Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ബേസിങ്സ്റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാർക്‌സ് ക്‌നാനായ ചർച്ചിന്റെ വലിയ പെരുന്നാൾ ആഘോഷം 28ന്

ബേസിങ്സ്റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാർക്‌സ് ക്‌നാനായ ചർച്ചിന്റെ വലിയ പെരുന്നാൾ ആഘോഷം 28ന്

സ്വന്തം ലേഖകൻ

ബേസിങ്സ്റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാർക്‌സ് ക്‌നാനായ ചർച്ചിൽ വിശുദ്ധനായ മർക്കോസ് ഏവൻഗേലിസ്ഥയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്ന്മത് ഓർമ്മ പെരുന്നാൾ ഈമാസം 28ന് ഞായറാഴ്ച ഭക്തി നിർഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും. വിശുദ്ധകുർബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാർത്ഥനയിലും മറ്റു പെരുന്നാൾ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

ഉച്ചയ്ക്ക് 1:15ന് കൊടിയേറ്റ്, 1.30pm ന് പ്രഭാത പ്രാർത്ഥന, രണ്ടു മണിക്ക് Vicar Rev:Fr:Saji Abraham Kochethu മുഖ്യകാർമ്മികനാകുന്ന വിശുദ്ധ കുർബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാർത്ഥന, നാലു മണിക്ക് റാസ, 4.30ന് സ്‌നേഹ വിരുന്ന്, 5.30ന് ഹാവെസ്റ്റ് ഫെസ്റ്റിവൽ, 6.30ന് ആശിർവാദം എന്നിവയാണ് നടക്കുക.

പ്രാർത്ഥനയോടും ഭക്തിയോടും കൂടെ ആദിയോടന്തം ശുശ്രൂഷയിൽ എല്ലാവരും സംബന്ധിക്കണം. എല്ലാവരെയും ദേവാലയത്തിൽ കൃത്യം 1:15ന് എത്താൻ ശ്രദ്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.

Also big Thank's to Manoj Abraham & family(Aldershort) Valadithara house for sponsoring our valiya-perunnal service 2024

ദേവാലയത്തിന്റെ വിലാസം

St. Mark's Church, Homesteads Road, Kempshot, Basingstock, Hampshire, RG22 5LQ

Notes:-വിശുദ്ധ കുർബ്ബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ്.

Hampshire and Berkshire പരിസരപ്രദേശങ്ങളായ (Basingstoke, Reading, Newburey, Swindon, Aldershot, Woking, slough, Southamption, bournemouth, Portsmouth ) തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ക്നാനായ സമുദായ അംഗങ്ങൾ ഈ ഇടവകയിൽ കൂടിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Trustee: Abymon Jacob 07577 738234

Secretary: Jomon Abraham 07944397832

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP