Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ നിശാപാർട്ടിയോടെ; പ്രമുഖർ പങ്കെടുത്ത പാട്ടും കൂത്തുമായി നടന്ന പാർട്ടിയുടെ വിശദാംശങ്ങൾ അറിഞ്ഞ് പൊട്ടിത്തെറിച്ച് ആർഎസ്എസ്; സമരത്തിന്റെ പേരിൽ ആത്മഹൂതിയും അനേകം പ്രവർത്തകർ ജയിലാകുകയും ചെയ്തിട്ടും ഉളുപ്പില്ലാതെ നിശാപാർട്ടി നടത്താൻ നേതൃത്വം നൽകിയ ജില്ലാ പ്രസിഡന്റിന് താക്കീത് നൽകി ആർഎസ്എസ്; അമ്മക്ക് പ്രസവ വേദന മകൾക്ക് വീണവായന എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം

ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ നിശാപാർട്ടിയോടെ; പ്രമുഖർ പങ്കെടുത്ത പാട്ടും കൂത്തുമായി നടന്ന പാർട്ടിയുടെ വിശദാംശങ്ങൾ അറിഞ്ഞ് പൊട്ടിത്തെറിച്ച് ആർഎസ്എസ്; സമരത്തിന്റെ പേരിൽ ആത്മഹൂതിയും അനേകം പ്രവർത്തകർ ജയിലാകുകയും ചെയ്തിട്ടും ഉളുപ്പില്ലാതെ നിശാപാർട്ടി നടത്താൻ നേതൃത്വം നൽകിയ ജില്ലാ പ്രസിഡന്റിന് താക്കീത് നൽകി ആർഎസ്എസ്; അമ്മക്ക് പ്രസവ വേദന മകൾക്ക് വീണവായന എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരം സമരം അവസാനിപ്പിച്ചത് ബിജെപി ആഘോഷിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ പാർട്ടിയുമായി. പുളിമൂടിന് അടുത്ത 'നക്ഷത്ര' ഹോട്ടലിലെ പാർട്ടിയുടെ വിവരമറിഞ്ഞ് ഞെട്ടിയത് സംഘപരിവാർ നേതൃത്വമാണ്. ഡാൻസും പാട്ടുമായി അടിച്ചു പൊളിച്ചാണ് ബിജെപിക്കാർ നിരാഹാരം നിർത്തിയതിനെ ആഘോഷിച്ചത്. പ്രതിഷേധ സമരം പൂർണ്ണമായും വിജയിച്ചില്ലെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലൊരു സമരത്തിന്റെ പേരിലെ ആഘോഷം ബിജെപിയിൽ പുതിയ പൊട്ടിത്തെറിക്ക് അവസരമുണ്ടാക്കുകയാണ്. ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്ത് വരികയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ പരിവാർ നേതൃത്വം ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.

ബിജെപിക്കാർക്ക് വേണ്ടി മാത്രമായിരുന്നു പാർട്ടി. സംഘപരിവാറുകാരെ ആരേയും വിളിച്ചതുമില്ല. നിരാഹാരത്തിന് വേണ്ടി കഷ്ടപ്പെട്ടവർക്കുള്ള സമ്മാനമായിരുന്നു പരിപാടി. ഒ രാജഗോപാവും പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും വരെ ഈ പാർട്ടിയുടെ ഭാഗമായി. നോൺ വെജ് വിഭവങ്ങളും പാട്ടും നൃത്തവുമെല്ലാം ഉണ്ടായിരുന്നു. വി മുരളീധര പക്ഷത്തെ ആരും പരിപാടിയിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു എല്ലാം സംഘടിപ്പിക്കപ്പെട്ടത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരവധി ആർ എസ് എസുകാർ ഇപ്പോഴും ജയിലിലാണ്. സെക്രട്ടറിയേറ്റിന്റെ സമരത്തിനിടെ മണ്ണെണ്ണ ഒഴിച്ച് ഒരാൾ ആത്മഹൂതിയും നടത്തി. വേണുഗാപാലൻ നായരുടെ ബലിദാനം ഹർത്താലിലേക്കും കാര്യങ്ങളെത്തിച്ചു. ഇങ്ങനെ പരിവാർ പ്രസ്ഥാനങ്ങൾക്ക് ഏറെ നഷ്ടങ്ങളുണ്ടാക്കിയ സമരത്തിന്റെ പേരിലെ ആഘോഷം ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷിനെ ആർഎസ്എസ് നേതൃത്വം ശാസിക്കുകയും ചെയ്തു.

ശബരിമല സമരം ബിജെപി കൊണ്ടു പോയതിൽ പരിവാറിന് പലതരത്തിലുള്ള എതിർപ്പുകളുണ്ടായിരുന്നു. ആർ എസ് എസുമായി ആലോചിക്കാതെയാണ് സമരം പ്രഖ്യാപിച്ചത് പോലും. ശബരിമലയിൽ പ്രതിഷേധിക്കാൻ അഞ്ഞൂറോളം പ്രവർത്തകർ ദിവസവും പോകുമായിരുന്നു. എന്നാൽ ബിജെപി നേതാക്കളെല്ലാം സെക്രട്ടറിയേറ്റ് സമരത്തിന്റെ പേരിൽ തിരുവനന്തപുരത്ത് തുടർന്നു. യുവതി പ്രവേശനത്തെ തടയാൻ ഉറക്കമിളഞ്ഞ് ഇരുന്നതും സാധാരണ പ്രവർത്തകരാണ്. കെ സുരേന്ദ്രന്റെ അറസ്റ്റും ജയിൽവാസവും കണ്ട് ഭയന്നായിരുന്നു ബിജെപി നേതാക്കൾ രക്ഷപ്പെടാനായി തിരുവനന്തപുരത്ത് സമരം പ്രഖ്യാപിച്ചതെന്ന വിവാദവും ഉയർന്നിരുന്നു. ശബരിമലയിലെ വിഷയങ്ങളെ ഗൗരവത്തോടെ കാണണമെന്ന് ആർഎസ്എസ് ബിജെപിക്ക് മുന്നറിയിപ്പും നൽകി. എന്നിട്ടും നിരാഹാരം അവസാനിപ്പിച്ചതിന്റെ പേരിലെ ആഘോഷം ആർ എസ് എസിനേയും ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് പാർട്ടി ഒരുക്കിയവർക്ക് ആർഎസ്എസ് താക്കീത് നൽകിയത്.

രാജഗോപാലും കൃഷ്ണദാസും ശോഭാ സുരേന്ദ്രനും എത്തിയതും ആർഎസ്എസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. എന്നാൽ ഇതൊരു പാർട്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നേതാക്കളുടെ നിലപാട്. പാർട്ടി പ്രവർത്തകരുടെ മീറ്റിങ് എന്ന് കരുതിയെത്തിയതാണെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പ്രസിഡന്റിനെതിരെ കടുത്ത നിലപാട് ആർഎസ്എസ് എടുക്കുന്നത്. എല്ലാം പ്രസിഡന്റാണ് ചെയ്തതെന്ന് മറ്റ് ജില്ലാ ഭാരവാഹികളും ആർഎസ്എസ് നേതൃത്വത്തോട് വിശദീകരിച്ചു. ഏതായാലും പാർട്ടി പ്രവർത്തകർ ജയിലിനുള്ളിൽ കഷ്ടത അനുഭവിക്കുമ്പോൾ ആഘോഷമൊരുക്കിയത് ക്രൂരതയാണെന്ന് തന്നെയാണ് ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്. തിരുവനന്തപുരത്ത് ബിജെപിയെ വളർത്തിയത് ആർഎസ്എസ് ഇടപെടലാണ്. അതു മറന്ന് ആരും കളിക്കരുതെന്ന ശാസനയും നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പാർട്ടിയിൽ സ്വന്തം ഗ്രൂപ്പ് വളർത്താൻ ശ്രമിക്കുന്നവരാണ് ഈ ആഘോത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. പരിവാറുകാരുടെ വാട്‌സാപ്പ് കൂട്ടായ്മകളിൽ പ്രതിഷേധം ശക്തമാണ്.

അമ്മയ്ക്കു പ്രസവവേദന - മകൾക്കു വീണ വായന :::.... :- .ആയിരക്കണക്കിന് ആളുകളുടെ പേരിൽ കേസ്സ് ,പലരും ഇന്നും ജയികലിൽ, കോടികൾ വേണം കേസ് നടത്തിപ്പിനും, ജാമ്യത്തിനും, പാവം ശശികല ടീച്ചറുടെ ദീനരോദനം 100 രൂപയ്ക്ക്. എങ്ങിനെ പണമുണ്ടാക്കണമെന്ന് തല പുകയുന്ന നേതൃത്വം; അപ്പോഴാണ് വീടു കത്തുമ്പോൾ വാഴവെട്ടുന്നവർ അവസരം കാത്തിരിക്കുന്നത്. (അയ്യപ്പ സംഗമത്തിൽ ഉറഞ്ഞു തുള്ളുന്ന അവതാരക ) അതും ക്ഷമിക്കാം, അബദ്ധം പറ്റിയതാണല്ലോ, ആർക്കോ ഒരാൾക്ക് ': എന്നാൽ സംഘടയെന്ന അമ്മ പ്രസവവേദനയനുഭവിക്കുമ്പോൾ ( പ്രസവവേദന പ്രസവിച്ചാൽ തീരും'ഇത് അതിനെക്കാൾ ഭയാനക മാണ്) വാഴവെട്ടുന്ന ചിലർ അവരെകുറിച്ച് എന്തു പറയാൻ-ഇങ്ങനെയാണ് പരിവാർ ഗ്രൂപ്പുകളിൽ ഹോട്ടൽ നക്ഷത്രയിലെ പാർട്ടിക്ക് വിമർശനവുമായെത്തുന്ന കുറിപ്പിലുള്ളത്.

തിരുവനന്തപുരം ബിജെപി യിലെ ചില കൂലിക്കാർ, ഒരു നേതാവിനെ ചാണക്യനാക്കി 'അവതരിപ്പിക്കുന്നുണ്ട്.' ഈ നാണമില്ലാത്തവന്മാർ ബുദ്ധിജീവികളോ ബുദ്ധിരാക്ഷസരോ അറിയില്ല. തിരുവനന്തപുരം നഗരസഭയിൽ 35 പേർ കൗൺസിലർമാർ ആയത് 1946 മുതലുള്ള പ്രവർത്തഫലമായാണ് .എത്രയോ പേരുടെ ത്യാഗം. 'മരണം വരിച്ചവർ, ജീവിതോപാധി പോലും നഷ്ടപ്പെട്ടവർ, '.. അവർ സ്വാഭിമാനത്തിന്റെ പേരിൽ രംഗത്തിറങ്ങി ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമായി കിട്ടിയതാണ് 35 കൗൺസിലർമാരും ഒരു എംഎ‍ൽഎയും, പ്രവർത്തിച്ചവരെ മുഴുവൻ വി ഡ്ഡികളാക്കി നാട്ടിൽ നിന്നു പണം പിരിച്ചു സുഖിച്ചു ജീവിക്കുന്നവരാണത്രേ രാഷ്ട്രീയ ചാണക്യന്മാർ 1500 രൂപയുടെ ചിലവെഴുതി കൊടുത്ത ഗോകുൽ എന്ന പ്രവർത്തകന്റെ പേരിൽ ഒരു ഒന്ന് ഇപ്പുറത്തിട്ട് ഒരു ലക്ഷത്തി പതിനയ്യായിരം എന്നാക്കി ഒരു ലക്ഷം തട്ടിപ്പു നടത്തിയവർ തന്നെ എത്ര ലക്ഷങ്ങളാണ് സ്വന്തമാക്കിയത്? ഈ രാഷ്ട്രീയ ചാണക്യനെ പൊന്നാടയണിയിച്ച സംസ്ഥാന അദ്ധ്യക്ഷന് എന്തു പറ്റി എന്നറിയില്ല. ശ്രീധരൻ പിള്ളേ, താങ്കൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.-ഇങ്ങനെ നീളുന്നു വിമർശനവും പരിഹാസവും.

അവിടെ ഒരു കോർഡിനേഷനും നടന്നിരുന്നില്ല. രണ്ടാളുകൾ മാത്രം ഇരുന്ന ദിവസങ്ങൾ, 15-ൽ താഴെ മാത്രം ഇരുന്ന ദിവസങ്ങൾ .... ഇതു കണ്ട് മനസ്സ് നീറിയപ്പോൾ ക്ഷേത്ര സംരക്ഷണ സമിതിയുടെ ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ ഈയുള്ളവൻ വിളിച്ചു പറഞ്ഞിട്ടാ അവിടെ ചില ദിവസങ്ങളിൽ ആൾക്കാർ വന്നിരുന്നത്.... ഇവിടെ നടക്കുന്ന ഗ്രൂപ്പുകളിയേക്കാൾ വലിയ വൃത്തികെട്ട കളികൾ താങ്കൾ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോവുകയാണ്....വിഷമം കൊണ്ട് പറയാൻ വിചാരിച്ചതിൽ നിന്ന് അല്പം വ്യതിചലിച്ചു പോയി. ഹോട്ടൽ ഗീതിൽ വച്ചു വലിയൊരു ' ഗ്രൂപ്പ് സഹപ്രവർത്തകയോഗം' നടന്നു. ഒരു പ്ലേറ്റിന് എത്ര രൂപയാ എന്ന് താങ്കൾ അന്വേഷിച്ചോളൂ. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർ, ഭർത്താവും മക്കളും ജയിലിലായതിനാൽ ഭക്ഷണത്തിന് വകയില്ലാത്തവർ,കേസിന് പോകാൻ യാത്രാ പണമില്ലാത്തവർ.

ഇതൊക്കെയുള്ള ഈ ജില്ലയിൽ നടന്ന സംഭവമാണ് നിരാഹാര സമരമവസാനിപ്പിച്ചതിലുള്ള ' ആഹാര മാമാങ്ക സന്തോഷം പങ്കുവയ്ക്കൽ '.... എന്തൊക്കെ കണ്ടു. ഇനിയൊന്തൊക്കെ കാണാനും കേൾക്കാനും അനുഭവിക്കാനും കിടക്കുന്നു..... അടിയേൽക്കാൻ ചെണ്ടയും ( പാവപ്പെട്ട സ്വയംസേവകർ) പണം വാങ്ങിക്കാൻ മാരാരും ', ... ഇതെന്താ രണ്ടാം കോൺഗ്രസ്സോ?-ഇങ്ങനെയാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP