Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൾ യുകെ ഫാമിലി ബൈബൾ ക്വിസ് മത്സരം സ്റ്റോക്ക് ഓൺ ട്രെന്റിൽ ഏപ്രിൽ 6ന്

ഓൾ യുകെ ഫാമിലി ബൈബൾ ക്വിസ് മത്സരം സ്റ്റോക്ക് ഓൺ ട്രെന്റിൽ ഏപ്രിൽ 6ന്

സോണി ജോൺ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഒഎൽപിഎച്ച് സ്റ്റോക്ക് ഓൺ ട്രെന്റ് വിമൻസ് ഫോറം പ്രവർത്തകർ നേതൃത്വം നൽകുന്ന ഓൾ യുകെ ഫാമിലി ബൈബിൾ ക്വിസ് മത്സരം ഏപ്രിൽ 6ാം തീയതി ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ വച്ച് നടത്തപ്പെടും. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഒരു കുടുംബമായി വേണം മത്സരത്തിനായി പേരുകൾ രജിസ്റ്റർ ചെയ്യുവാൻ.

ഭർത്താവും ഭാര്യയും നിർബന്ധമായും ഒരു ടീമിൽ ഉണ്ടായിരിക്കണം. കുട്ടികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ടീമിന് 10 പൗണ്ട്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഒഎൽപിഎച്ചിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനുവരി 31ാം തീയതി അഭിവന്ദ്യ പിതാവ് ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സ്റ്റോക്ക് പള്ളിയിൽ വച്ച് നടത്തിയ മലയാളം കുർബാനയോടനുബന്ധിച്ച് ബൈബിൾ ക്വിസിന്റെ നോട്ടീസ് വിതരണം പിതാവ് പ്രകാശനം ചെയ്തു.

മത്സരത്തിനുള്ള വിഷയങ്ങൾ: ബുക്സ് ഓഫ് റൂത്ത്,, ഗോസ്പൽ ഓഫ് ജോൺ, ജെനസിസ് ചാപ്റ്റർ 1- 12 രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി മാർച്ച് 23 ന് ആണ്.

പിഒസി മലയാളം ആൻഡ് എൻആർഎസ്വി ഇംഗ്ലീഷ് ബൈബിളിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടാകുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ജഡ്ജസ്സിന്റെ തീരുമാനം അന്തിമമായിരക്കും.

മത്സരങ്ങൾ നടക്കുന്ന സ്ഥലം

ജൂബിലി വർക്കിങ്ങ് മെൻസ് ക്ലബ്
175 New Castle Road
Trentval ST 4 6 PZ

ഒന്നാം സമ്മാനം 250 പൗണ്ട് ക്യാഷ് അവാർഡും എവർറോളിങ്ങ് ട്രോഫിയും രണ്ടാം സമ്മാനം 150 പൗണ്ട് ക്യാഷ് അവാർഡും എവർറോളിങ്ങ് ട്രോഫിയും മൂന്നാം സമ്മാനം 100 പൗണ്ട് ക്യാഷ് അവാർഡും എവർ റോളിങ്ങ് ട്രോഫിയും കൂടാതെ 25 പൗണ്ടിന്റെ 10 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സോജി സോണി - 07985726302, ജാസ്മിൻ സജി - 07889828743, ജിഷ അഞ്ജു - 07841393651 എന്ന നമ്പരുകളിലും [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP