Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രാങ്ക്ഫർട്ടിൽ ദൈവമാതാവിന്റെ ജനനതിരുനാളും ഓണാഘോഷവും നാളെ

ഫ്രാങ്ക്ഫർട്ടിൽ ദൈവമാതാവിന്റെ ജനനതിരുനാളും ഓണാഘോഷവും നാളെ

ഫ്രാങ്ക്ഫർട്ട്: ദൈവമാതാവിന്റെ ജനനത്തിരുനാളും തിരുവോണവും ജർമനിയിലെ മലങ്കര സമൂഹം സംയുക്തമായി നാളെ ആഘോഷിക്കും. വൈകിട്ട് നാലിന് ഫ്രാങ്ക്ഫർട്ട് എക്കൻഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് പരിപാടികൾക്കു തുടക്കം കുറിക്കുന്നത്. മലങ്കര സഭാ ചാപ്ലൈൻ ഫാ സന്തോഷ് തോമസ് കോയിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ ഫ്രാങ്ക്ഫർട്ട് സെന്റ് ഗ്രിഗോറിയൻ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്ന ഫാ ടൈറ്റസ് ചേരാവള്ളിൽ ഒഐസി സഹകാർമികനായിരിക്കും.

ദിവ്യബലി, കൈമുത്ത് എന്നിവയെതുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും തിരുനാളിനോടനുബന്ധിച്ചുള്ള നേർച്ച പായസവും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫാ സന്തോഷ് കോയിക്കൽ 069 95196592, ജോർജ് മുണ്ടതേത് 069 5602774, കോശി തോട്ടത്തിൽ 06032 739832 എന്നിവരെ ബന്ധപ്പെടണം.

പള്ളിയുടെ വിലാസം: Herz Jesu Kirche, Eckenheimer Landstrassse 326, Frankfurt, Eckenheim.


തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-09-14 ഞായറാഴ്ച) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ ഓണാശംസകൾ  എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP