Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് വിരലിലും മരതകവും രത്‌നവും പതിച്ച സ്വർണ്ണ മോതിരങ്ങൾ; കഴുത്തിൽ രുദ്രാക്ഷം സ്വർണ്ണത്തിൽ കെട്ടിയ മാല; ഒറ്റ നോട്ടത്തിൽ ശ്രദ്ധ പതിയുന്ന സ്വർണ്ണ ബ്രെയ്‌സ് ലെറ്റ് കൈയിലും; സിംഗപ്പൂരിലുള്ളത് കൺസ്ട്രക്ഷൻ കമ്പനി; കാറുകൾക്ക് ബുള്ളറ്റ് പ്രൂഫ് നിർമ്മിക്കുന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ ഉടമ; ഷെട്ടി ജീവനും കൊണ്ടോടിയ 1250 കോടിയുടെ 'രണ്ടാമൂഴം' പ്രോജക്ട് ഏറ്റടുക്കുന്നത് ചങ്ങനാശ്ശേരിക്കാരനായ ഹൈദരാബാദുകാരൻ; ഒടിയൻ ശ്രീകുമാർ മേനോൻ പുഷ് ചെയ്യുന്ന ഡോ എസ് കെ നാരായണന്റെ കഥ

എട്ട് വിരലിലും മരതകവും രത്‌നവും പതിച്ച സ്വർണ്ണ മോതിരങ്ങൾ; കഴുത്തിൽ രുദ്രാക്ഷം സ്വർണ്ണത്തിൽ കെട്ടിയ മാല; ഒറ്റ നോട്ടത്തിൽ ശ്രദ്ധ പതിയുന്ന സ്വർണ്ണ ബ്രെയ്‌സ് ലെറ്റ് കൈയിലും; സിംഗപ്പൂരിലുള്ളത് കൺസ്ട്രക്ഷൻ കമ്പനി; കാറുകൾക്ക് ബുള്ളറ്റ് പ്രൂഫ് നിർമ്മിക്കുന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ ഉടമ; ഷെട്ടി ജീവനും കൊണ്ടോടിയ 1250 കോടിയുടെ 'രണ്ടാമൂഴം' പ്രോജക്ട് ഏറ്റടുക്കുന്നത് ചങ്ങനാശ്ശേരിക്കാരനായ ഹൈദരാബാദുകാരൻ; ഒടിയൻ ശ്രീകുമാർ മേനോൻ പുഷ് ചെയ്യുന്ന ഡോ എസ് കെ നാരായണന്റെ കഥ

എം മനോജ് കുമാർ

കോട്ടയം: ശതകോടീശ്വരനെന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്നത് എം.എ.യൂസഫലിയേയും രവി പിള്ളയേയും പേരുകളാണ്. എന്നാൽ അവർ പോലും ചെയ്യാൻ ഭയക്കുന്ന റിസ്‌ക് എടുക്കുകയാണ് മറ്റൊരു മലയാളി. ഇതോടെ ഏവരേയും ഞെട്ടിച്ച് ശതകോടികളുള്ള ഒരു മലയാള ഗ്രൂപ്പ് കൂടി കേരളത്തിൽ ചർച്ചയാവുകയാണ്. ശ്രീകുമാർ മേനോന്റെ ആയിരംകോടി മോഹൻലാൽ ചിത്രമായ രണ്ടാമൂഴത്തിന് പുതിയ നിർമ്മാതാവ് എത്തുകയാണ്. എംടി കനിഞ്ഞാൽ ഈ ചിത്രം സഫലമാകും. കോടതിയുടെ നൂലാമാലകളിൽ കുടുങ്ങിയ രണ്ടാമൂഴം ശ്രീകുമാർ മേനോന് എംടി തിരികെ നൽകിയാൽ ഡോ. എസ് കെ നാരായണന് അതിന്റെ നിർമ്മാതാവും. എന്നാൽ ഇത് വെറും അവകാശവാദമാണെന്നും എംടിയെ അനുനയിപ്പിക്കാൻ ശ്രീകുമാർ മേനോന് കഴിയില്ലെന്നുമാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

സിംഗപ്പൂരിലെ കിരീടം വയ്ക്കാത്ത രാജാവായി അരങ്ങുവാണ മലയാളിയും അവരുടെ ഗ്രൂപ്പും കൂടിയാണ് മഹാഭാരത കഥ വെള്ളിത്തിരയിലെത്തിക്കാനെത്തുന്നത്. ശതകോടികൾ ഉള്ള സിംഗപ്പൂരിലെ മലയാളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആയ എസ്എംബിസിയും അതിന്റെ അധിപനായ ഡോക്ടർ എസ്.കെ.നാരായണനാണ് 1200 കോടി രൂപയുടെ മഹാഭാരതം സിനിമാ പ്രൊജക്റ്റിലൂടെ കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നത്. മലയാളികൾ അടങ്ങിയ ശതകോടികളുടെ ബിസിനസ് സാമ്രാജ്യ അധിപന്മാരുടെ പട്ടികയിലേക്കാണ് മലയാളികൾക്കിടയിൽ അധികം അറിയപ്പെടാത്ത ഒരു ബിസിനസ് ഐക്കൺ കൂടി കടന്നുവരുന്നത്. . ഡോക്ടർ എസ്.കെ.നാരായണൻ. അതുകൊണ്ട് കൂടിയാണ് ശ്രീകുമാർ മേനോന്റെ നീക്കങ്ങളിൽ സംശയം വരുന്നത്. ഒരു കാരണവശാലും രണ്ടാമൂഴം ശ്രീകുമാർ മേനോന് നൽകില്ലെന്ന് എംടി തന്നെ പലരോടും സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങൾ ഏറെയുമാണ്.

യുഎഇ ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പിന്റെ അധിപനായ ബി.ആർ.ഷെട്ടി പിൻവാങ്ങിയ 1000 കോടി രൂപയുടെ രണ്ടാമൂഴം സിനിമാ പ്രോജക്ട് ഏറ്റെടുത്ത് അത് 200 കോടി കൂടി വർധിപ്പിച്ചു കൊണ്ടാണ് എസ്.കെ.നാരായണൻ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. തെലുങ്ക് ഇതിഹാസ സിനിമ ബാഹുബലിക്ക് തത്തുല്യമോ അതിനപ്പുറമോ നിന്ന് മഹാഭാരതം തന്നെ പുനസൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് നാരായണൻ എത്തുന്നതെന്നാണ് അവകാശവാദം. പ്രമുഖ വിവരാവാകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലാണ് എസ്.കെ.നാരായണനെ കേരളത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഒടിയൻ സിനിമയിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ ്ശ്രികുമാർ മേനോനെ മോഹൻലാൽ പോലും സംശയത്തോടെയാണ് കാണുന്നത്. ഇതിനിടെയാണ് നിർമ്മാതാവായെന്ന വെളിപ്പെടുത്തലെത്തുന്നത്.

ജോമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ മഹാഭാരതം സിനിമാനിർമ്മാണ ഉടമ്പടിയിൽ ജോമോന്റെ സവിധത്തിൽ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനും എസ്.കെ.നാരായണനും ഒപ്പ് വയ്ക്കുന്ന ചിത്രം ജോമോൻ തന്റെ ഫെയ്സ് ബുക്ക് പേജ് വഴി പരസ്യപ്പെടുത്തിയപ്പോഴാണ് ആരാണ് എസ്.കെ.നാരായണൻ എന്ന് കേരളം അന്വേഷിച്ച് തുടങ്ങിയത്. 1000 കോടി രൂപയുടെ എംടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴം പ്രോജക്ട് പ്രഖ്യാപിച്ച ശേഷം ബി.ആർ.ഷെട്ടി മുങ്ങിയപ്പോൾ ഇതേ പ്രോജക്ട് 1200 കോടിക്ക് മഹാഭാരതം എന്ന പേരിൽ സാക്ഷാത്ക്കരിക്കാൻ എസ്.കെ.നാരായണൻ ഒരുങ്ങുന്നു എന്നതുകൊണ്ട് തന്നെ നാരായണനെ കേരളം ശ്രദ്ധിക്കുന്നത്.

എംടിയുടെ മാത്രമല്ല മലയാളികളുടെ കൂടി സ്വപ്ന സിനിമയാണ് മഹാഭാരതം. അത് പൂവണിയിക്കാൻ കൂടിയാണ് നാരായണൻ എത്തുന്നതും. കോയമ്പത്തൂരിൽ 200 ഏക്കർ സ്ഥലം ഏറ്റെടുത്ത് ആ സ്ഥലത്ത് മഹാഭാരത രംഗങ്ങൾ പുനർ നിർമ്മിക്കാൻ വേണ്ടിയാണ് ശ്രീകുമാരമേനോനും എസ്.കെ.നാരായണനും കൂടി തീരുമാനിച്ചത്. രണ്ടാമൂഴത്തിന്റെ പേരിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് എസ്.കെ. നാരായണൻ ഈ സിനിമാ പ്രോജെക്ട് വഴി കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നത്.

ആരാണ് ഈ എസ്.കെ.നാരായണൻ

കേരളവുമായി എസ്.കെ.നാരായണന് എന്താണ് ബന്ധം. 50000 കോടി രൂപയുടെ ആസ്തിയുള്ള ഈ ബിസിനസ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ത്? എന്താണ് കേരളത്തിലെ ഈ ഗ്രൂപ്പിന്റെ പദ്ധതികൾ? നമുക്ക് മലയാളികളുടെ ഈ പുതിയ ഐക്കണെ നേരിട്ട് അറിയാം. 50000 കോടിയോളം വരുന്ന സിംഗപ്പൂർ കേന്ദ്രമാക്കിയ എസ്എം ബിസി ഗ്രൂപ്പിന്റെ അധിപനാണ് ഡോക്ടർ എസ്.കെ.നാരായണൻ. തനി ചങ്ങനാശേരിക്കാരനും ചങ്ങനാശേരിയിൽ വേരുകളുള്ള കുടുംബത്തിലെ അംഗവുമായ നാരായണൻ പക്ഷെ കഴിഞ്ഞ 30 വർഷമായി ഹൈദരാബാദിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. കുടുംബവും അടുത്ത കുടുംബങ്ങളും എല്ലാം ഹൈദരാബാദിൽ തന്നെ.

എട്ട് വരിലലും മരതകവും രത്‌നവും പതിച്ച് സ്വർണ്ണ മോതിരങ്ങൾ, കഴുത്തിലുള്ളത് ഒർജിനൽ രുദ്രാഷം സ്വർണ്ണത്തിൽ കെട്ടിയ മാല, ഒറ്റ നോട്ടത്തിൽ ആരുടേയും ശ്രദ്ധപതിയുന്ന സ്വർണ്ണ ബ്രെയ്‌സ് ലെറ്റ് കൈയിൽ, കാഷായവും വെള്ളയും ചേർന്ന വസ്ത്രമാണ് ധരിക്കുന്നതും. സിംഗപ്പൂരിൽ ഇരുന്നുകൊണ്ടാണ് എസ്.കെ.നാരായണൻ തന്റെ ബിസിനസ് ഗ്രൂപ്പിനെ നയിക്കുന്നത്. സിംഗപ്പൂരിലെ കൺസ്ട്രക്ഷൻ രംഗത്ത് എസ്എംബിസി ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ ഇന്ത്യയിലെ വിവിധ ബിസിനസുകളിൽ ഈ ഗ്രൂപ്പ് ശ്രദ്ധിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മാണം, കാറുകളെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുന്ന കമ്പനി, റിയൽ എസ്റ്റേറ്റ് രംഗം, കൺസ്ട്രക്ഷൻ കമ്പനികൾ, ഡൽഹിയിലും ബംഗ്‌ളാവുമുണ്ട്. ഈ കമ്പനിയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കാറുകളും ഏറ്റെടുക്കുന്നത് പ്രതിരോധ വകുപ്പ് തന്നെയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ ബിസിനസ് ഗ്രൂപ്പിന് ആസ്തികളും ബിസിനസ് സംരംഭങ്ങളുമുണ്ട്.

റിസോർട്ടുകൾ തുടങ്ങി വൻകിട സംരംഭങ്ങളിലാണ് നാരായണന്റെ ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്. യുപി നോയിഡയിൽ കൊട്ടാര തുല്യമായ ഒരു ബംഗ്‌ളാവ് നാരായണനുണ്ട്. മറുനാടന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളത്തിലെ കണ്ണായ സ്ഥലത്തെ ഭൂമികളും റിസോർട്ടുകളും വൻകിട സ്ഥാപനങ്ങളും നാരായണന്റെ കമ്പനിയായ എസ്എം ബിസി ഗ്രൂപ്പിന്റെ പിടിയിൽ അമരുകയാണ്. വർക്കലയിലെ ഒരു റിസോർട്ട് താമസിയാതെ ഈ ഗ്രൂപ്പിന്റെ കയ്യിൽ അമരും. പല ഭൂമികളും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് എസ്എംബിസി. അതോടൊപ്പം കേരളത്തിന്റെ പല സ്ഥാപനങ്ങളും ഈ ഗ്രൂപ്പിന്റെ കയ്യിൽ അമരും. കേരളത്തിൽ വൻ മുതൽമുടക്കിനാണ് നാരായണന്റെ ഗ്രൂപ്പ് ഒരുങ്ങുന്നത്. കൊല്ലത്തും ഒട്ടനവധി സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ഗ്രൂപ്പ് ഒരുങ്ങുന്നുണ്ട്.

'30 വർഷമായി സിനിമ കണ്ടിട്ട്. എനിക്ക് സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ സിനിമകൾ ഇഷ്ടവുമാണ്. പക്ഷെ മഹാഭാരതം അത് പൂർത്തീകരിക്കാൻ അതിന്റെ പിന്നിൽ വലിയ ഉദ്യമം വേണം. ഇത് മലയാളികൾക്കാണ് എങ്കിൽ കൂടി ലോകമെങ്ങുമുളവർക്ക് കൂടിയാണ്. അതിനാൽ ഈ സിനിമാ നിർമ്മാണത്തിൽ ഞാൻ ഒപ്പു വയ്ക്കുകയാണ്.'' മഹാഭാരതം ഒപ്പ് വച്ചപ്പോൾ അടുത്ത സുഹൃത്തായ ജോമോൻ പുത്തൻപുരക്കലിനോടും സംവിധായകൻ ശ്രീകുമാർ മേനോനുമായി എസ്.കെ.നാരായണൻ പറഞ്ഞു. പുഷ് എന്ന പരസ്യ കമ്പനി നടത്തിയിരുന്ന ശ്രീകുമാർ മേനോൻ ഒടിയൻ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.

മിസ്സിസ് നാരായണയും അവിവാഹിതരായ രണ്ടു ആൺ മക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന നാരായണന്റെ കുടുംബം തന്നെയാണ് ശതകോടികൾ ആസ്തിയുള്ള ഈ ബിസിനസ് ഗ്രൂപ്പ് നയിക്കുന്നത്. 1200 കോടി രൂപ മുടക്കിയുള്ള മഹാഭാരതം പ്രൊജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നായകനായ മോഹൻലാലും സംവിധായകനായ ശ്രീകുമാരൻ മേനോനും എസ്.കെ.നാരായണനും കൂടി അടുത്ത് തന്നെ പുറത്തുവിടും. സിനിമ മാത്രമല്ല നാരായണന്റെ ലക്ഷ്യം. കേരളത്തിൽ ഒരു ബിസിനസ് സാമ്രാജ്യം കൂടിയാണ് എന്ന് വരുമ്പോഴാണ് ശതകോടികളുമായി കേരളത്തെ നിയന്ത്രിക്കുന്ന ബിസിനസ് രാജാക്കന്മാർക്ക് ഭയപ്പാട് നേരിടേണ്ടി വരുന്നത്. അതിന്റെ ഭാഗമായ വിപുലമായ ഏറ്റെടുക്കൽക്ക് ഇപ്പോൾ എസ് .കെ.നാരായണൻ തുടക്കമിടുകകൂടി ചെയ്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP