Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

യുകെ മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി മാഞ്ചസ്റ്ററിലെ കലാകാരന്മാർ; 'എന്റെ കഥ, ഒരു ചെറിയ കഥയെ വരവേറ്റ് സോഷ്യൽമീഡിയ

യുകെ മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി മാഞ്ചസ്റ്ററിലെ കലാകാരന്മാർ; 'എന്റെ കഥ, ഒരു ചെറിയ കഥയെ വരവേറ്റ് സോഷ്യൽമീഡിയ

സ്വന്തം ലേഖകൻ

യുകെ മലയാളികൾക്കു ക്രിസ്മസ് സമ്മാനമായി SHORT FILM ഒരുക്കികൊണ്ടു യു കെ യിലെ കലാകാരന്മാരുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്ന് ആദ്യമായി നിർമ്മിച്ച ഷോർട്ട് ഫിലിം 'എന്റെ കഥ, ഒരു ചെറിയ കഥ'ക്രിസ്മസ് ദിനത്തിൽ യു-ട്യൂബിൽ റിലീസ് ചെയ്തു.റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ കണ്ട ഈ ഷോർട്ട് ഫിലിം, യുകെയിലെ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായി മാറുകയാണ്.

നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും, കലാകാരികളും ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്‌ക്രീനിൽ കണ്ടത് അഭിനയവിസ്മയം. ആദർശ് സോമൻ ആണ് കഥയും സംവിധാനവും ,ക്യാമറയും എഡിറ്റിങ്ങും സാജു ലസാറാണ് ചെയ്തിരിക്കുന്നത്.

ഓൾഡ്ട്രാഫൊർഡിലെ പ്രേശസ്ത കലാകാരരായ , ബിജു ജോൺ, സ്റ്റാൻലി ജോൺ, സിന്ധുസ്‌റാൻലി ,ആശ ഷിജു ,ഐബിബിജു ഫെബിലു സാജു എന്നിവർക്ക് പുറമെ സ്റ്റാഫിന മരിയ , ഫെബിൽജോ ,മെറിൻ ഷിജു ,എലീന സ്റ്റാൻലി ,ഡിയോണ സ്റ്റാൻലി ,ടിവിന സ്റ്റാൻലി, ജോയൽ ജോർജ് ,ഒലിവിയ ജോർജ് എന്നിവരും അഭിനയച്ചു , ഭാഗ്യ ആദർശ് നിർമ്മാണവും ,അരുൺ സിദ്ധാർഥ് പശ്ചാത്തല സംഗീതവും ,സ്‌നേഹ സിജു ശബ്ദവും നൽകിയിരിക്കുന്നത് , ഷോണി തോമസ് ,ജോർജ് തോമസ് എന്നിവരാണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP