Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈക്കിൾ യാത്രക്കാരെ മറികടക്കുമ്പോൾ കരുതലെടുത്തോളൂ; മെയ് 11 മുതൽ സ്‌പെയിനിൽ പുതിയ ട്രാഫിക് നനിയമം; നിയമലംഘകരെ കാത്തിരിക്കുന്നത് 200 യൂറോ വരെ പിഴ

സൈക്കിൾ യാത്രക്കാരെ മറികടക്കുമ്പോൾ കരുതലെടുത്തോളൂ; മെയ് 11 മുതൽ സ്‌പെയിനിൽ പുതിയ ട്രാഫിക് നനിയമം; നിയമലംഘകരെ കാത്തിരിക്കുന്നത് 200 യൂറോ വരെ പിഴ

സ്വന്തം ലേഖകൻ

വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ സൈക്കിൾ യാത്രക്കാരെ കാണുകയാണെങ്കിൽ അലപ്പം കരുതലെടുത്തുകൊള്ളുക. കാരണം മെയ് 11 മുതൽപ്രാബല്യത്തിൽ വരുന്ന ട്രാഫിക് അഥോറിറ്റിയുടെ പുതിയ നിയമ മാറ്റമനുസരിച്ച് സ്പാനിഷ് റോഡുകളിൽ സൈക്ലിസ്റ്റുകളെ മറികടക്കുമ്പോൾ ചില മാനദണ്ഡങ്ങൾ പുലർത്തണം. നിയമം ലംഘിച്ചാൽ 200 യൂറോ വരെ പിഴ ഈടാക്കും.

നിങ്ങൾ സൈക്ലിസ്റ്റിനെ മറികടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വാഹനത്തിനും സൈക്ലിസ്റ്റിനുമിടയിൽ 1.5 മീറ്റർ ദൂരം ഉണ്ടാവണം ഒപ്പം വേഗത 20 കിലോമീറ്റർ / മണിക്കൂർ കുറയ്ക്കുകയും ചെയ്യണം.ഉദാഹരണത്തിന്, 90 കിലോമീറ്റർ / മണിക്കൂർ റോഡിൽ പോകുന്ന വാഹനം ഒരു സൈക്ലിസ്റ്റിനെ മറികടക്കാൻ ആഗ്രഹിക്കുമ്പോൾ അവരുടെ വേഗത 70 കിലോമീറ്റർ / മണിക്കൂർ ആയി കുറയ്ക്കുകയും അതുപോലെ തന്നെ നിലവിലുള്ള സുരക്ഷാ ദൂരം പാലിക്കുകയും ചെയ്യണം.

2021 ലെ സ്പെയിനിന്റെ ഏറ്റവും പുതിയ ഡ്രൈവിങ് നിയമ മാറ്റങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്. മറികടക്കുന്ന കാര്യം വരുമ്പോൾ, പല ഡ്രൈവർമാരും വേഗത കുറയ്ക്കുന്നതിനേക്കാൾ വേഗത വർദ്ധിപ്പിക്കുന്നതായി കാണുകയും ഇത് സൈക്കിൾ യാത്രക്കാർക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും 2020 ൽ 36 സൈക്കിൾ യാത്രക്കാർക്ക് സ്‌പെയിനിൽ ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ.

പുതിയ നിയമം മോട്ടോർ സൈക്കിൾ യാത്രക്കാർ ഉൾപ്പെടെ എല്ലാ ഡ്രൈവർമാരെയും ബാധിക്കും. വേഗത കുറയ്ക്കുന്നതിനോ 1.5 മീറ്റർ അകലം പാലിക്കുന്നതിലോ പരാജയപ്പെടുന്നതിലൂടെ 200 ഡോളർ വരെ പിഴയും ഡ്രൈവിങ് ലൈസൻസിന്റെ മൂന്ന് പോയിന്റുകൾ പിഴയായി ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP