Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചേട്ടനോട് ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കവേ മുതുകത്ത് എന്തോ അടിക്കുന്ന പോലെ തോന്നി; തിരിഞ്ഞുനോക്കിയപ്പോൾ പശുവിനെ മെയ്‌ച്ചുകൊണ്ടിരുന്ന പയ്യൻ എന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു; ഞാൻ ഡാ..ന്ന് വിളിക്കുകയും പയ്യൻ ഓടുകയും ചെയ്തു; മുതുകത്ത് തൊട്ടുനോക്കിയപ്പോൾ ബ്ലഡ് വരുന്നുണ്ടായിരുന്നു; ആ കത്തി ഞാൻ തന്നെയാണ് വലിച്ചൂരിയത്; രണ്ടുകുട്ടികൾ കത്തി എറിഞ്ഞുകളിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വന്നത്'; അട്ടപ്പാടി സാമ്പാർകോട് സംഭവത്തിൽ കുത്തേറ്റ രേഷ്മ മറുനാടനോട്

'ചേട്ടനോട് ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കവേ മുതുകത്ത് എന്തോ അടിക്കുന്ന പോലെ തോന്നി; തിരിഞ്ഞുനോക്കിയപ്പോൾ പശുവിനെ മെയ്‌ച്ചുകൊണ്ടിരുന്ന പയ്യൻ എന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു; ഞാൻ ഡാ..ന്ന് വിളിക്കുകയും പയ്യൻ ഓടുകയും ചെയ്തു; മുതുകത്ത് തൊട്ടുനോക്കിയപ്പോൾ ബ്ലഡ് വരുന്നുണ്ടായിരുന്നു; ആ കത്തി ഞാൻ തന്നെയാണ് വലിച്ചൂരിയത്; രണ്ടുകുട്ടികൾ കത്തി എറിഞ്ഞുകളിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വന്നത്'; അട്ടപ്പാടി സാമ്പാർകോട് സംഭവത്തിൽ കുത്തേറ്റ രേഷ്മ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

അട്ടപ്പാടി: അട്ടപ്പാടി സാമ്പാർക്കോട് ഇന്നലെ കുട്ടികൾക്ക് ട്യൂഷനെടുക്കാൻ പോയ പെൺകുട്ടിക്ക് കുത്തേറ്റ സംഭവത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് വന്നത്. പലതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ആയിരുന്നു.
ഷോളയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട സമ്പാർക്കോട് ഊരിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജൻ ഉഷാ ദമ്പതികളുടെ മകൾ രേഷ്മക്കാണ് മുതുകിൽ കുത്തേറ്റത്. 19 വയസ്സുള്ള രേഷ്മ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് രേഷ്മ മറുനാടനോട് പറഞ്ഞ വിവരങ്ങൾ ഇങ്ങനെ:

'എനിക്കാണ് ഇന്നലെ താഴെ സമ്പാർക്കോട് പോകുന്ന വഴി കുത്തേററത്. ഞാൻ പോടിച്ചാറയിലാണ് താമസം. താഴെ സമ്പാർകോട് ബ്രിഡ്ജ് കോഴ്‌സ് ടീച്ചറായി വർക്ക് ചെയ്യുകയാണ്. ഇന്നലെ രാവില ട്യൂഷൻ എടുക്കാൻ പോകുന്ന വഴിയാണ് കുത്തേറ്റത്. ഞാൻ എന്നും രാവിലെ പുഴവക്കത്തുള്ള നടപ്പാതയിലൂടെയാണ് പോകുന്നത്. എന്നും ഞാനൊരു തോട്ടത്തിന്റെ സൈഡിൽ വച്ചൊരു പയ്യനെ കാണാറുണ്ട്. പശു മെയ്‌‌ച്ചോണ്ട് നിൽക്കുന്ന പയ്യനായിരുന്നു അത്. രണ്ട് ദിവസം ഒരുസ്ഥലത്ത് വച്ച് ഞാനാ പയ്യനെ കണ്ടിരുന്നു. ഇന്നലെയും ഞാനാ പയ്യനെ ആ സ്ഥലത്ത് വച്ച് തന്നെ കണ്ടിരുന്നു. ആ പയ്യനെ കണ്ട സ്ഥലത്ത് നിന്ന് ഏകദേശം നൂറു മീറ്ററോളം ഞാൻ നടന്നുപോയിരുന്നു. അതിനിടയ്ക്ക് എന്റെ ചേട്ടനായ മനോജ് ഫോൺ വിളിക്കുകയും, ചേട്ടനോട് സംസാരിച്ച് നടന്നുപൊയ്‌ക്കോണ്ടിരിക്കുകയുമായിരുന്നു. പെട്ടെന്നാണ് എനിക്ക് മുതുകത്ത് എന്തോ അടിക്കുന്ന പോലെ തോന്നിയത്. ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കുകയും, പശു മേച്ചുകൊണ്ടിരുന്ന പയ്യൻ എന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഡാന്ന് വിളിക്കുകയും പയ്യൻ ഓടുകയും ചെയ്തു. പെട്ടെന്ന് മുതുകത്ത് നനവ് ഫീല് ചെയ്യുന്ന പോലെ തോന്നി. ഞാൻ തൊട്ടുനോക്കിയപ്പോഴാണ് ബ്ലഡ് വരുന്നുണ്ടായിരുന്നു. ഒന്നൂടെ തൊട്ടുനോക്കുകയും, മുതുകത്ത് കത്തി കുത്തി നിൽക്കുന്നുണ്ടായിരുന്നു. ആ കത്തി ഞാൻ തന്നെയാണ് വലിച്ചൂരിയത്. '

'അതിന് ശേഷം ഞാനീ വിവരം ചേട്ടനോട് പറയുകയുണ്ടായി. കുത്തേറ്റ് സ്ഥലത്ത് നിന്ന് ഏകദേശം കുറച്ചുദൂരം ഞാൻ നടന്നുപോയി. എനിക്ക ശ്വാസം മുട്ടൽ അനുഭവപ്പെടുകയും അവിടെ ഒരുമോട്ടോർ റൂമിന്റെ സൈഡിൽ ഞാനിരിക്കുകയും ചെയ്തു. കത്തി, മൊബൈൽ, മാസ്‌ക് എന്നിവ ഞാൻ ഇരുന്ന സ്ഥലത്ത് വയ്ക്കുകയും, ചേട്ടൻ വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമാണ് ഉണ്ടായത്. ഈ വിവരം ഞാൻ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.പക്ഷേ മാധ്യമങ്ങളിൽ വന്നിരിക്കുന്നത് വേറെ രീതിയിലാണ്. രണ്ട്കുട്ടികൾ കത്തി എറിഞ്ഞുകളിക്കുകയായിരുന്നു, കുരുവിയെ എറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു എന്നാണ് പറയുകയുണ്ടായത്. പക്ഷേ ഇത് യാഥാർത്ഥ്യമല്ല. ഞാൻ പറഞ്ഞതാണ് യാഥാർത്ഥ്യമെന്ന് അറിയിക്കുന്നു.

എന്നാൽ, 12കാരൻ കരുതിക്കൂട്ടി ആക്രമണം നടത്തിയതായി തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടി കുത്തിയതായിട്ടാണ് അനുഭവപ്പെട്ടതെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പരിക്കേറ്റ യുവതി.നാടിനെ നടുക്കിയ സാമ്പാർകോട് ഊരിലെ ആക്രമണ സംഭവത്തിന്റെ സത്യം കണ്ടെത്താൻ പൊലീസ് നെട്ടോട്ടത്തിലാണ്. ഷോളയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട സമ്പാർക്കോട് ഊരിലെ, ആദിവാസി വിഭാഗത്തിൽപ്പെട്ട രാജൻ- ഉഷാ ദമ്പതികളുടെ മകൾ രേഷ്മ(19)യ്ക്കാണ് ഓൺലൈൻ ക്ലാസ് എടുക്കാൻ ഇന്നലെ രാവിലെ 11 മണിയോടെ ഊരിലേക്ക് വരവേ മാത്തൻ എന്നയാളുടെ സ്ഥലത്തിനടുത്തുവച്ച് കത്തി മുതുകിൽ തറച്ച് ഗുരുതരമായി പരിക്കേറ്റത്.

മുതുകിൽ നിന്നും കത്തിവലിച്ചൂരിയ മുറിവുമായിട്ടാണ് രേഷ്മയെ ആദ്യം കോട്ടത്തറയിലെ ആശുപത്രിയിൽ എത്തിക്കുന്നത്. ഇവിടെ നിന്നും നിർദ്ദേശിച്ചതുപ്രകാരം ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിലേയ്ക്കും തുടർന്ന് വിദഗ്ധ ചികത്സയ്ക്കായി പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. അഴത്തിലുള്ള മുറിവിൽ ഉള്ളിലും പുറമെയുമായി 6 തുന്നിക്കെട്ടുണ്ടെന്നും ഇന്ന് ഐസിയുവിൽ നിന്ന് പുറത്തിറക്കിയെന്നും പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽക്കഴിയുന്ന രേഷ്മ മറുനാടനോട് വ്യക്തമാക്കി.

പൊലീസ് പറയുന്നത്

എന്നാൽ താൻ കത്തിയെറിഞ്ഞ് കളിക്കുകയായിരുന്നെന്നും ഇതിനിടയിൽ അക്ക ഫോൺചെയ്തുകൊണ്ട് പോകുന്നതുകണ്ടുവെന്നുമാണ് ആകെ ഭയപ്പാടിൽക്കഴിയുന്ന കുട്ടി മൊഴി നൽകിയിട്ടുള്ളതെന്ന് ഷോളയൂർ സി ഐ വിനോദ് കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി. തന്നെ പിന്നിൽ നിന്ന് കുത്തിയെന്നാണ് രേഷ്മ മൊഴിനൽകിയിട്ടുള്ളത്. ഇതുപ്രകാരമാണ് സ്ഥലത്തുണ്ടായിരുന്ന 12 കാരനെ പ്രതിചേർത്ത് എഫ് ഐ ആർ തയ്യാറാക്കിയത്. ഇന്ന് പാലക്കാട് ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ കുട്ടിയെ ഹാജരാക്കും.ഇവർ രണ്ടുപേരുമല്ലാതെ മറ്റാരും സ്ഥലത്തില്ലായിരുന്നു. ഇതുകൊണ്ട് തന്നെ കുറ്റകൃത്യത്തിൽ കുട്ടിയുടെ പങ്ക് വ്യക്തമാവണമെങ്കിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്. സി ഐ കൂട്ടിച്ചേർത്തു.
പ്രാഥമീക അന്വേഷണത്തിൽ കുട്ടിനൽകിയ മൊഴി ശരിയാണെന്നാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളതെന്നും പെൺകുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വന്ന ശേഷം സ്ഥലത്തെത്തിച്ച് ,വിശദമായി തെളിവുകൾ ശേഖരിച്ചാൽ മാത്രമെ സംഭവത്തിന്റെ നിജസ്ഥിതി പൂർണ്ണമായും മനസ്സിലാക്കാൻ കഴിയു എന്നുമാണ് പൊലീസ് വിവരിക്കുന്നത്.

12 കാരനോ കുടുംബക്കാർക്കോ രേഷ്്മയുമായി ഒരുതരത്തിലുള്ള വൈരാഗ്യവും ഉണ്ടായിരുന്നില്ലന്നാണ് പൊലീസ് കണ്ടെത്തൽ. യുവതിയുടെ പുറത്തുതറച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണണങ്ങളെക്കുറിച്ചോ പ്രതിഷേധ പരിപാടികളെ സംബന്ധിച്ചോ തങ്ങൾക്ക് അറിവില്ലന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിചേർക്കപ്പെട്ട കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്നത് പ്രദേശവാസിയായ മാത്തൻ എന്നൊരാളുടെ തോട്ടത്തിലാണ്.ഇയാളുടെ സ്ഥലത്തിന് സമീപത്തെ ഇടവഴിയിൽവച്ചാണ് രേഷ്മയ്ക്ക് പരിക്കേറ്റത്.ഇയാളുടെ ഇടപെടലിൽ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നാരോപിച്ച് പൊലീസിനെതിരെ ഇന്നലെ പലകോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP