Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോകത്തിൽ പൊതുഗതാഗത ചെലവ് ഏറ്റവും കൂടിയ നഗരം കോപ്പൻഹേഗൻ: ഗതാഗത നിരക്കിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ ന്യൂയോർക്ക്

ലോകത്തിൽ പൊതുഗതാഗത ചെലവ് ഏറ്റവും കൂടിയ നഗരം കോപ്പൻഹേഗൻ: ഗതാഗത നിരക്കിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ ന്യൂയോർക്ക്

കോപ്പൻഹേഗൻ: നഗരത്തിന്റെ നിരത്തുകളിലൂടെ സൈക്കിളിൽ ഏറെ യാത്രക്കാരെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഡെന്മാർക്കിന്റെ തലസ്ഥാന നഗരിയിൽ പൊതുഗതാഗത ചെലവുകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. ലോകത്ത് പൊതുഗതാഗത ചെലവ് ഏറ്റവും കൂടിയ നഗരം കോപ്പൻഹേഗൻ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കോപ്പൻഹേഗൻ നഗരത്തിൽ ഒരു ബസിലോ ട്രാമിലോ ഒരു ടിക്കറ്റ് നിരക്ക് ശരാശരി 3.25 പൗണ്ട് (31 ക്രോണർ) ആണെന്നാണ് കണക്ക്. പൊതുഗതാഗത സൗകര്യങ്ങളിൽ അമിത നിരക്ക് നൽകേണ്ടി വരുന്നതു കൊണ്ട് സൈക്കളിനെ ആശ്രയിക്കുന്നവർ ഏറെയാണ് നഗരത്തിൽ. പൊതുഗതാഗത ചെലവിന്റെ കാര്യത്തിൽ സ്‌കാൻഡിനേവിയൻ തലസ്ഥാനങ്ങളായ സ്റ്റോക്ക്‌ഹോമും ഓസ്ലോയും രണ്ടാം സ്ഥാനത്തും നാലാം സ്ഥാനത്തും നിൽക്കുന്നു. ഇവിടങ്ങളിൽ പൊതുഗതാഗത ചെലവ് ശരാശരി 2.93 പൗണ്ടും 2.67 പൗണ്ടുമാണ്. ലണ്ടനാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 2.83 പൗണ്ടാണ് ശരാശരി ടിക്കറ്റ് നിരക്ക്.

ഇത്തരത്തിൽ പൊതുഗതാഗത ചെലവിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ന്യൂയോർക്ക് ആണ്. 1.83 പൗണ്ടാണ് ഇവിടത്തെ നിരക്ക്. 12 സിറ്റികൾ ഉൾപ്പെടുത്തിയാണ് പൊതുഗതാഗത ചെലവിനെ കുറിച്ചുള്ള ചാർച്ച് തയാറാക്കിയിരിക്കുന്നത്.

അതേസമയം പൊതുഗതാഗത ചെലവുകൾ ഏറെ വർധിച്ചിരിക്കുന്നതിന് തക്കതായ കാരണവും ഇവിടെയുണ്ട്. 2015 ഓഗസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച് യൂറോപ്പിൽ ഏറ്റവും സുരക്ഷിതമായ റെയിൽവേ സംവിധാനം ഉള്ളത് ഡെന്മാർക്കിലാണെന്നാണ്. ലോകത്തിൽ ഏറ്റവും മികച്ച റെയിൽവേ സംവിധാനത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തും.

അടുത്ത കാലത്തായി ഡ്രൈവറുടെ പിശകു മൂലം പൊതുഗതാഗത സൗകര്യം ഉപേക്ഷിച്ചവർ കോപ്പൻഹേഗനിൽ ആയിരക്കണക്കിനുണ്ട്. ഡ്യുട്ടിക്ക് കയറുന്ന ബസ് ഡ്രൈവർ പുതിയ റൂട്ട് രജിസ്റ്റർ ചെയ്തതിനു ശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ. എന്നാൽ മിക്ക ഡ്രൈവർമാരും ഇതു പാലിക്കാത്തതു മൂലം യാത്രക്കാർക്ക് വഴി തെറ്റുക പതിവായിരിക്കുകയാണ്. ഇതൂമൂലം വർഷം ആറായിരത്തോളം യാത്രക്കാർ വലയുന്നുണ്ടെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ മോവിയ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP