Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സ്വർഗ്ഗീയ മന്ന പനയ്ക്കൽ അച്ചൻ പ്രകാശനം ചെയ്തു

സ്വർഗ്ഗീയ മന്ന പനയ്ക്കൽ അച്ചൻ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

സെന്റ് മൈക്കിൾ മിനിസ്ട്രി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗീയ മന്ന എന്ന പുസ്തകം ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ ഒരാളുമായ ജോർജ് പനയ്ക്കലച്ചൻ പ്രകാശനം ചെയ്തു. ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം ബുക്ക് ബ്ലസ് ചെയ്യുകയും ആദ്യ കോപ്പി സെന്റ് മൈക്കിൾ മിനിസ്ട്രി ചെയർമാൻ ഷിജു തോമസിന് നൽകുകയും ചെയ്തു.

മിനിസ്ട്രി ട്രസ്റ്റിമാരായ പ്രിൻസ്, ഷെറി എന്നിവരോടൊപ്പം മിനിസ്ട്രി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സെന്റ് മൈക്കിൾ മിനിസ്ട്രിയുടെ ആത്മീയ പിതവായ സെൻവസ്റ്റർ പൊന്നു മത്തൻ പിതാവിന്റെ അനുഗ്രഹ ആശംസകളോടു കൂടിയാണ് ഈ പുസ്തകം ദൈവ മഹത്വവും ദൈവ ജനത്തിന്റെ വിശുദ്ധീകരണവും ഉന്നം വച്ചു കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ എല്ലാ പ്രാർത്ഥനകളും ഗാനങ്ങളും കുരിശിന്റെ വഴിയും പരിചയപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

മാത്യു തോമസ് - 07886097971, ഷിജു തോമസ് - 07862265228

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP