Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേൾഡ് പീസ് മിഷൻ ടീമിന്റെ ദമ്പതി ധ്യാനം സ്വിറ്റ്‌സർലന്റിൽ ജൂൺ 7, 8, 9 തീയതികളിൽ

വേൾഡ് പീസ് മിഷൻ ടീമിന്റെ ദമ്പതി ധ്യാനം സ്വിറ്റ്‌സർലന്റിൽ ജൂൺ 7, 8, 9 തീയതികളിൽ

കെ ജോ ജോൺ

സൂറിച്ച്: വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ദമ്പതി ധ്യാനം 2019 ജൂൺ 7, 8, 9 തീയതികളിൽ ദാവൂസിൽ നടക്കുന്നു. മിയാവോ ബിഷപ്പും, വേൾഡ് പീസ് മിഷന്റെ മുഖ്യ രക്ഷാധികാരിയുമായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ദമ്പതി ധ്യാനത്തിന്, ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ദേശീയ അവാർഡ് നേടിയ പ്രശസ്ത സൈക്കോളജിസ്റ്റും, ട്രാഡയുടെ ജനറൽ സെക്രട്ടറിയും ബൈബിൾ പണ്ഡിതയുമായ റവ. ഡോ: സിസ്റ്റർ. ജോവാൻ ചുങ്കപ്പുരയും ലോകപ്രശസ്ത കുടുംബ പ്രേഷിതനും വേൾഡ് പീസ് മിഷൻ ചെയർമാനും മികച്ച ഫാമിലി കൗൺസിലറും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനും ചേർന്നാണ് ക്ലാസ്സുകൾ നൽകുന്നത്.

സാധാരണ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളും- പരിഹാരങ്ങളും, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, ദാമ്പത്യ ജീവിതത്തിലെ പ്രശ്‌ന പരിഹാരങ്ങൾ, മാതാപിതാക്കളും മക്കളും തമ്മിൽ അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാരണകൾ, മൂല്യങ്ങൾ, മര്യാദകൾ തുടങ്ങി തിരുവചന ചിന്തകളെ പ്രായോഗിക ജീവിത പാഠങ്ങളാക്കി നാൽപ്പതിലേറെ വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ചാണ് ഇരുവരും ക്ലാസ്സുകൾ നൽകുന്നത്.

വിശുദ്ധ ബലിക്കും ആരാധനക്കും നേതൃത്വം നൽകുന്നതോടൊപ്പം മരിയ ഭക്തിയും മാധ്യസ്ഥശക്തിയും എന്ന വിഷയത്തെക്കുറിച്ച് ബിഷപ്പും ക്ലാസ്സുകൾ നൽകുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷമാണ് വേൾഡ് പീസ് മിഷൻ ടീം സ്വിറ്റ്‌സർലൻഡിൽ എത്തിച്ചേരുന്നത്.

' മൂന്നു ദിവസം താമസിച്ചുള്ള ഈ ദമ്പതി ധ്യാനത്തിൽ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആഴമേറിയ അറിവും, അനുഭവങ്ങളും ഉൾക്കൊണ്ട്, ജീവിതത്തിന്റെ ചുവടുവയ്‌പ്പുകൾ പിഴയ്ക്കാതെ മുന്നോട്ടു പോകാനും കുടുംബജീവിതം ഒരു ആഘോഷമായി മാറ്റുവാനും ലഭിക്കുന്ന ഈ അപൂർവ്വ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്'' വേൾഡ് പീസ് മിഷൻ സ്വിസ് ചാപ്റ്ററിന്റെ സ്പിരിച്വൽ ഡയറക്ടർ ഫാ. ഡെന്നി ജോർജ്ജ് അഭ്യർത്ഥിച്ചു.

സീറ്റുകൾ പരിമിതം, ഇന്ന് തന്നെ ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കും, ബുക്കിംഗിനും:

ജോസ് പറത്താഴം
കൂടുതൽ വിവരങ്ങൾക്ക് :
റവ. ഫാ. ഡെന്നി ജോര്ജ്ജ് : 078 870 9649
മേരി വർഗ്ഗീ സ് തോട്ടാൻ :079 319 3289
ജോസ് സ്റ്റീഫൻ :079 659 0407
രാജൻ തെക്കേക്കര :078 721 4111
ജോബി തെക്കേക്കര :076 720 5578
ടോമി കണ്ടാരപ്പള്ളി :076 444 5520
ബിജജു :078 801 7490
ജോയി തര്യൻ :079 194 3163
ഐറിൻ അരുൺ :076 500 8808
മാര്ട്ടി ൻ :078 752 7899
Email: [email protected]
Phone # +91 944 715 4999

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP