Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാറികളിൽ ലോഡ് കടത്താൻ വേണ്ടത് ജിയോളജി വകുപ്പിന്റെ പാസ്; ലോഡ് എടുക്കുന്നത് പാസ് ഇല്ലാതെയും; വാഹനങ്ങളിൽ ഉള്ളത് ഇരട്ടി ലോഡും; ലോഡ് അധികം എടുക്കാൻ വാഹനങ്ങളിൽ താത്കാലിക ക്രമീകരണവും; മാഫിയകൾക്ക് ഒത്താശ ചെയ്ത് വാണിജ്യ വകുപ്പും മോട്ടോർ വാഹനവകുപ്പും; ജിയോളജിസ്റ്റുമാരെ ശാസിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ; വിജിലൻസിന്റെ ഓപ്പറേഷൻ സ്റ്റോൺ വാൾ വിജയമായപ്പോൾ തെളിഞ്ഞത് ക്വാറികളുടെ നികുതി വെട്ടിപ്പിന്റെ കഥകൾ

ക്വാറികളിൽ ലോഡ് കടത്താൻ വേണ്ടത് ജിയോളജി വകുപ്പിന്റെ പാസ്; ലോഡ് എടുക്കുന്നത് പാസ് ഇല്ലാതെയും; വാഹനങ്ങളിൽ ഉള്ളത് ഇരട്ടി ലോഡും; ലോഡ് അധികം എടുക്കാൻ വാഹനങ്ങളിൽ താത്കാലിക ക്രമീകരണവും; മാഫിയകൾക്ക് ഒത്താശ ചെയ്ത് വാണിജ്യ വകുപ്പും മോട്ടോർ വാഹനവകുപ്പും; ജിയോളജിസ്റ്റുമാരെ ശാസിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ; വിജിലൻസിന്റെ ഓപ്പറേഷൻ സ്റ്റോൺ വാൾ വിജയമായപ്പോൾ തെളിഞ്ഞത് ക്വാറികളുടെ നികുതി വെട്ടിപ്പിന്റെ കഥകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ സ്റ്റോൺ വാൾ വെളിച്ചത്തുകൊണ്ടുവന്നത് കേരളത്തിലെ ക്വാറികളിലെ നികുതിവെട്ടിപ്പിന്റെ കഥകൾ. ജിയോളജി വകുപ്പും ക്വാറി മാഫിയയും കൈകോർത്തപ്പോൾ സർക്കാർ ഖജനാവിൽ നിന്നും കോടികൾ ഒഴുകിപ്പോയതായാണ് ക്വാറികളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ സ്റ്റോൺ വാളിൽ വ്യക്തമായത്.

ലോഡ് കടത്താൻ ഒരു പാസ് നൽകുമ്പോൾ ഈ പാസിന്റെ മറവിൽ പല ലോഡുകൾ കടത്തും. സംഭവങ്ങളെക്കുറിച്ച് ജിയോളജി വകുപ്പിന് അറിവുണ്ടായിരുന്നെങ്കിലും ക്വാറി മാഫിക്ക് വേണ്ടി മൗനം പാലിക്കുകയായിരുന്നു. പതിനൊന്നു ലക്ഷത്തോളം രൂപയാണ് ഒരു ദിവസം നടത്തിയ വിജിലൻസ് റെയിഡിൽ മാത്രം ഫൈനായി അടപ്പിച്ചത്. സംസ്ഥാനതലത്തിൽ പതിനൊന്നു ലക്ഷത്തോളം രൂപ ഫൈൻ ആയി അടച്ചപ്പോൾ കോട്ടയത്ത് മാത്രം അഞ്ച് ലക്ഷത്തി പതിനയ്യായിരം രൂപ കോട്ടയത്ത് മാത്രം ഫൈൻ ആയി അടച്ചിട്ടുണ്ട്. കോട്ടയത്ത് ഇനിയും നാല് വണ്ടികൾ ഫൈൻ അടയ്ക്കാനുണ്ട്.

ക്വാറികളിൽ നടക്കുന്ന വ്യാപക റോയൽറ്റി തട്ടിപ്പ് ആണ് വിജിലൻസ് കണ്ടെത്തിയത്. സംസ്ഥാനത്തോട്ടാകെ 67 സ്‌ക്വാഡുകളെ രംഗത്തിറക്കി മുന്നൂറിൽപ്പരം വാഹനങ്ങൾ ആണ് വിജിലൻസ് പരിശോധിച്ചത്. 366 വാഹനങ്ങൾ പരിശോധിച്ചപ്പോൾ 133വാഹനങ്ങൾ പാസില്ലാതെയും 157 വാഹനങ്ങൾ ഇരട്ടി ഭാരം കയറ്റിയതായും തെളിഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങളിൽ അമിത ഭാരം കയറ്റിയ ലോറികൾ മോട്ടോർ വാഹന വകുപ്പിനും പാസില്ലാതെ വന്ന ലോറികൾ മൈനിങ് ജിയോളജി വകുപ്പിനും നടപടികൾക്കായി കൈമാറിയിട്ടുണ്ട്.

ഫൈൻ അടപ്പിച്ച ശേഷം മിക്ക വാഹനങ്ങളും വിട്ടു നൽകിയിട്ടുണ്ട്. വിജിലൻസ് ഡയരക്ടർ സുധേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. . മോട്ടോർ വാഹനവകുപ്പിനും വാണിജ്യവകുപ്പിന് വേണമെങ്കിൽ ഈ നികുതി വെട്ടിപ്പ് തടയാമായിരുന്നു. ജിയോളജി വകുപ്പ് പോലെ ഈ വകുപ്പുകളും നികുതി വെട്ടിപ്പിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. സുധേഷ് കുമാർ വിജിലൻസ് ഡയരക്ടർ ആയി സ്ഥാനമേറ്റ ശേഷം നടത്തിയ ഈ റെയിഡ് വൻ വിജയമായാണ് വിലയിരുത്തൽ.

ഒട്ടനവധി ആരോപണങ്ങൾക്ക് പാത്രമായിരിക്കുന്ന ജിയോളജി വകുപ്പ് ഈ റെയിഡിന്റെ വിവരം അറിഞ്ഞതേയില്ല. അതുകൊണ്ട് തന്നെ റെയ്ഡ് വിവരം പുറത്തേക്ക് ചോർന്നതുമില്ല. സംസ്ഥാന തലത്തിൽ റെയിഡുകൾ നടന്നപ്പോൾ ഇത് അറിഞ്ഞ ജില്ലാ ജിയോളജിസ്റ്റുകൾ ജിയോളജി വകുപ്പ് ഡയരക്ടർ സി.കെ.ബിജുവിന് വിവരം കൈമാറിയതുമില്ല. ഈ പ്രശ്‌നം ജിയോളജി വകുപ്പിൽ പുകയുന്നുമുണ്ട്.

പാസ് ഇല്ലാത്ത വാഹനങ്ങൾക്ക് ക്വാറിയിൽ നിന്ന് പാറ നൽകരുത്. എന്നാൽ പാസ് ഇല്ലാത്ത വാഹനങ്ങൾക്കും ക്വാറി ഉടമകൾ ലോഡ് നൽകിയിട്ടുണ്ട്. ഇതിന്റെ പേരിൽ ക്വാറി ഉടമകൾക്കെതിരെയും കേസ് വരും.ലോഡ് കടത്തുന്ന ലോറികളിൽ അമിത ലോഡ് എടുക്കാൻ താത്കാലികമായ സജ്ജീകരണങ്ങളും നടത്തിയിരുന്നു.വശങ്ങളിൽ പലകയും മറ്റും ഘടിപ്പിച്ച് വലുപ്പക്കൂടുതൽ ഉള്ള ബോഡികൾ ആക്കി മാറ്റിയാണ് ലോഡ് കൊണ്ട് വന്നത്. ഈ രീതിയിലുള്ള വൻ തോതിലുള്ള റോയൽറ്റി വെട്ടിപ്പ് ആണ് ക്വാറികളിൽ നടത്തിയ വിജിലൻസ് റെയിഡിൽ പിടിച്ചത്. ഇരട്ടി ലോഡ് ആണ് ക്വാറികളിൽ നിന്നും പാറ കടത്തിയ ടിപ്പർ ലോറികളിൽ കണ്ടെത്തിയത്. സർക്കാരിനു നൽകേണ്ട റോയൽട്ടി തുകയിൽ വൻ വെട്ടിപ്പ് ആണ് നടന്നത്.

ലോഡ് ഒന്നിന് സർക്കാർ ഖജനാവിലേക്ക് വരേണ്ടിയിരുന്ന റോയൽട്ടി തുക നാമമാത്രമായി കുറഞ്ഞു. മാസങ്ങൾ ആയി തുടരുന്ന ഈ നികുതി വെട്ടിപ്പ് ജിയോളജി വകുപ്പ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ജിയോളജി വകുപ്പ് നൽകുന്ന പാസ് ഇല്ലാതെയാണ് ലോഡ് കടത്തിക്കൊണ്ടിരുന്നത്. പാസ് ഉള്ള ലോറികളിൽ ഇരട്ടി ലോഡും. ഒരു ലോഡ് കടത്താനുള്ള പാസ് ആണ് നൽകിയതെങ്കിൽ ഈ പാസിന്റെ പേരിൽ നടന്നത് നിർബാധം ലോഡ് കടത്തും.

ഈ രീതിയിലുള്ള നികുതി വെട്ടിപ്പാണ് സംസ്ഥാനത്തെ ക്വാറികളിൽ നിർബാധം നടന്നുകൊണ്ടിരുന്നത്. ലോഡ് എടുക്കാൻ ജിയോളജി വകുപ്പിൽ അപേക്ഷ നൽകുകയും ലോഡ് എടുക്കുന്ന ലോറികളുടെ നമ്പർ സഹിതം ജിയോളജി വകുപ്പിന്റെ കോംപസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇതിനു ശേഷം മാത്രമാണ് ജിയോളജി വകുപ്പ് പാസ് നൽകുന്നത്. എന്നാൽ പാസ് ഇല്ലാതെയാണ് ലോറികൾ ലോഡ് കടത്തിക്കൊണ്ടിരുന്നത്. ഒരു തരത്തിലുള്ള റോയൽറ്റിയും ഈ രീതിയിൽ സർക്കാർ ഖജനാവിലേക്ക് വരില്ല. ഇതാണ് വിജിലൻസ് റെയിഡിൽ പിടിച്ചത്. ക്വാറികളിൽ നിന്നുള്ള സർക്കാർ വരുമാനം പുറത്തേക്ക് ഒഴുകിപ്പോകുകയായിരുന്നു. താത്കാലികമായെങ്കിലും ഇതിനു തടയിടാൻ റെയ്ഡ് ഉപകരിച്ചു.

വിജിലൻസ് റെയ്ഡ് ജിയോളജി വകുപ്പ് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ആദ്യം ഞെട്ടിയത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയരക്ടർ സി.കെ.ബൈജു ആണ്. ഒന്നാമത് ബൈജു ഈ റെയ്ഡ് അറിഞ്ഞില്ല. റെയ്ഡ് വിവരം അറിഞ്ഞ ജില്ലാ ജിയോളജിസ്റ്റുകൾ ഈ കാര്യം ഡയറക്ടരെയും അറിയിച്ചില്ല. അടിയന്തിര ഓൺലൈൻ മീറ്റിങ് വിളിച്ചു കൂടി വിശദീകരണം തേടുകയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയരക്ടർ ചെയ്തത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വിജിലൻസ് നൽകിയ ഇരുട്ടടിയായാണ് വകുപ്പ് റെയ്ഡ് വിലയിരുത്തിയത്.

ഈ ഇരുട്ടടിയിൽ ഞെട്ടിയാണ് വകുപ്പ് ജില്ലാ ജിയോളജിസ്റ്റുമാരുടെ മീറ്റിങ് വിളിച്ചു കൂട്ടിയത്. വിവരം നൽകാതിരുന്ന ജില്ലാ ജിയോളജിസ്റ്റുകളെ ജിയോളജി വകുപ്പ് ഡയരക്ടർ ശാസിക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP