Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവജാത ശിശുവിനെ ദിയാ സന അഞ്ച് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താൻ ശ്രമിച്ചു എന്ന് തുറന്നു പറഞ്ഞ യുവാവിനെതിരെ ജ്യാമില്ലാ വകുപ്പിൽ കേസെടുത്ത് പൊലീസ്; യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ അതേ പൊലീസ് വിനോക്കെതിരെ കേസെടുത്തത് ഒളിവിൽ കഴിയുന്ന പ്രതിയുടെ പരാതി ഗൗരവമായി സ്വീകരിച്ച്; കുട്ടിയുടെ അമ്മയടക്കമുള്ളവർ തെളിവ് നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ്

നവജാത ശിശുവിനെ ദിയാ സന അഞ്ച് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താൻ ശ്രമിച്ചു എന്ന് തുറന്നു പറഞ്ഞ യുവാവിനെതിരെ ജ്യാമില്ലാ വകുപ്പിൽ കേസെടുത്ത് പൊലീസ്; യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ അതേ പൊലീസ് വിനോക്കെതിരെ കേസെടുത്തത് ഒളിവിൽ കഴിയുന്ന പ്രതിയുടെ പരാതി ഗൗരവമായി സ്വീകരിച്ച്; കുട്ടിയുടെ അമ്മയടക്കമുള്ളവർ തെളിവ് നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നവജാത ശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചതായി ആരോപണം ഉന്നയിച്ച് വിനോ ബാസ്റ്റിൻ എന്ന യുവാവ് ഫെയ്‌സ് ബുക്ക് വഴി നടത്തിയ പ്രസ്താവന ശരി വച്ച് കുഞ്ഞിന്റെ അമ്മ രംഗത്തു വന്നിരുന്നു. എന്നാൽ ഇതൊന്നും പൊലീസിന് പ്രശ്‌നമല്ല. വാദിയെ പ്രതിയാക്കുകയാണ് പൊലീസ്. അതും ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതിയുടെ പരാതിയിൽ. അങ്ങനെ ദിയാ സനയ്ക്ക് വേണ്ടി പുതിയ നിയമ ക്രമം സൃഷ്ടിക്കുകയാണ് കേരളാ പൊലീസ്. ദിയാ സനയ്ക്ക് കേരളാ പൊലീസിലുള്ള സ്വാധീനത്തിന് തെളിവായി മാറുകയാണ് 'സസ്‌പെൻഷനിലായിരുന്ന' ഒരു നഴ്‌സിന്റെ ഒത്താശയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായിട്ടായിരുന്നു വെളിപ്പെടുത്തലിൽ വാദിക്കെതിരായ കേസെടുക്കൽ.

വിജയ് പി നായരെ താമസ സ്ഥലത്ത് എത്തി ആക്രമിച്ച കേസിലെ പ്രതിയാണ് ദിയാ സന. കഴിഞ്ഞ ആഴ്ച ദിയാ സനയുടേയും ഭാഗ്യലക്ഷ്മിയുടേയും ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. ജാമ്യഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തിരുവനന്തപുരത്തെ കോടതിയിൽ ഭാഗ്യലക്ഷ്മിയും ദിയാ സനയും ഒളിവിലാണെന്നായിരുന്നു കേരളാ പൊലീസിന്റെ വാദം. ഒളിവിലിരുന്ന് ദിയാ സന അയച്ച പരാതിയിൽ പൊലീസ് കേസെടുക്കുകയാണ്. അങ്ങനെ നീതി നിർവ്വഹണത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് പൊലീസ്. കുട്ടിയെ വിൽക്കാനുള്ള ദിയാ സനയുടെ ഇടപെടൽ ചർച്ചയാക്കിയത് വിനോ ബാസ്റ്റിനായിരുന്നു. ഫെയ്‌സ് ബുക്കിൽ അദ്ദേഹം ഇട്ട വീഡിയോകളാണ് സത്യം പുറംലോകത്ത് എത്തിച്ചത്. കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതിയും വിനോ ബാസ്റ്റിൻ നൽകി. എന്നാൽ കുട്ടിയെ വിൽക്കുകയെന്ന കൊടും ക്രിമിനൽ നടപടി പൊലീസിന് കാര്യമല്ല. ഇത് പുറത്തു പറഞ്ഞ ആൾക്കെതിരെ പരാതി കിട്ടുമ്പോൾ തന്നെ കേസെടുക്കുകയാണ് പൊലീസ്.

തിരുവനന്തപുരത്തെ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. അയച്ചു കിട്ടിയ പരാതിയിലാണ് കേസെന്ന് എഫ് ഐ ആർ പറയുന്നു. ബിനോ ബാസ്റ്റിന്റെ ഇടപെടുലകൾ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്യുന്നതാണെന്നാണ് പരാതിയിലുള്ളതെന്നും എഫ് ഐ ആർ പറയുന്നു. കാമജന്യ അശ്ലീല പരാമർശം ജനിപ്പിക്കത്തക വിധത്തിലുള്ള വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ക്രം നമ്പർ 69/2020 എന്ന നമ്പറിലാണ് കേസ്. ഐപിസിയിലെ 506, 354 ഡി, 354 എ എന്നീ വകുപ്പുകൾക്കൊപ്പം ഐടി ആക്ടിലെ 67 വകുപ്പും ചുമത്തുന്നു. കെപി ആക്ടിലെ സെക്ഷനും എഫ് ഐ ആറിലുണ്ട്. അതായത് കുട്ടി കച്ചവടത്തിൽ പരാതി പറഞ്ഞ വ്യക്തിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയാണ് പൊലീസ്.

നവജാത ശിശുവിനെ ദിയാ സന അഞ്ച് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താൻ ശ്രമിച്ചു എന്ന് തുറന്നു പറഞ്ഞ യുവാവിനെതിരെയാണ് ജ്യാമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തത് എന്നതാണ് വസ്തുത. യൂ ട്ഊബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ ഒളിവിലായതു കൊണ്ട് ദിയാ സനയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് നിലപാട് നൽകിയ അതേ പൊലീസ് തന്നെയാണ് വിനോയ്‌ക്കെതിരെ ഒളിവിൽ കഴിയുന്ന പ്രതിയുടെ പരാതി ഗൗരവമായി സ്വീകരിച്ച് നടപടികൾ എടുത്തത്. കുട്ടിയുടെ അമ്മയടക്കമുള്ളവർ തെളിവ് നൽകിയിട്ടും കുട്ടിക്കച്ചവടത്തിനെതിരെ നടപടി എടുക്കാതെ പൊലീസിന്റെ നാടകീയ നീക്കം ഏവരേയും അത്ഭുതപ്പെടുത്തുന്നു. വിജയ് പി നായരെ ആക്രമിച്ചവർക്ക് പൊലീസിലുള്ള സ്വാധീനത്തിന് തെളിവാണ് ഇതെന്നും വിലയിരുത്തുന്നു.

ദിയാ സനയുടെ നേതൃത്വത്തിൽ 'സസ്‌പെൻഷനിലായിരുന്ന' ഒരു നഴ്‌സിന്റെ ഒത്താശയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായിട്ടായിരുന്നു ബിനോ ബാസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ സംഭവം സത്യമാണെന്നു സമ്മതിച്ചത്. താനറിയാതെയാണ് കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായത്. കുഞ്ഞിന്റെ പിതാവുമായി ചേർന്നാണ് വിൽക്കാൻ ശ്രമം നടത്തിയതെന്നാണ് അവർ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുഞ്ഞിനെ തന്റെ പക്കൽ നിന്നും കടത്തിക്കൊണ്ടു പോയതിനായിരുന്നു ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസ് അന്വേഷിക്കാൻ വലിയ താൽപര്യം കാണിച്ചില്ല.

പിന്നീട് നിരന്തരമായി പൊലീസിനെ സമീപിച്ചതിന് ശേഷം കുട്ടിയുള്ള സ്ഥലം അറിയിച്ച് തിരികെ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അതിനുള്ള സാഹചര്യമില്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമില്ലെന്നും കുഞ്ഞിന്റെ അമ്മയായ യുവതി മറുനാടനോട് പറഞ്ഞിരുന്നു. ട്രാൻസ്ജൻഡർ ദമ്പതികൾക്കാണ് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായതെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടയുകയായിരുന്നു എന്നും യുവതി പറയുന്നു. കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണ് ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു.

ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായും യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്ത് യുവതിക്കു വേണ്ട ചികിത്സ ഏർപ്പാടാക്കി നൽകിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ജയിലിലായി. പലരിൽ നിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും പിന്നീട് ബന്ധം തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞില്ല. കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്‌നങ്ങൾക്കുമുള്ള സാധ്യതയും മുന്നിൽ കണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാൻസ്ജൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു കുഞ്ഞിന്റെ പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്.

ഈ ദമ്പതികൾ യുവതിയേയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു. ''ഇവരോടൊപ്പം നിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാൽ സാവധാനം കുഞ്ഞിനെ അവർക്കു നൽകണം എന്ന മട്ടിൽ സംസാരിച്ചപ്പോൾ സാധിക്കില്ലെന്നു പറഞ്ഞു. പണം നൽകി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബർ റൂമിൽ കിടക്കുമ്പോഴാണ് അറിയുന്നത് എന്നും യുവതി പറയുന്നു. ലേബർ റൂമിൽ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാൻ ആശുപത്രിയിൽ നഴ്‌സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താൽക്കാലിക ജീവനക്കാരിയായിരുന്ന ഇവർ മറ്റൊരു ക്രമക്കേടിന് സസ്‌പെൻഷനിലായിരുന്നു. ലീവിലാണെന്നാണ് പറഞ്ഞത്. ഇവരെ വൈകാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും പിന്നീടറിഞ്ഞു. ഈ വിഷയത്തിൽ കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി വിനോ ബാസ്റ്റിൻ നൽകി. ഈ പരാതിയിൽ പൊലീസ് കേസെടുത്തില്ല. എന്നാൽ വിനോ ബാസ്റ്റിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കുകയും ചെയ്തു.

അവിചാരിതമായി ഗർഭിണിയായ ഒരു യുവതിയുടെ കുഞ്ഞിനെ പ്രസവം നടന്ന ഉടൻ 5ലക്ഷം രൂപയക്ക് വില്ക്കാൻ ദിയ സന നീക്കം നടത്തിയ റിപ്പോർട്ട് പുറത്തുവിട്ട് വിനോ ബാസ്റ്റിൻ എന്ന യുവാവ് രംഗത്തെത്തിയിരുന്നു. യുവാവിന്റെ ഈ ആരോപണങ്ങളെ ശരിവെച്ച് ഇപ്പോൾ കുഞ്ഞിന്റെ അമ്മതന്നെ രം?ഗത്തെത്തി. കുട്ടിയുടെ പിതാവ് മയക്ക് മരുന്ന് കേസിൽ പ്രതിയാണ്. യുവതിയും ഇയാളും പാർടണർ മാരെ പോലെ ആയിരുന്നു.പ്‌ളാൻ ചെയ്തുള്ള ഗർഭം ധരിക്കൽ ആയിരുന്നില്ല.തുടർന്ന് യുവതി അറിയാതെ പ്രസവിച്ച ഉടനെ കുഞ്ഞിനെ കച്ചവടം ചെയ്തു.കൈമാറുന്നവരിൽ നിന്നും 5ലക്ഷം രൂപയായിരുന്നു വിലയായി പറഞ്ഞത്.കുഞ്ഞിന്റെ പിതാവിനു 3ലക്ഷം രൂപയും 2ലക്ഷം രൂപ ദിയ സനയുടെ കമ്മീഷനും ആയിരുന്നു എന്നാണ് പുറത്തുവരുന്ന ഗുരുതര ആരോപണം. എന്നാൽ പൊലീസ് കേസെടുത്തത് വിനോ ബാസ്റ്റിൻ എതിരേയും എന്നതാണ് വസ്തുത.

കഴിഞ്ഞ ദിവസം ദിയാ സനയ്‌ക്കെതിരെ വിനോ ബാസ്റ്റിൻ വിശദ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പൊലീസ് എന്ത് നടപടി എടുക്കുമെന്നതാണ് ഇനി അറിയാനുള്ളത്. വിനോ ബാസ്റ്റിൻ പരാതി നൽകുമെന്ന് മനസ്സിലാക്കി അതിന് മുമ്പ പൊലീസിന് പരാതി കൊടുക്കുകയായിരുന്നു ദിയാ സന. മാർച്ച് മാസം അവസാന ആഴ്ച ഞങ്ങളുടെ സുഹൃത്തായ അജു ജോസഫ് phone - +91 99723 91111 എന്ന ആളുടെ എറണാകുളം ഇടപ്പള്ളിയിലുള്ള വീട്ടിൽ വെച്ച് ---- എന്റെ ഭാര്യയായ ജോമോൾ ജോസഫിന്റേയും phone +91 95392 57104, അജുവിന്റേയും സാന്നിദ്ധ്യത്തിൽ ദിയ സന, '..... പ്രസവിച്ച് കഴിഞ്ഞാൽ ആ കുഞ്ഞിനെ മറ്റാർക്കെങ്കിലും വക്കീൽ മുഖാന്തിരം എഗ്രിമെന്റ് വെച്ച് കൈമാറാം' എന്ന് നിർദ്ദേശം വെച്ചിരുന്നു. '

ഇത് നിയമപരമായി തെറ്റാണ് എന്നും ക്രിമിനൽ കുറ്റമാണ് എന്നും പറഞ്ഞ് രാജ്യത്ത് നിലനിൽക്കുന്ന ദത്തെടുക്കൽ നിയമത്തെ കുറിച്ചും, അമ്മക്ക് കുഞ്ഞിനെ വളർത്താനാകാത്ത സാഹചര്യമാണ് എങ്കിൽ തന്റെ കുഞ്ഞിന് ഏതൊക്കെ രീതിയിൽ സ്റ്റേറ്റിന് സറണ്ടർ ചെയ്യാനാകും എന്നും ആ സദസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ചർച്ചക്കിടയിലും --- തന്റെ കുഞ്ഞിനെ ആർക്കും വിട്ടുകൊടുക്കാനോ കൈമാറാനോ താൽപര്യമില്ല എന്നും ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. എന്ന് ദിയാ സനയ്‌ക്കെതിരെ ഡിജിപിക്ക് നൽകിയ പരായിയിൽ വിനോ ബാസ്റ്റിൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP