Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൺ ബാത്തിനായി എത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി സ്‌പെയ്ൻ; സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാൽ മതിയെന്ന് അധികൃതർ

സൺ ബാത്തിനായി എത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി സ്‌പെയ്ൻ; സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാൽ മതിയെന്ന് അധികൃതർ

സ്വന്തം ലേഖകൻ

ൺ ബാത്തിനായി എത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി സ്‌പെയ്ൻ. കടൽത്തീരത്ത് മാസ്‌ക്കുകൾ നിർബന്ധമാക്കി ഒരാഴ്‌ച്ച പിന്നിട്ടപ്പോഴാണ് സ്പെയിൻ നിയമത്തിൽ മാറ്റം വരുത്തിയത്. സാമൂഹിക അകലം മാനിക്കുകയാണെങ്കിൽ സൺ ബാത്തിങ് സമയത്തോ നീന്തലിങ് നടത്തുമ്പോഴോ മാസ്‌ക ്‌നിര്ബന്ധമില്ലെന്നാണ് പുതിയതായി അറിയിച്ചത്.

കഴിഞ്ഞയാഴ്ച പ്രാബല്യത്തിൽ വന്ന ഈ നിയമം സ്‌പെയിനിൽ കനത്ത തിരിച്ചടിയായെന്നും ടൂറിസത്തെ കാര്യമായി ബാധിച്ചെന്നുമാണ് വിലയിരുത്തൽ. ഇതിനെ തുടർന്ന് ബുധനാഴ്ച വൈകി നടന്ന ചർച്ചയിൽ സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥരും സ്‌പെയിനിലെ 17 പ്രദേശങ്ങളിൽ നിന്നുള്ളവരും നിയമം പരിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കടൽത്തീരത്തുകൂടി നടക്കുകയാണെങ്കിൽ, മാസ്‌ക് ധരിക്കണം, സൺ ബാത്ത് ചെയ്യുമ്പോഴോ, നീന്തുമ്പോഴും മാസ്‌കുകൾ നീക്കംചെയ്യാം.

2020 മെയ് തുടക്കത്തിൽ ആണ് സ്‌പെയിനിൽ മാസ്‌കുകൾ പൊതുസ്ഥലങ്ങളിൽ അടക്കം നിർബന്ധിതമായി. ആഴ്ചകൾക്കുള്ളിൽ ആറ് വയസും അതിൽ കൂടുതലുമുള്ള ആർക്കും തെരുവിൽ മാസ്‌കുകൾ നിർബന്ധമാക്കി. നിയമങ്ങൾ ലംഘിക്കുന്ന ആർക്കും പിഴ നേരിടേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP