Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലഭവൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത് 17 തവണ; ഉപദ്രവം സഹിക്ക വയ്യാതെ ജീവനക്കാരി ജീവനും കൊണ്ട് ഓടിപ്പോയപ്പോൾ തടഞ്ഞതിന് അറസ്റ്റിൽ; 13 വർഷം മുമ്പത്തെ കേസിലെ ക്ഷീണം മായ്ക്കാൻ ഇമേജ് ബിൽഡിങ്; കെ.പി.യോഹന്നാനെ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറം ജനറൽ സെക്രട്ടറി ഡോ.ജോൺസൻ വി ഇടിക്കുളയ്ക്ക് തിരിച്ചടിയായി പഴയ പീഡനക്കേസും

ബാലഭവൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത് 17 തവണ; ഉപദ്രവം സഹിക്ക വയ്യാതെ ജീവനക്കാരി ജീവനും കൊണ്ട് ഓടിപ്പോയപ്പോൾ തടഞ്ഞതിന് അറസ്റ്റിൽ; 13 വർഷം മുമ്പത്തെ കേസിലെ ക്ഷീണം മായ്ക്കാൻ  ഇമേജ് ബിൽഡിങ്; കെ.പി.യോഹന്നാനെ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ബിലീവേഴ്‌സ് ചർച്ച്  സേവ് ഫോറം ജനറൽ സെക്രട്ടറി ഡോ.ജോൺസൻ വി ഇടിക്കുളയ്ക്ക് തിരിച്ചടിയായി പഴയ പീഡനക്കേസും

എം മനോജ് കുമാർ

തിരുവനന്തപുരം: ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറം ജനറൽ സെക്രട്ടറി ഡോ.ജോൺസൻ വി ഇടിക്കുള സ്ത്രീ പീഡനക്കെസിലെ പ്രതി. കോടികളുടെ കള്ളപ്പണം സൂക്ഷിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം നടക്കുന്ന ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥാപകൻ കെ.പി.യോഹന്നാനെ രക്ഷിക്കാൻ ഓടിനടന്നു പ്രവർത്തനം തുടരവേ തന്നെയാണ് ഡോ.ജോൺസൺ ഇടിക്കുളയുടെ മുൻകാലപീഡന കഥ കൂടി പുറത്ത് വരുന്നത്. സഭയിൽ കള്ളപ്പണം സൂക്ഷിച്ചതും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജറും പിആർഒയും അടക്കമുള്ളവർ ആണെന്ന ആരോപണമുയർത്തി യോഹന്നാനെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിന്നിടെയാണ് ഇടിക്കുളയുടെ പീഡന കഥ കൂടി ചർച്ചയാകുന്നത്. ഇടിക്കുള 2009 കാലത്ത് നടത്തിയ പീഡനകഥയാണ് ഇപ്പോൾ വെളിയിൽ വരുന്നത്. ആതുര സേവനപാതയിലൂടെ അശരണർക്ക് ആശാദീപമായ വ്യക്തി എന്ന ലേബലിൽ ഇടിക്കുള അറിയപ്പെടുമ്പോൾ തന്നെയാണ് എല്ലാവരും മറന്നെന്ന് ഇടിക്കുള കരുതിയ കഥ വീണ്ടും ചർച്ചയാകുന്നത്.

തന്റെ അധീനതയിലുള്ള തിരുവല്ലയിലെ ബറാക്കാ ബാലഭവനിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ജോൺസൻ വി ഇടിക്കുള എന്ന വിവരമാണ് പുറത്ത് എത്തുന്നത്. വിവിധ സന്ദർഭങ്ങളിലായി പതിനേഴ് തവണയാണ് ജീവനക്കാരിയെ ഇടിക്കുള ബലാത്സംഗം ചെയ്തത്. പതിനേഴ് തവണ ഇടിക്കുള ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്നു ഇടിക്കുള നൽകിയ ജാമ്യഹർജി അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിന്റെ പേരിൽ 68 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ഇടിക്കുള പുറത്ത് വന്നത്. പിന്നെ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനായ ഇടിക്കുള ഈ അടുത്ത കാലത്താണ് വീണ്ടും സജീവമായത്. ബിലീവേഴ്‌സ് ചർച്ചുമായി വെറും ആറു മാസകാലത്തെ ബന്ധം മാത്രമെയുള്ളൂവെന്നാണ് ഇടിക്കുളയെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമാകുന്നത്.

യോഹന്നാനെ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടം തുടങ്ങിയപ്പോഴാണ് ഇടിക്കുള വീണ്ടും വാർത്തയിൽ നിറയുന്നത്. തട്ടിപ്പും വെട്ടിപ്പും ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ ഇടിക്കുളയ്ക്ക് എതിരെ പ്രചരിക്കുന്നുമുണ്ട്. ഇടിക്കുളയുടെ ഉപദ്രവം സഹിക്കവയ്യാതെ തിരുവല്ല സ്റ്റാൻഡിൽ നിന്നും ബസ് കയറി പോകാൻ ഒരുങ്ങിയ ജീവനക്കാരിയെ കൈക്ക് പിടിച്ച് തിരികെ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് കേസ് വരുകയും ഇടിക്കുള അറസ്റ്റിൽ ആവുകയും ചെയ്തത്. ബാലഭവൻ പൊലീസ് പൂട്ടിക്കുകയും അന്തേവാസികളെ വിവിധ സ്ഥാപനങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇടിക്കുളയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. സിഎസ്‌ഐ സഭാംഗമായ ഇടിക്കുള ബിലീവേഴ്‌സ് ചർച്ച് നിരണം ഭദ്രാസനം തുടങ്ങിയപ്പോഴാണ് ഈ പള്ളിയിലെ അംഗമാവുകയും ചർച്ചുമായി അടുപ്പമാവുകയും ചെയ്തത്. സാമ്പത്തിക ഗുണം ലഭിക്കാൻ ഇടിക്കുളയുണ്ടാക്കിയ കടലാസ് സംഘടനയാണ് ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറമെന്നും ആരോപണമുണ്ട്. എറണാകുളത്ത് ഒരു കമ്പനി ഇടിക്കുളയ്ക്ക് ഉണ്ടെന്നാണ് സൂചന. ബന്ധുക്കളും അടുപ്പക്കാരും മാത്രമാണ് ഈ കമ്പനിയിൽ ഉള്ളത്.

യോഹന്നാനെ രക്ഷിക്കാൻ രംഗത്ത് വന്ന ഇടിക്കുള ബിലീവേഴ്‌സ് ചർച്ച് പിആർഒ ഫാദർ സിജോ പന്തപ്പള്ളിക്ക് നേരെയാണ് ആരോപണങ്ങൾ കെട്ടഴിക്കുന്നത്. മെഡിക്കൽ കോളേജിലെ ഒരു ജീവനക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാറിൽ കള്ളപ്പണം സൂക്ഷിച്ചത് ഫാദർ സിജോയാണ്. സിജോ തന്റെയും ബന്ധുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. ഭൂരിഭാഗവും കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയും പണ സമ്പാദനവും അന്വേഷിക്കണമെന്നാണ് ഇടിക്കുള ആവശ്യപ്പെടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരേ സർക്കാർ അപ്പീലിന് ഒരുങ്ങിയപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തതും ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറമാണ്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ് കോടതിയിൽ സർക്കാർ സഭക്കെതിരേ ഫയൽചെയ്ത കേസിലും സേവ് ഫോറം കക്ഷി ചേർന്നിരുന്നു. തടസ്സഹർജിയാണ് ഇവിടെയും നൽകിയിരിക്കുന്നത്.

വേൾഡ് പീസ് ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ഇടിക്കുളയുടെ പേരിൽ റിപ്പോർട്ടുകൾ വന്നത്. ഇമേജ് ഊതിപ്പെരുപ്പിക്കാൻ ചെയ്ത വിവിധ സേവന പ്രവർത്തനങ്ങളും ഇടിക്കുളയെക്കുറിച്ചുള്ള റിപ്പോർട്ടുകളിലുണ്ട്. സേവനപാതയിലൂടെ ലോക റിക്കോർഡിൽ ഇടം പിടിച്ചെങ്കിലും ഇടിക്കുള വിനയാന്വിതനായി യാത്ര തുടരുന്നു എന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ഏറ്റവും വലിയ സമാധാന ചങ്ങല സൃഷ്ടിച്ച് ലിംകാ ലോക റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്.. ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുള കഴിഞ്ഞ 24 വർഷമായി ജീവകാരുണ്യ - സാമൂഹിക മേഖലകളിൽ സജീവമാണ്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, അസിസ്റ്റ് വേൾഡ് റിക്കാർഡ്, യൂണിക്ക് വേൾഡ് റിക്കാർഡ്, വേൾഡ് അമേസിംങ്ങ് റിക്കാർഡ്, ഇന്ത്യൻ അച്ചീവേഴ്സ് ബുക്ക് ഓഫ് റിക്കാർഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്‌സ് റിപ്പബ്‌ളിക്ക്, യു ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ജേസീസ് അവാർഡ്, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈഎംസിഎ ലീഡർഷിപ്പ് അവാർഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാർഡ്, സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്‌സിന്റ ഇന്ത്യൻ എക്സലൻസി അവാർഡ്, കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ യൂത്ത് അവാർഡിനും അർഹനായിട്ടുണ്ട്. ബാലജനസഖ്യത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്ത് സജീവമായത്. ഇതേ ബാലജനസഖ്യത്തിൽ സജീവമായ സമയത്ത് തന്നെയാണ് ഇടിക്കുളയ്ക്ക് എതിരെ ബലാത്സംഗ കേസും വന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP