Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്ഡൗണിനു ശേഷവും ജർമ്മനിയിൽ കാര്യങ്ങൾ ശരിയാകുന്നില്ല; ഉപഭോക്താക്കൾക്ക് കുറവ് നേരിട്ട് റെസ്‌റ്റോറന്റുകൾ; പാടു പെട്ട് ഏഷ്യൻ റെസ്റ്റോറന്റുകൾ

ലോക്ക്ഡൗണിനു ശേഷവും ജർമ്മനിയിൽ കാര്യങ്ങൾ ശരിയാകുന്നില്ല; ഉപഭോക്താക്കൾക്ക് കുറവ് നേരിട്ട് റെസ്‌റ്റോറന്റുകൾ; പാടു പെട്ട് ഏഷ്യൻ റെസ്റ്റോറന്റുകൾ

സ്വന്തം ലേഖകൻ

ജർമ്മനി: ലോക്ക്ഡൗണിനു ശേഷം ജർമ്മനിയിൽ റെസ്റ്റോറന്റുകൾ വീണ്ടും തുറന്നിട്ടും, ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാൻ പലരും പാടുപെടുകയാണ്. പ്രത്യേകിച്ച് ഇൻഡോർ ഡൈനിംഗിനാണ് ഉപഭോക്താക്കളുടെ ക്ഷാമം അനുഭവപ്പെടുന്നത്.

ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടു പോലും പല ഡൈനിങ് ഏരിയകളും കാലിയായി കിടക്കുന്ന ചിത്രങ്ങളാണ് റെസ്റ്റോറന്റുകൾ പങ്കുവെക്കുന്നത്. കൊറോണാ വൈറസിനെ കുറിച്ചുള്ള ആശങ്കകൾ ജനങ്ങൾക്കിടയിൽ ഇപ്പോഴും ഉള്ളതിനാൽ ഏഷ്യൻ റെസ്‌റ്റോറന്റുകൾ അടക്കം പിടിച്ചു നിൽക്കാൻ പാടു പെടുകയാണ്.

മുമ്പ് എത്തിയിരുന്ന ഉപഭോക്താക്കളുടെ കണക്കനുസരിച്ച് നോക്കുകയാണെങ്കിൽ ഇപ്പോൾ അതിന്റെ 20-30 ശതമാനം ആളുകൾ മാത്രമേ ഷോപ്പുകളിൽ എത്തുന്നുള്ളൂ. അയൽരാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ പകർച്ചവ്യാധിയെ നേരിട്ട ജർമ്മനി, സമ്പദ്വ്യവസ്ഥ വീണ്ടും തുറന്ന ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ്. അതിന്റെ പുരോഗതി രാജ്യത്തിലുടനീളം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP