Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായും ബന്ധപ്പെട്ട നിരവധി ഫയലുകൾ ഞാൻ കാണുന്നു; നിയമ വിരുദ്ധമായ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്; ഐഎഎസ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകിയത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയെത്തിയതോടെ കരുതലുകൾ എടുക്കാൻ ഉദ്യോഗസ്ഥ വൃന്ദം; ഇനി സെക്രട്ടറിയേറ്റിൽ എല്ലാം ചട്ടപ്പടിയേ നടക്കൂവെന്ന് സൂചനയുമായി ഐഎഎസുകാരും

ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായും ബന്ധപ്പെട്ട നിരവധി ഫയലുകൾ ഞാൻ കാണുന്നു; നിയമ വിരുദ്ധമായ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്; ഐഎഎസ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകിയത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയെത്തിയതോടെ കരുതലുകൾ എടുക്കാൻ ഉദ്യോഗസ്ഥ വൃന്ദം; ഇനി സെക്രട്ടറിയേറ്റിൽ എല്ലാം ചട്ടപ്പടിയേ നടക്കൂവെന്ന് സൂചനയുമായി ഐഎഎസുകാരും

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോസ്റ്റിൽ ഇരുന്നു നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നതിൽ റെക്കോർഡ് ഇട്ട എം.ശിവശങ്കറിന്റെ അനുഭവം കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർ പാഠമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഉത്തരവിട്ടാലും നിയമവിരുദ്ധകാര്യങ്ങൾക്ക് ഒത്താശ ഇനി ചെയ്യേണ്ടതില്ലെന്നാണ് ഐഎഎസ് തലത്തിൽ ഉരുത്തിരിയുന്ന തീരുമാനം.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു നാളെ എം.ശിവശങ്കർ അറസ്റ്റിലായേക്കും എന്ന സൂചനകൾ ശക്തമായതോടെയാണ് ഐഎഎസ് തലത്തിൽ ഈ തീരുമാനം ഉരുത്തിരിയുന്നത്. നിയമവിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് തന്നെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഐഎഎസ് അസോസിയേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം പ്രത്യക്ഷപ്പെട്ടത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ ഇത് സംബന്ധിച്ച നിർദ്ദേശം പോസ്റ്റ് ചെയ്തത്.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തന്നെ സന്ദേശം ഗ്രൂപ്പിലിട്ടതോടെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിർദ്ദേശം ചർച്ചയാവുകയും ചെയ്തു. മുഖ്യമന്ത്രിയിലേക്ക് കൂടുതൽ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും ചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള നിർദ്ദേശം വന്നിരിക്കെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശം കൂടി വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനും മന്ത്രിമാരിൽക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാർക്ക് നേരിട്ട് നിർദ്ദേശം നൽകാനുമുള്ള അധികാരമാണ് ചട്ടഭേദഗതി ചെയ്യുമ്പോൾ ലഭിക്കുന്നത്. ഈ നിർദ്ദേശം വിവാദമായി തുടരുകയും ചെയ്യുകയാണ്. പൊതുഭരണവകുപ്പിന്റെ കരട് റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. ഇതുകൊണ്ട് കൂടിയാണ് രാജേഷ് കുമാർ സിൻഹയുടെ നിർദ്ദേശം ചർച്ചയാകുന്നത്.

നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന കോടതി വിധികളും അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉമാദേവികേസിലെ വിധി അടക്കം പരാമർശിക്കുന്ന വിവിധഉത്തരവുകൾ ഉൾക്കൊള്ളുന്ന 8 പേജുള്ള പിഡിഎഫ് ഫയലാണ് ഗ്രൂപ്പിലിട്ടത്. ഇതേ തുടർന്നു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരുംആശങ്ക പ്രകടിപ്പിച്ചു .ചീഫ് സെക്രട്ടറിവിശ്വാസ് മേത്ത കൂടി ഉൾപ്പെട്ട ഗ്രൂപ്പാണിത്. ഭരണനേതൃത്വത്തിന്റെ നിർദ്ദേശംഅനുസരിച്ച് നിയമനഫയൽ നീക്കിയാൽ അത് വിവാദത്തിലാകുമ്പോൾ പ്രശ്‌നത്തിലാകുന്നത് ഉദ്യോഗസ്ഥർ മാത്രമാണെന്നാണ് എം.ശിവശങ്കറിന്റെ അനുഭവം മുൻനിർത്തി ഐഎഎസ് ഉദ്യോഗസ്ഥർ പറയുന്നത്. മാതൃഭൂമി ചാനൽ ലേഖകൻ ആർ.ശ്രീജിത്താണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്ത് വിട്ടത്. പക്ഷെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആരെന്ന കാര്യം ചാനൽ വിശദീകരിച്ചിരുന്നില്ല.

പിണറായി ഭരണത്തിന്റെ അവസാനഘട്ടമായതോടെ എല്ലാവകുപ്പുകളിലും തിരക്കിട്ട നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടക്കുകയാണ്. അരലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പ്രഖ്യാപനത്തോടെ നിയമനങ്ങൾ തകൃതിയായാണ് വകുപ്പുകളിൽ നടക്കുന്നത്. ഓരോ വകുപ്പിൽ നിന്നും നിരവധി നിയമന നിർദ്ദേശങ്ങളും സ്ഥിരപ്പെടുത്തൽ നിർദ്ദേശവുമാണ് ധനവകുപ്പിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. ഇത് കണ്ണിൽപ്പെട്ടതോടെയാണ് ധനവകുപ്പിന്റെ ചാർജുള്ള അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ ഇത് സംബന്ധിച്ച നിർദ്ദേശം ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയത്. ശിവശങ്കറിന്റെ അനുഭവ പാഠത്തിൽ നിയമവിരുദ്ധ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനം ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിന്നും ഉരുത്തിരിനഞ്ഞിട്ടുണ്ട്. അതിനിടയിലാണ് ഈ നിർദ്ദേശം കൂടി ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.

രാജേഷ് കുമാർ സിൻഹ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം:

''ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായും ബന്ധപ്പെട്ട നിരവധിഫയലുകൾ ഞാൻ കാണുന്നു. ഇതിനൊപ്പം അയച്ചിരിക്കുന്ന പട്ടിക എല്ലാവരും നോക്കണമെന്ന് അപേക്ഷിക്കുന്നു, നിയമവിരുദ്ധമായനിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്''.സ്ഥിരപ്പെടുത്തലിനെപ്പറ്റിയുള്ള താൽക്കാലിക ജീവനക്കാരുടെഅവകാശവാദം സംബന്ധിച്ച മേൽക്കോടതിവിധികളാണ് ഉദ്യോഗസ്ഥൻ മേൽപ്പറഞ്ഞകുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തത്. ''

I am seeing a lot of files on regularisation of employees, recruitment proposals etc including what is mentioned in the paper report above. Request everyone to take a look at the ready reckoner attached and not permit or process unlawful proposals.

ഐഎഎസ് ഉദ്യോഗസ്ഥർ ചട്ടങ്ങൾ കാറ്റിൽപ്പറത്തുന്നത് പിന്നീട് അവർക്ക് സ്വയം അപകടം വരുത്തിവയ്ക്കുമെന്ന് മുൻ കാബിനെറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസനുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയത്. ചട്ടം മാത്രം നോക്കി മാത്രമേ ഐഎഎസുകാർ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാൽ ആ ഉദ്യോഗസ്ഥൻ മാത്രമാകും പിന്നീടുള്ള പ്രശ്‌നങ്ങൾക്ക് ഉത്തരവാദി എന്നുമാണ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയത്. ഈ സംഭാഷണവും ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടയിൽ ചർച്ചയായിരുന്നു. ശിവശങ്കർ ചെയ്ത ചട്ടവിരുദ്ധ കാര്യങ്ങൾ നോക്കുകുത്തി പോലെ നിലനിൽക്കെയായിരുന്നു ഈ അഭിമുഖം നടന്നത്.

ശിവശങ്കർ ചെയ്ത ചട്ടവിരുദ്ധ കാര്യങ്ങൾ കൊണ്ട് മാത്രമാണ് എൻഐഎയും ഇഡിയും കസ്റ്റംസും പലകുറി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തത്. യുഎഇയിൽ നിന്ന് ഈന്തപ്പഴം വരുന്നത് എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലാ എന്ന് ചോദിച്ചപ്പോൾ ശിവശങ്കറിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഔദ്യോഗിക യാത്രയിൽ സ്വർണ്ണക്കടത്തുകാരി സ്വപ്നയെ എന്തിന് കൂടെ കൂട്ടി എന്ന ചോദ്യത്തിനും മൗനം തന്നെയായിരുന്നു ഉത്തരം. ഇരുവർക്കും കൂടി ഒരു റൂം മാത്രം എന്തുകൊണ്ട് ബുക്ക് ചെയ്തു എന്ന് ചോദിച്ചപ്പോൾ ചെലവ് കുറയ്ക്കാൻ ആണെന്ന പരിഹാസ്യമായ മറുപടിയാണ് ശിവശങ്കർ നൽകിയത്.

ശിവശങ്കറിനെ പോലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങളിൽ കുടുങ്ങിയതോടെ അത് ഐഎഎസ് എന്ന കേന്ദ്ര സർവീസിന്റെ ശോഭ കെടുത്തി എന്ന വിലയിരുത്തലും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. അപ്പോൾ തന്നെയാണ് ഇതെല്ലാം ഒന്നുകൂടി ഓർമ്മിപ്പിച്ച് രാജേഷ് കുമാർ സിൻഹയുടെ നിർദ്ദേശം കൂടി ഐഎഎസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP