Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടിയേരി അസുഖ അവധി എടുത്തതെന്ന് വിശദീകരിച്ചത് ദിലീപിനെ പുറത്താക്കിയേ പറ്റൂവെന്ന് നിലപാട് എടുത്ത നടൻ; 'പിണറായിയെ കുരുക്കിയ കഥ'യിൽ ബിനീഷ് കോടിയേരിയെ പ്രതിരോധിച്ച് മുകേഷ്; ഫോണിൽ ഗണേശ് കുമാറും; 'രാഷ്ട്രീയം' കേട്ടും കണ്ടും ഞെട്ടി മോഹാൻലാലും സംഘവും; ബിനീഷിനെ 'അമ്മ' രക്ഷിച്ചത് ഇങ്ങനെ

കോടിയേരി അസുഖ അവധി എടുത്തതെന്ന് വിശദീകരിച്ചത് ദിലീപിനെ പുറത്താക്കിയേ പറ്റൂവെന്ന് നിലപാട് എടുത്ത നടൻ; 'പിണറായിയെ കുരുക്കിയ കഥ'യിൽ ബിനീഷ് കോടിയേരിയെ പ്രതിരോധിച്ച് മുകേഷ്; ഫോണിൽ ഗണേശ് കുമാറും; 'രാഷ്ട്രീയം' കേട്ടും കണ്ടും ഞെട്ടി മോഹാൻലാലും സംഘവും; ബിനീഷിനെ 'അമ്മ' രക്ഷിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം സൈബർ സഖാക്കളേയും മുകേഷ് തോൽപ്പിച്ചു. ഇന്നലെ എറണാകുളത്ത് നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവിൽ ബിനീഷ് കോടിയേിയുടെ പുറത്താക്കൽ ഒഴിവാക്കാൻ ആവാനാഴിയിലെ എല്ലാ അമ്പും മുകേഷ് പുറത്തെടുത്തു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ചർച്ചയിൽ വിഷയമായി. ഒടുവിൽ ബിനീഷ് കോടിയേരിയെ സസ്‌പെന്റ് ചെയ്യാതെ വിശദീകരണം തേടലിൽ കാരങ്ങൾ എത്തിച്ചു മുകേഷ്, എല്ലാ കേട്ട് ഒന്നും മിണ്ടാതിരുന്ന അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ ഇതിനിടെ എക്‌സിക്യൂട്ടീവ് അംഗമായ കെബി ഗണേശ് കുമാറിനെ ഫോണിലും വിളിച്ചു. മുകേഷിന്റെ നിലപാടുകൾക്ക് പത്താനംപുരം എൽഎയും പിന്തുണ നൽകി. ഇതോടെ അമ്മയിൽ ബിനീഷ് കോടിയേരിയെ പുറത്താക്കേണ്ടെന്ന തീരുമാനം എത്തി. വിശദീകരണം തേടലിലേക്ക് കാര്യങ്ങൾ ഒതുങ്ങി.

മയക്കുമരുന്നിന്റെ എൻഫോഴ്‌സ്മന്റ് കേസിലാണ് ബിനീഷ് കോടിയേരി കുടുങ്ങിയത്. ഇത് സിനിമയ്ക്കും നാണക്കേടായി. ഇതോടെയാണ് താര സംഘടനയിൽ നിന്നും അമ്മയെ പുറത്താക്കണമെന്ന വാദം ഉയർന്നത്. ഈ പശ്ചാത്തലത്തിൽ ബിനീഷ് അജണ്ടയിലാണ് പ്രധാനമായും അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേർന്നത്. ഗണേശ് യോഗത്തിന് എത്തിയില്ല. എന്നാൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ മുകേഷ് കൃത്യ സമയത്ത് എത്തി. ചർച്ചകളിലേക്ക് കടന്നപ്പോൾ തന്നെ ബിനീഷിനെ ന്യായീകരിക്കുന്നതും തുടങ്ങി. അവൻ പാവമാണ്... അവനെ കുടുക്കിയാതണ്. പിണറായി കുരുക്കാൻ അവനെ ബലിയാടാക്കുകയാണ് കേന്ദ്ര ഏജൻസികൾ... ഇങ്ങനെ ബിനീഷ് പാവമാണെന്ന് സമർത്ഥിക്കുകയായിരുന്നു മുകേഷ് ചെയ്തത്. ബിനീഷിനെ സസ്‌പെന്റ് ചെയ്യണമെന്ന നടൻ സിദ്ദിഖിന്റെ ആവശ്യത്തെ ഒരിക്കലും അംഗീകരിച്ചില്ല.

അങ്ങനെ തർക്കം മൂത്തു. എന്തുവന്നാലും ബിനീഷിനെ സസ്‌പെന്റ് ചെയ്യാനാകില്ലെന്ന നിലപാടിൽ തന്നെ മുകേഷ് ഉറച്ചു നിന്നു. ഇതിനിടെ ലീഗൽ അഡൈസറുടേയും അഭിപ്രായം തേടി. ബിനീഷിനെ സസ്‌പെന്റ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയർന്നു. എന്നാൽ പറ്റില്ലെന്ന് അപ്പോഴും മുകേഷ് വാശി പിടിച്ചു. ഇതിനിടെ കോടിയേരിയെ പോലും സിപിഎം മാറ്റിയ കാര്യം ഉയർന്നു. എന്നാൽ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിയെ മാറ്റിയത് അല്ലെന്നും അസുഖമായതു കൊണ്ട് അവധി എടുത്തതാണെന്നും മുകേഷ് തിരിച്ചടിച്ചു. അങ്ങനെ സിപിഎം സൈബർ സഖാക്കളും ന്യായീകരണ തൊഴിലാളികളും നടത്തുന്ന വാദങ്ങളെല്ലാം അമ്മ എക്‌സിക്യൂട്ടിവിലും മുകേഷ് ഉയർത്തി. ഒടുവിൽ വിശദീകരണമെന്ന നടപടിയിലേക്ക് എല്ലാം ചുരുങ്ങി.

രാഷ്ട്രീയം പറഞ്ഞുള്ള മുകേഷിന്റെ വാദങ്ങളാണ് ഇതിന് കാരണം. പിണറായിയെ കുടുക്കാനുള്ള കേന്ദ്ര ഏജൻസിയുടെ കുതന്ത്രത്തിന്റെ ബലിയാടാണ് ബിനീഷെന്ന് മുകേഷ് പറയുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ സിനിമാക്കാർ അരും തയ്യാറായില്ല. ഈ വാദത്തെ പരസ്യമായി എതിർക്കുന്നതിലെ പ്രശ്‌നങ്ങൾ കാരണമായിരുന്നു അത്. അങ്ങനെ രണ്ട് സിപിഎം എംഎൽഎമാർ അമ്മയുടെ യോഗത്തിന്റെ തീരുമാനത്തെ തങ്ങളുടേതാക്കി മാറ്റി. ദിലീപിനെ സസ്‌പെന്റ് ചെയ്യാൻ കാട്ടിയ ഏക സ്വരം അമ്മയുടെ എക്‌സിക്യൂട്ടീവിൽ ഉണ്ടായില്ലെന്നതാണ് വസ്തുത. അതുകൊണ്ട് മാത്രമാണ് ബിനീഷിനെതിരായ നടപടി വിശദീകരണത്തിൽ ഒതുങ്ങുന്നത്.

വിശദീകരണത്തിന് പരിധി വയ്ക്കാത്തതും ബിനീഷിന് വേണ്ടി

ബിനീഷിനെ അമ്മയിൽ നിന്ന് സസ്‌പെന്റ് ചെയ്യേണ്ടി വരാത്ത തരത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്. വിശദീകരണം തേടാൻ തീരുമാനിച്ചെങ്കിലും അതുകൊടുക്കേണ്ട സമയ പരിധി നിശ്ചയിച്ചില്ല. 14 ദിവസത്തിനുള്ളിൽ വിശദീകരണം തേടി തീരുമാനം എടുക്കണമെന്ന അഭിപ്രായമാണ് ഉയർന്നത്. അതും മുകേഷ് സമ്മതിച്ചില്ല. ഇതോടെ വിശദീകരണം തേടാൻ മാത്രമായി തീരുമാനം. അതായത് എപ്പോഴെങ്കിലും ബിനീഷിന് വിശദീകരണം നൽകിയാൽ മതി. ദിലീപിന്റെ കാര്യത്തിൽ കാട്ടിയ കണിശത ഇവിടെ ഉണ്ടായില്ലെന്നതാണ് വസ്തുത.

വിശദീകരണത്തെ പറ്റി ചർച്ച നടക്കുമ്പോൾ അവൻ ഇന്നോ നാളേയോ പുറത്തിറങ്ങും എന്നു പോലും മുകേഷ് പറഞ്ഞു. അതു കഴിഞ്ഞാൽ ഉടൻ വിശദീകരണത്തിന് മറുപടി കിട്ടുമെന്ന തരത്തിലായിരുന്നു ചർച്ച കൊണ്ടു പോകാൻ ശ്രമിച്ചത്. 14 ദിവസത്തിനുള്ളിൽ നോട്ടീസ് എന്നത് സാധാരണ ഇത്തരം നടപടികളിലെ കീഴ് വഴക്കമാണ്. അതുപോലും ബിനീഷിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വന്നതിന് കാരണം മുകേഷിന്റെ രാഷ്ട്രീയ വിശദീകരണങ്ങളാണ്. ആദ്യമായാണ് ഇത്തരത്തിലൊരു രാഷ്ട്രീയം അമ്മയുടെ വേദികളിൽ ചർച്ചയാകുന്നതും.

നിലവിലുള്ള കേസുകളുടെ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടുന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നടൻ ദിലീപിന്റെ പേരിൽ കേസെടുത്തപ്പോൾ സ്വീകരിച്ച അതേ നിലപാട് ബിനീഷിന്റെ കാര്യത്തിലും വേണമെന്നായിരുന്നു ചില അംഗങ്ങളുടെ ആവശ്യം. എന്നാൽ, തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടെന്നായിരുന്നു മറ്റുചിലരുടെ നിലപാട്. ഇതിന് ഭൂരിപക്ഷം കിട്ടാൻ കാരണം മുകേഷിന്റെ ഇടപെടലാണ്. 2009 മുതൽ 'അമ്മ'യിലെ ആജീവനാന്ത അംഗമാണ് ബിനീഷ്. പ്രസിഡന്റ് മോഹൻലാലും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ഇടവേള ബാബുവിനോട് പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് നിർദ്ദേശം

വിവാദങ്ങളുണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്ന് പിന്മാറണമെന്ന് ഇടവേള ബാബുവിനോട് അമ്മ ആവശ്യപ്പെട്ടു. ഭാവന മരിച്ചു പോയ നടിയാണെന്ന തരത്തിൽ പറഞ്ഞത് വീമ്പായി പോയി. ഇത്തരം പ്രശ്‌നങ്ങൾ ഭാവിയിൽ ഉണ്ടാകരുതെന്ന താക്കീതും സംഘടന നൽകി. അമ്മയെ മുമ്പോട്ട് കൊണ്ടു പോകാൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഇടവേള ബാബു അനിവാര്യതയാണെന്ന വിലയിരുത്തൽ അമ്മയിൽ ഉണ്ട്. അതുകൊണ്ടാണ് ഇടവേള ബാബുവിന് തുണയാകുന്നത്.

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽനിന്നുള്ള നടി പാർവതി തിരുവോത്തിന്റെ രാജി സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗം സ്വീകരിച്ചു. രാജിവെക്കുന്നതായ പാർവതിയുടെ കത്ത് സ്വീകരിക്കാനായിരുന്നു തീരുമാനം. അംഗങ്ങളുടെ ഇൻഷുറൻസ് തുക മൂന്നിൽനിന്ന് അഞ്ചുലക്ഷമായും അപകട ഇൻഷുറൻസ് പത്തിൽനിന്ന് 12 ലക്ഷമായും ഉയർത്താനും യോഗം തീരുമാനിച്ചു. സംഘടനയുടെ കൊച്ചിയിലെ പുതിയ ഓഫീസ് മന്ദിരം ജനുവരിയിൽ ഉദ്ഘാടനംചെയ്യാനും യോഗം തീരുമാനിച്ചതായി ഇടവേള ബാബു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP