷം മുതലെടുക്കാൻ സിപിഎമ്മുംതയ്യാറെടുക്കുകയാണ്.

ചില ചെറുപാർട്ടികൾ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുസ്ഥാനാർത്ഥിയെ നിർത്താൻ അഭ്യർത്ഥിച്ച് സിപിഎമ്മുമായും ബന്ധപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയും ചർച്ച ചെയ്തതായാണ് സൂചന. മണ്ഡലത്തിൽ നിന്നു തന്നെയുള്ള പൊതുസമ്മതനെ നിർത്താനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ മറ്റ് പലയിടത്തും പരീക്ഷിച്ച് വിജയിച്ച തന്ത്രം വേങ്ങരയിലും പരീക്ഷിക്കാനാണ് ഇടത് കേന്ദ്രങ്ങളുടെ നീക്കം.

ഇതിനായി സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷനും വേങ്ങരയിലെ പ്രമുഖ വ്യാപാരിയുമായ കുണ്ടുപുഴക്കൽ സബാഹിനെ നിർദ്ദേശിച്ചതായും ശ്രതിയുണ്ട്. ഇക്കാര്യത്തിൽ ഇടത് മുന്നണി ജില്ലാ നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം. മുസ്ലിംലീഗ് സഹയാത്രികനായിരുന്ന സബാഹ് മൽസരിക്കുന്നതിൽ ലീഗിലെ ഒരു വിഭാഗത്തിനും താൽപര്യമുണ്ടെന്നാണറിയുന്നത്. ഇക്കാര്യം സംബന്ധിച്ച് സബാഹുമായി ഇടത് മുന്നണി പ്രാദേശിക നേതൃത്വം ചർച്ച നടത്തിയെന്നും സൂചനയുണ്ട്.

ഇതിനു പുറമെ മൽസരിക്കണമെന്നാവശ്യവുമായി പല പ്രമുഖരും സബാഹിനെ സമീപിച്ചതായും വിവരമുണ്ട്. തന്നെ സമീപിച്ചവരോട് അനുകൂലമായാണ് സബാഹ് പ്രതികരിച്ചതെന്നാണ് സൂചന. അതെ സമയം, വേങ്ങരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്നത് സംബന്ധിച്ച് ചർച്ചകളും സജീവമായിട്ടുണ്ട്. മുൻ എംപി പി കെ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കണമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. കുഞ്ഞാലിക്കുട്ടിക്കും താൽപര്യം വേങ്ങരയാണെന്നാണറിയുന്നത്. എന്നാൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് മൽസരിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്കോ മങ്കടയിലേക്കോ മാറ്റണമെന്ന ആവശ്യവും ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്.

 അതേ സമയം മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും അകാരണമായി എംപി സ്ഥാനം രാജിവെച്ചതിലും ശേഷം നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്നുള്ള മലപ്പുറം ലോകസഭാ മുൻ എംപി കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച്, 'മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി' എന്ന പേരിൽ ഒരു ജനകീയ കൂട്ടായ്മ 10.02.21 തിയ്യതിക്ക് മലപ്പുറം കുന്നുമ്മലിൽ വെച്ച് രൂപീകരിച്ചിരുന്നു.കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തുകയാണ് സമിതിയുടെ ലക്ഷ്യമെന്നാണ് ഭാരവാഹികൾ പറഞ്ഞിരുന്നത്.

യോഗത്തിൽ അഡ്വ. സയ്യദ് സാദിഖലി തങ്ങൾ (ചെയർമാൻ), മുഹമ്മദ് അനസ്. കെ (വൈസ് ചെയർമാൻ), സയ്യിദ് ആദിൽ ജമലുല്ലൈലി (കൺവീൻ), മുഹമ്മദ് ശഹൽ കെ (ജോയിന്റെ കൺവീനർ), സിദ്ധീഖ് മാസ്റ്റർ വെള്ളൂർ (കോഡിനേറ്റർ), ആഷിക് പൊന്മള (അസി. കോഡിനേറ്റർ) എന്നവരെ തെരഞ്ഞടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP